visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

India

Home / Finance/ India
Indian Rupee

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ മൂന്നു ശതമാനം വർധിപ്പിച്ചു; ജനുവരി 1 മുതല്‍ പ്രാബല്യം

By - Siju Kuriyedam sreekumar -- Wednesday, March 30, 2022 , 05:40 PM

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത (ഡി.എ) മൂന്ന് ശതമാനം വര്‍ധിപ്പിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. 2022 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഡിഎ വര്‍ദ്ധനവ്‌.


നിലവില്‍ കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 31 ശതമാനമായിരുന്നു ക്ഷാമബത്ത. മൂന്ന് ശതമാനം വര്‍ദ്ധനവോട് കൂടി ഇത് 34 ശതമാനം ആകും. ഏഴാം കേന്ദ്ര ശമ്പള കമ്മിഷന്റെ നിർദേശപ്രകാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയുടെ തീരുമാനം. 47.68 ലക്ഷം ജീവനക്കാർക്കും 68.62 ലക്ഷം പെൻഷൻകാർക്കും ബാധകമാവും.

മാര്‍ച്ചിലെ ശമ്പളത്തോടൊപ്പം പുതുക്കിയ ഡിഎ ലഭിക്കും. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഡിഎ 28 ശതമാനത്തില്‍ നിന്ന് 31 ശതമാനമാക്കിയത്. ഏഴാം കേന്ദ്ര ശമ്പള കമ്മിഷന്റെ ശുപാര്‍ശകള്‍ അടിസ്ഥാനമാക്കിയാണ് ഈ വര്‍ദ്ധനവ്. സര്‍ക്കാരിന് 9544 കോടിയുടെ അധിക ബാധ്യതയുണ്ടാക്കുന്നതാണ് വര്‍ദ്ധനവ്.

പണപ്പെരുപ്പം ജീവനക്കാരുടെ ശമ്പളത്തിലുണ്ടാക്കുന്ന ആഘാതം നികത്തുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത നല്‍കുന്നത്. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇത് ബാധകമാണ്.

Dearness Allowance Hiked By 3% To 34% for central  government staff and pensioners Effective From  1 January 2022


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment