visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

India

Home / Articles/ India
Narendra Modi
Narendra Modi

ഇന്ത്യക്ക് മോഡി കൂടിയിട്ട് ഇന്നേക്ക് എട്ടു വർഷം ; നരഭോജിയെന്ന് മുദ്രകുത്തി തകർക്കാൻ ശ്രമിച്ച മോദിയിന്ന് ലോക ഹീറോ

By - Siju Kuriyedam Sreekumar -- Monday, May 30, 2022 , 02:31 PM
ഡൽഹി: നരേന്ദ്ര മോദി സർക്കാരിന് ഇന്ന് 8 വയസ്സ് തികയുന്നു. 2014ൽ അധികാരത്തിലെത്തിയ മോദി 2019ലെ തിരഞ്ഞെടുപ്പിലും അധികാരം നിലനിർത്തി. വാർഷികത്തിന്റെ ഭാഗമായി 2 ആഴ്ച നീളുന്ന പരിപാടികളാണു ബിജെപി സംഘടിപ്പിക്കുന്നത്. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിലും മോദിതന്നെ നായകനെന്ന സന്ദേശമാണ് ആഘോഷ പരിപാടികളിലൂടെ ബിജെപി നല്‍കുന്നത്. ഇന്ന് മുതല്‍ രണ്ടാഴ്ചകാലം രാജ്യത്തിന്‍റെ മുക്കിലും മൂലയിലും മോദി ഭരണത്തിന്‍റെ നേട്ടങ്ങൾ ചർച്ചയാക്കാനാണ് ബിജെപിയുടെ ശ്രമം. അഴിമതിയും കുടുംബ വാഴ്ച്ചയും നിറഞ്ഞ ആറര പതിറ്റാണ്ടിന് ശേഷമാണ് ഇന്ത്യ സുരക്ഷിതമായ കരങ്ങളിലേക്ക് എത്തിയത്. കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ ഒരൊറ്റ അഴിമതി ആരോപണങ്ങൾ പോലും കേന്ദ്ര സർക്കാരിന് നേരിടേണ്ടി വന്നിട്ടില്ല. കേവലം രാഷ്ട്രീയ ആരോപണങ്ങൾക്ക് അപ്പുറം ഏതെങ്കിലും സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു കേന്ദ്ര മന്ത്രിയോ ബിജെപി നേതാവോ അറസ്റ്റിലാകുകയോ അന്വേഷണ പരിധിയിൽ വരികയോ ചെയ്തില്ല. നെഹ്റു കുടുംബത്തിന്റെ പാരമ്പര്യ അവകാശമാണ് ഇന്ത്യയുടെ അധികാരമെന്ന ചിന്തയെ ഉടലോടെ പിഴുതെറിഞ്ഞു എന്നതാണ് ജനാധിപത്യ ഇന്ത്യയിൽ മോദി സർക്കാർ കൊണ്ടുവന്ന ഏറ്റവും വലിയ മാറ്റം.

കേന്ദ്രമന്ത്രിമാർ മുതല്‍ പ്രാദേശിക നേതാക്കൾ വരെ ചുരുങ്ങിയത് എഴുപത്തഞ്ച് മണിക്കൂർ ജനങ്ങൾക്കിടയില്‍ പ്രചാരണത്തിലേർപ്പെടും. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുട്ടികള്‍ക്കുള്ള സ്കോളർഷിപ്പ് വിതരണം ഇന്ന് മോദി നിർവഹിക്കും. നാളെ ഹിമാചല്‍ പ്രദേശിലെ ഷിംലയിലെ റോഡ്ഷോയിലും പ്രധാനമന്ത്രി പങ്കെടുക്കും. നാളെ മുതല്‍ കേന്ദ്രമന്ത്രിമാരുടെ പടയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെത്തുക. കേരളത്തില്‍ തിരുവനന്തപുരം ട്യൂബർ ക്രോപ്സ് റിസർച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിപാടിയിൽ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പങ്കെടുക്കും.

2019 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ കൈവിട്ട 140 സീറ്റുകളാണ് ഇത്തവണ പ്രത്യേകം ശ്രദ്ധ വയക്കുന്നത്. ഈ മണ്ഡലങ്ങളില്‍ നേട്ടം കൊയ്യാന്‍ വിപുലമായ പദ്ദതികളാണ് ദില്ലിയില്‍ തയാറായിരിക്കുന്നത്.  മോദി മാത്രമാണ് നായകനെന്ന സന്ദേശം ജനങ്ങളിലേക്ക് ഊട്ടിയുറപ്പിക്കുകയാണ് ഓരോ പരിപാടിയുടെയും ലക്ഷ്യം. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണങ്ങള്‍ക്ക് എട്ടാം വാർഷിക ആഘോഷങ്ങൾ തുടക്കമിടുകയാണെന്ന് സാരം.

അതേസമയം കൊവിഡിൽ മാതാപിതാക്കൾ മരണപ്പെട്ട് അനാഥരായ കുട്ടികൾക്ക് വേണ്ടിയുള്ള പി എം കെയേഴ്സ് ഫോർ ചിൽഡ്രൻ പദ്ധതിയിൽ നിന്നുള്ള ആനുകൂല്യങ്ങൾ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യും. കേരളത്തിൽ നിന്നുള്ള 112 കുട്ടികൾക്കടക്കമാണ് സഹായം ലഭിക്കുക. ഈ കുട്ടികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും സൗജന്യമായി നൽകും. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികൾക്ക് സ്കൂൾ ഫീസ് മടക്കി നൽകും. പദ്ധതിയുടെ ഭാഗമായി ബന്ധുക്കളോടൊപ്പം കഴിയുന്ന കുട്ടികൾക്ക് പ്രതിമാസം 4000 രൂപയും നൽകും. ഇങ്ങനെ 23 വയസ് എത്തുമ്പോൾ ആകെ 10 ലക്ഷം രൂപ ഈ കുട്ടികൾക്ക് ലഭിക്കും. രക്ഷിതാക്കളും ബന്ധപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റുമാരോടുമൊപ്പം കുട്ടികള്‍ വെര്‍ച്ച്വല്‍ രീതിയില്‍ പരിപാടിയില്‍ പങ്കെടുക്കും. ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാഗംങ്ങള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.

കഴിഞ്ഞ വർഷം മെയ് 29ന് പ്രധാനമന്ത്രി നേരിട്ടാണ് പി എം കെയർ പദ്ധതി പ്രഖ്യാപിച്ചത്. കൊവിഡ്-19 മൂലം മാതാപിതാക്കളെയോ ദത്തെടുത്ത മാതാപിതാക്കളെയോ ജീവിച്ചിരിക്കുന്ന മാതാപിതാക്കളെയോ നഷ്ടപ്പെട്ട കുട്ടികൾക്കാണ് ഈ പദ്ധതി പ്രയോജനം ചെയ്യുക. കുട്ടികളുടെ സമഗ്രമായ പരിചരണം, പിന്തുണ, സംരക്ഷണം എന്നിവ ഉറപ്പാക്കുകയും ആരോഗ്യ ഇൻഷുറൻസിലൂടെ അവരുടെ ക്ഷേമം പ്രാപ്തമാക്കുകയും വിദ്യാഭ്യാസത്തിലൂടെ അവരെ സഹായിക്കുകയും 23 വയസ്സ് വരെ സാമ്പത്തിക പിന്തുണയോടെ സ്വയം പര്യാപ്തമായ നിലനിൽപ്പിന് അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആറുവയസിന് താഴെയുള്ള കുട്ടികള്‍ക്ക് അങ്കണവാടികള്‍ വഴി പോഷകാഹാരം, വിദ്യാഭ്യാസം, ആരോഗ്യസേവനം എന്നിവയും ലഭ്യമാക്കും. 23 വയസ് എത്തുമ്പോള്‍ മൊത്തം പത്തുലക്ഷം രൂപ സഹായം ലഭിക്കും. വിദ്യാഭ്യാസ വായ്പ ലഭ്യമാക്കും. പലിശ പി.എം. കെയേഴ്‌സില്‍ നിന്നും അടയ്ക്കും.

രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലും സാമൂഹിക – സാംസ്കാരിക മേഖലയിലും, അന്താരാഷ്ട്ര രം​ഗത്തുമെല്ലാം വിപ്ലകരമായ മാറ്റങ്ങളാണ് നരേന്ദ്രമോദി സർക്കാർ കഴിഞ്ഞ എട്ടു വർഷങ്ങൾ കൊണ്ട് നടപ്പാക്കിയത്. കള്ളപ്പണത്തിന്റെ വിനിമയം തടയാനും തീവ്രവാദം ഒരു പരിധിവരെ അവസാനിപ്പിക്കാനുമായി. രാജ്യത്തിനകത്തുള്ള വിഘടന വാദത്തെ പൂർണമായും നിശബ്ദമാക്കി. പ്രാദേശിക വാദങ്ങളെ നിഷ്പ്രഭമാക്കി ദേശീയ വികാരം ഏവരിലും ജനിപ്പിക്കാനായി. മെച്ചപ്പെട്ട റോഡ് – റെയിൽ – വ്യോമ ​ഗതാ​ഗതം സാധ്യമാക്കി. കൃഷിയേയും വ്യവസായത്തേയും പ്രേത്സാഹിപ്പിക്കുന്ന നയങ്ങൾ സ്വീകരിച്ചു – എട്ടു വർഷം കൊണ്ട് നരേന്ദ്രമോദി സർക്കാർ ഈ രാജ്യത്തെ ജനങ്ങളെ തലയുയർത്തി സ്വന്തം കാലിൽ നിൽക്കാൻ പ്രേരിപ്പിക്കുകയായിരുന്നു.

അന്താരാഷ്ട്ര രം​ഗത്തെ മാറ്റം

നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ കേരളത്തിലെ സംഘപരിവാർ അനുകൂലികൾ ഉൾപ്പെടെയുള്ളവരുടെ മനസിലെ ഭീതിയായിരുന്നു ​ഗൾഫ് നാടുകൾ ഉൾപ്പെടെയുള്ള ഇസ്ലാമിക രാഷ്ട്രങ്ങൾ ഈ രാജ്യത്തോടും ഇവിടുത്തെ പ്രവാസികളായ ജനങ്ങളോടും എന്ത് നിലപാട് സ്വീകരിക്കും എന്നുള്ളത്. നരേന്ദ്രമോദി ​ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വേളയിൽ അവിടെ നടന്ന വർ​ഗീയ ലഹളയുടെ പരിപൂർണ ഉത്തരവാദിത്തം ആ മനുഷ്യന് മേൽ കെട്ടിവെച്ച് നരഭോജി ഇമേജായിരുന്നല്ലോ മലയാള മാധ്യമങ്ങൾ നൽകിയിരുന്നത്. മുസ്ലീം പുരുഷന്മാരെ കൊന്നൊടുക്കുകയും മുസ്ലീം ​ഗർഭിണിയുടെ നിറവയറിലേക്ക് ത്രിശൂലം കുത്തിയിറക്കി ഭ്രൂണം പുറത്തെടുക്കുകയും ചെയ്ത ക്രൂര ഭരണാധികാരിയുടെ നാട്ടിലെ ജനങ്ങൾക്ക് ഇസ്ലാമിക രാഷ്ട്രങ്ങളിലെ പണി തെറിക്കുമോ എന്നും ഇസ്ലാമിക രാഷ്ട്രങ്ങൾ ഒന്നിച്ച് പാകിസ്ഥാനെ മുന്നിൽ നിർത്തി ഇന്ത്യയെ ആക്രമിക്കുമോ എന്നും മലയാളികൾ ഉൾപ്പെടെയുള്ള ശരാശരി ഇന്ത്യക്കാർ ഭയന്നിരുന്നു. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു..

സൗദി അറേബ്യയും ഐക്യ അറബ് എമിറേറ്റ്സുകളും ഉൾപ്പെടെയുള്ള മുഴുവൻ ഇസ്ലാമിക രാജ്യങ്ങളും മോദിയുടെയും ഇന്ത്യയുടെയും സുഹൃത്തുക്കളാകുന്ന കാഴ്ച്ചക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. അമേരിക്കൻ പ്രസിഡന്റും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഉൾപ്പെടെ ലോകത്തെ ശക്തരായ ഭരണാധികാരികൾ പോലും മോദി തങ്ങളുടെ സുഹൃത്താണെന്ന് അഭിമാനത്തോടെ പറഞ്ഞു. എട്ടു വർഷം കൊണ്ട് വൻ ശക്തികളുടെ നിരയിലേക്ക് ഇന്ത്യ എത്തി. സിറിയയിലെ യുദ്ധത്തിനിടെ ഇന്ത്യക്കാരെ ഒഴിപ്പിച്ചതും റഷ്യ – യുക്രൈൻ യുദ്ധത്തിനിടെ അവിടെ നിന്നും വിദ്യാർത്ഥികളെ തിരിച്ചെത്തിച്ചതുമെല്ലാം ഇന്ത്യയുടെ യശസ്സ് അന്താരാഷ്ട്ര തലത്തിൽ ഉയർ‌ത്തി.

പ്രോത്സാഹിപ്പിച്ചു. എന്നാൽ, ഇങ്ങോട്ട് നടത്തുന്ന ആക്രമണത്തിന്റെ ഇരട്ടിയായി പാകിസ്ഥാനിലെത്തി നടത്താൻ ശേഷി ഇന്ത്യൻ സേനക്കുണ്ടെന്ന് മോദി തെളിയിച്ചു. തെറിക്കുത്തരം മുറിപ്പത്തൽ തന്നെയെന്ന് നരേന്ദ്രമോദിക്ക് നല്ല ബോധ്യമുണ്ടായിരുന്നു.

സർജിക്കൽ സ്ട്രൈക്ക്

ജമ്മു കശ്മീരിലെ ഉറിയിൽ സൈനിക ക്യാംപിനു നേരെ നടന്ന ഭീകരാക്രമണത്തിനു മറുപടിയായിട്ടായിരുന്നു അർധരാത്രിയിൽ പാക് അതിർത്തി കടന്നുള്ള ഇന്ത്യൻ കമാൻഡോകളുടെ മിന്നലാക്രമണം. ‘സർജിക്കൽ സ്ട്രൈക്ക്’ എന്നു നാം അഭിമാനത്തോടെ വിശേഷിപ്പിച്ച ആ മിന്നലാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചത് പാരാഷൂട്ട് റെജിമെന്റിന്റെ ഭാഗമായ പാരാകമാൻഡോകളായിരുന്നു. 1971നു ശേഷം ഇതാദ്യമായിട്ടായിരുന്നു നിയന്ത്രണരേഖ കടന്ന് പാക്കിസ്ഥാനു നേരെയുള്ള ഇന്ത്യൻ ആക്രമണം. പാക് അധീന കശ്മീരിൽ(പിഒകെ) മൂന്ന് കിലോമീറ്റർ വരെ ഉള്ളിലെത്തി ഭീകരരുടെ ഇടത്താവളങ്ങൾ ആക്രമിച്ചു തകർക്കുകയായിരുന്നു നമ്മുടെ കമാൻഡോകൾ.

ആഭ്യന്തര സുരക്ഷ

2014 വരെ നമ്മുടെ പത്രങ്ങൾ തുറന്നാൽ കേൾക്കാമായിരുന്ന പേരുകളായിരുന്നു ഉൾഫ തീവ്രവാദികൾ, ബോഡോ തീവ്രവാദികൾ, നാ​ഗാ തീവ്രവാദികൾ, ലഷ്കർ, ഖാലിസ്ഥാൻ തീവ്രവാദികൾ, മാവോയിസ്റ്റുകൾ തുടങ്ങിയവ. ഇന്ത്യക്കുള്ളിൽ നിന്നും സ്വാതന്ത്ര്യത്തിനായി പോരാടിയ വിഘടനവാദികളായിരുന്നു ഇവരെല്ലാം. ഏതാണ്ട് എല്ലാ ദിവസവും ഇവയിൽ ഏതെങ്കിലുമൊരു വിഘടന ​ഗ്രൂപ്പ് നടത്തുന്ന ആക്രമണത്തിൽ സുരക്ഷാ സേനയോ സിവിലിയൻമാരോ കൊല്ലപ്പെട്ടിരുന്നു. ഇന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെയും ജമ്മു കശ്മീരിലെയും വിഘടനവാദം പൂർണമായും അവസാനിച്ചു എന്ന് പറയാം. ചില സംസ്ഥാനങ്ങളിൽ മാവോയിസ്റ്റ് സ്വാധീനം ഇന്നുമുണ്ടെങ്കിലും അവർക്കും പഴയ പ്രഹരശേഷിയില്ല.

രാജ്യത്തെ വിഘടനവാ​ദം പൂർണമായും അവസാനിപ്പിച്ചു എന്ന് മാത്രമല്ല, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് നിർണായക സ്വാധീനമുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയെ ജനങ്ങൾ പൂർണ മനസോടെ സ്വീകരിക്കുന്ന കാഴ്ച്ചയാണ് കാണാനായത്. ജമ്മു കശ്മീരിലെ ജനങ്ങൾ ശാന്തിയും സമാധാനവും എന്തെന്ന് ഇന്നറിയുന്നു. മെച്ചപ്പെട്ട ​ഗതാ​ഗത സംവിധാനങ്ങൾ നിലവിൽ വന്നു. മനുഷ്യന് മാന്യമായി തൊഴിലെടുത്ത് ജീവിക്കാൻ സാധിക്കുന്ന അവസ്ഥയുണ്ടായി.

ജനജീവിതം

2014ന് ശേഷം ഇന്ത്യൻ ജനതയുടെ ജീവിതത്തിൽ കാതലായ മാറ്റങ്ങളാണ് ഉണ്ടായത്. മാളികയിൽ താമസിക്കുന്നവർ മാത്രമല്ല, റോഡരുകിൽ കഴിയുന്നവനും തങ്ങൾ ഇന്ത്യൻ പൗരന്മാരാണെന്ന ബോധ്യമുണ്ടായി. എല്ലാ ജനങ്ങൾക്കും സ്വന്തമായി ബാങ്ക് അക്കൗണ്ട് എന്നത് തന്നെയാണ് നരേന്ദ്രമോദി സർക്കാർ നടപ്പാക്കിയ വിപ്ലവകരമായ ജനക്ഷേമ പ്രവർത്തനം. സർക്കാർ ആനുകൂല്യങ്ങൾ നേരിട്ട് ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് എത്തുന്നു. സർക്കാർ ഉദ്യോ​ഗസ്ഥരുടെയോ രാഷ്ട്രീയക്കാരുടെയോ ഇടനില വേണ്ട എന്നത് പണം നഷ്ടമാകാതിരിക്കാൻ ജനങ്ങളെ സഹായിച്ചു.

ജനങ്ങൾക്ക് കൃഷിക്കും വ്യവസായത്തിനുമായി നിരവധി പദ്ധതികളാണ് നടപ്പാക്കിയത്. പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാ​ഗങ്ങൾക്ക് മാത്രമല്ല, മധ്യവർ​ഗത്തിന് പോലും അന്നുവരെ മലവിസർജ്ജനത്തിന് റെയിൽവെ പാളങ്ങളെയും പാതയോരങ്ങളെയും പാട വരമ്പുകളെയും ആശ്രയിക്കേണ്ടി വന്നിരുന്നെങ്കിൽ, ഇന്ന് കംപ്ലീറ്റ് സാനിട്ടേഷൻ എന്ന ലക്ഷ്യത്തിലേക്ക് രാജ്യം ഓടിയടുക്കുകയാണ്. വിവിധ യോജനകൾ പ്രഖ്യാപിച്ച് നടപ്പാക്കിയാണ് ജനക്ഷേമം മോദി സർക്കാർ ഉറപ്പാക്കിയത്.

എല്ലാവർക്കും പാർപ്പിടം

പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 ജൂണിൽ ആരംഭിച്ച പ്രധാനമന്ത്രി ആവാസ് യോജന, 2022 ഓടെ എല്ലാവർക്കും വീട് ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു. 2022 ലെ തന്റെ ബജറ്റ് പ്രസംഗത്തിൽ, ധനമന്ത്രി നിർമ്മല സീതാരാമൻ പിഎംഎവൈയുടെ കീഴിൽ, അടുത്ത സാമ്പത്തിക വർഷത്തിൽ ഗ്രാമങ്ങളിലും നഗരങ്ങളിലും 80 ലക്ഷം വീടുകൾ പൂർത്തീകരിക്കുന്നതിന് 48,000 കോടി രൂപ വകയിരുത്തുമെന്ന് പ്രഖ്യാപിച്ചു. .

2022-23ൽ പ്രധാനമന്ത്രി ആവാസ് യോജനയുടെ അർഹരായ ഗുണഭോക്താക്കൾക്ക് ഗ്രാമത്തിലും നഗരത്തിലും 80 ലക്ഷം വീടുകൾ പൂർത്തീകരിക്കും. ഇതിനായി 48,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്,” അവർ പറഞ്ഞു. 2020-21ൽ 33.99 ലക്ഷം വീടുകളും 2021 നവംബർ 25 വരെ 26.20 ലക്ഷം യൂണിറ്റുകളും പ്രധാനമന്ത്രി ആവാസ് യോജന – ഗ്രാമിന് (PMAY-Grin) കീഴിൽ പൂർത്തീകരിച്ചതായി സാമ്പത്തിക സർവേ 2022 എടുത്തുപറഞ്ഞു. ) പ്രോഗ്രാം. പ്രധാനമന്ത്രി ആവാസ് യോജന – അർബൻ (പിഎംഎവൈ-യു) പദ്ധതിക്ക് വേണ്ടി 2021 സാമ്പത്തിക വർഷത്തിൽ 14.56 ലക്ഷം വീടുകൾ പൂർത്തിയായതായി സർവേ ചൂണ്ടിക്കാട്ടുന്നു. 2021-22ൽ 4.49 ലക്ഷം വീടുകൾ 2021 ഡിസംബർ വരെ പൂർത്തിയായി.

പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന

2018 സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (PM-JAY) ആയുഷ്മാൻ ഭാരത് സ്കീം. ലോകത്തിലെ ഏറ്റവും വലിയ സർക്കാർ പൊതുജനാരോഗ്യ പദ്ധതിയായി ഇത് കണക്കാക്കപ്പെടുന്നു. 10.74 കോടിയിലധികം ദരിദ്രരും ദുർബലരുമായ കുടുംബങ്ങൾക്ക് പ്രതിവർഷം അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നൽകുന്നതാണ് പദ്ധതി. PM-JAY യുടെ ഗുണഭോക്താക്കൾ ഇന്ത്യൻ ജനസംഖ്യയുടെ ഏറ്റവും പിന്നാക്കം നിൽക്കുന്ന 40% ജനങ്ങളാണ്.

കേന്ദ്രസർക്കാർ പദ്ധതിക്ക് പൂർണമായും പണം നൽകുമ്പോൾ, നടപ്പാക്കൽ ചെലവ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ പങ്കിടുന്നു. ക്യാഷ്‌ലെസ് ഹോസ്പിറ്റലൈസേഷന് കൂടാതെ, മൂന്ന് ദിവസത്തെ ആശുപത്രിവാസത്തിന് മുമ്പുള്ള ചിലവുകളും, ടെസ്റ്റുകളുടെയും മരുന്നുകളുടെയും ചിലവുകൾ ഉൾപ്പെടെ, 15 ദിവസത്തെ ആശുപത്രി ഡിസ്ചാർജിന് ശേഷമുള്ള ചെലവുകളും ഈ പദ്ധതി ഉൾക്കൊള്ളുന്നു.

കഴിഞ്ഞ വർഷം ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന നടപ്പാക്കിയതിൻറെ മൂന്നാം വാർഷികത്തിൽ, പ്രധാനമന്ത്രി മോദി ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷനും ആരംഭിച്ചിരുന്നു, അതിന് കീഴിൽ ആളുകൾക്ക് അവരുടെ ആരോഗ്യ രേഖകൾ ഉൾക്കൊള്ളുന്ന ഒരു ഡിജിറ്റൽ ഹെൽത്ത് ഐഡി നൽകും.

ഈ വർഷം മാർച്ചിൽ, പദ്ധതിയുടെ ഒരു ഗുണഭോക്താവിനും ഫണ്ടിന്റെ അഭാവം മൂലം ചികിത്സ നിഷേധിക്കപ്പെട്ടിട്ടില്ലെന്നും സംസ്ഥാനങ്ങളിൽ നിന്നുള്ള കുറഞ്ഞ ആവശ്യകത കാരണം പദ്ധതിയുടെ പുതുക്കിയ ബജറ്റ് വെട്ടിക്കുറച്ചതായും സർക്കാർ പാർലമെന്റിനെ അറിയിച്ചു. 2019-20, 2020-21, 2021-22 വർഷങ്ങളിലെ പദ്ധതിയുടെ ബജറ്റ് എസ്റ്റിമേറ്റ് ഓരോ വർഷവും 6,400 കോടി രൂപയാണ്, ഇതിൽ യഥാക്രമം 3,200 കോടി, 3,100 കോടി, 3,199 കോടി എന്നിങ്ങനെയാണ് പുതുക്കിയ എസ്റ്റിമേറ്റ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഭാരതി പ്രവീൺ പവാർ 2022 ഏപ്രിൽ 7 ന് ഡൽഹി, പശ്ചിമ ബംഗാൾ, ഒഡീഷ സർക്കാരുകളോട് ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ചേരാൻ ഒരിക്കൽ കൂടി അഭ്യർത്ഥിച്ചു.

ജൻ ധൻ യോജന

2014 ഓഗസ്റ്റ് 15 ന് ചെങ്കോട്ടയിൽ നിന്നുള്ള സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തിക രംഗത്തെ വികാസം ലക്ഷ്യമിട്ട് ദേശീയ ദൗത്യമായ പ്രധാനമന്ത്രി ജൻ ധന് യോജന (പിഎംജെഡിവൈ) പ്രഖ്യാപിച്ചു. സർക്കാരിന്റെ പ്രധാന പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. മിതമായ നിരക്കിൽ സാമ്പത്തിക ഉൽപ്പന്നങ്ങളിലേക്കും സേവനങ്ങളിലേക്കും പ്രവേശനം ഉറപ്പാക്കുക.

സ്‌കോളർഷിപ്പുകൾ, സബ്‌സിഡികൾ, പെൻഷനുകൾ, കോവിഡ് ദുരിതാശ്വാസ ഫണ്ടുകൾ തുടങ്ങിയ ആനുകൂല്യങ്ങൾ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) വഴി ജൻധൻ അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്നു. ഈ വർഷം ജനുവരി 9 വരെ ജൻധൻ പദ്ധതി പ്രകാരം ആരംഭിച്ച ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപം 1.5 ലക്ഷം കോടി രൂപ കവിഞ്ഞു. ധനമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 2021 ഡിസംബർ അവസാനത്തോടെ 44.23 കോടി പിഎംജെഡിവൈ അക്കൗണ്ടുകളിലെ ആകെ ബാലൻസ് 1,50,939.36 കോടി രൂപയാണ്.
44.23 കോടി അക്കൗണ്ടുകൾ, 34.9 കോടി പൊതുമേഖലാ ബാങ്കുകളിലും 8.05 കോടി പ്രാദേശിക ഗ്രാമീണ ബാങ്കുകളിലും ബാക്കി 1.28 കോടി സ്വകാര്യ ബാങ്കുകളിലുമാണ്. ഡാറ്റ പ്രകാരം 29.54 കോടി ജൻധൻ അക്കൗണ്ടുകൾ ഗ്രാമീണ, അർദ്ധ നഗര ബാങ്ക് ശാഖകളിലായി. 2021 ഡിസംബർ 29 വരെ ഏകദേശം 24.61 കോടി അക്കൗണ്ട് ഉടമകൾ സ്ത്രീകളാണ്. പദ്ധതിയുടെ ആദ്യ വർഷത്തിൽ 17.90 കോടി PMJDY അക്കൗണ്ടുകൾ തുറന്നു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മാർഗ്ഗനിർദ്ദേശം അനുസരിച്ച്, ജൻധൻ അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്തേണ്ട ആവശ്യമില്ല. ഒരു ജൻധൻ അക്കൗണ്ട് ഉടമ നടത്തുന്ന ഇടപാടുകളെ ആശ്രയിച്ച്, ഏതൊരു ജൻധൻ അക്കൗണ്ടിലെയും ബാലൻസ് ദൈനംദിന അടിസ്ഥാനത്തിൽ വ്യത്യാസപ്പെടാം. 2021 ഡിസംബർ 8 വരെ, മൊത്തം സീറോ ബാലൻസ് അക്കൗണ്ടുകളുടെ എണ്ണം 3.65 കോടി ആയിരുന്നു, ഇത് മൊത്തം ജൻധൻ അക്കൗണ്ടുകളുടെ 8.3% ആയിരുന്നുവെന്ന് 2021 ഡിസംബറിൽ സർക്കാർ പാർലമെന്റിനെ അറിയിച്ചിരുന്നു.

കിസാൻ സമ്മാൻ നിധി

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതിക്ക് കീഴിൽ, അർഹരായ കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6,000 രൂപ സാമ്പത്തിക ആനുകൂല്യം നൽകുന്നു, ഇത് 2,000 രൂപ വീതം മൂന്ന് തുല്യ ഗഡുക്കളായി നൽകണം. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം നേരിട്ട് കൈമാറുന്നത്.

ഈ വർഷം ജനുവരി ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിക്ക് കീഴിലുള്ള സാമ്പത്തിക സഹായത്തിന്റെ പത്താം ഗഡുവായി ഇന്ത്യയിലെ 10.09 കോടിയിലധികം കർഷകർക്ക് 20,900 കോടി രൂപ അനുവദിച്ചു. ഏറ്റവും പുതിയ ഗഡു പ്രകാരം, പദ്ധതിക്ക് കീഴിൽ നൽകിയ ആകെ തുക ഏകദേശം 1.8 ലക്ഷം കോടി രൂപയായി. 2019 ഫെബ്രുവരിയിലെ ബജറ്റിലാണ് പിഎം-കിസാൻ പദ്ധതി പ്രഖ്യാപിച്ചത്. 2018 ഡിസംബർ മുതൽ 2019 മാർച്ച് വരെയുള്ള കാലയളവിലേക്കായിരുന്നു ആദ്യ ഗഡു.

ജീവൻ ജ്യോതി ബീമ യോജന

രാജ്യത്തെ ഇൻഷുറൻസ് വ്യാപനത്തിന്റെ തോത് വർധിപ്പിക്കുന്നതിനും സാധാരണ ജനങ്ങൾക്ക്, പ്രത്യേകിച്ച് പാവപ്പെട്ടവർക്കും താഴെയുള്ളവർക്കും ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനുമായി 2015ലാണ് പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന (പിഎംജെജെബിവൈ), പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന (പിഎംഎസ്ബിവൈ) എന്നിവ ആരംഭിച്ചത്.

PMJJBY 2 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നു, അതേസമയം PMSBY അപകട മരണമോ 2 ലക്ഷം രൂപയുടെ സ്ഥിരമായ വൈകല്യ പരിരക്ഷയോ ഒരു ലക്ഷം രൂപയുടെ സ്ഥിരമായ ഭാഗിക വൈകല്യ പരിരക്ഷയോ വാഗ്ദാനം ചെയ്യുന്നു. യഥാക്രമം 10,258 കോടി രൂപയുടെ 5,12,915 ക്ലെയിമുകളും 1,797 കോടി രൂപയുടെ 92,266 ക്ലെയിമുകളും യഥാക്രമം PMJJBY, PMSBY എന്നിവയ്ക്ക് കീഴിൽ വിതരണം ചെയ്തതായി ഇൻഷുറൻസ് കമ്പനികൾ നൽകിയ ഡാറ്റ ഉദ്ധരിച്ച് സർക്കാർ 2021 ഡിസംബറിൽ പാർലമെന്റിനെ അറിയിച്ചു.

അതേസമയം, അടൽ പെൻഷൻ യോജന (APY), തിരഞ്ഞെടുത്ത പെൻഷൻ തുകയെ അടിസ്ഥാനമാക്കി 60 വയസ്സ് പ്രായമുള്ളപ്പോൾ ഉറപ്പുള്ള മിനിമം പ്രതിമാസ പെൻഷൻ 1,000/ രൂപ 2,000/ രൂപ 3,000/ രൂപ 4,000/ 5,000 നൽകുന്നതിനുള്ള നിർവചിക്കപ്പെട്ട ആനുകൂല്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. 18 നും 40 നും ഇടയിൽ പ്രായമുള്ള അക്കൗണ്ട് ഉടമകൾക്ക് ഈ സ്കീം ലഭ്യമാണ്, കൂടാതെ ഉപഭോക്താവിന്റെ സംഭാവനയെ ആശ്രയിച്ച് 1,000 രൂപ മുതൽ 5,000 രൂപ വരെ പ്രതിമാസ പെൻഷൻ വാഗ്ദാനം ചെയ്യുന്നു, ഇത് പ്രതിമാസം 42 രൂപയിൽ നിന്ന് ആരംഭിക്കുന്നു.

കൂടാതെ, വരിക്കാരന്റെ മരണശേഷം പങ്കാളിക്ക് പ്രതിമാസ പെൻഷൻ ലഭിക്കും,വരിക്കാരന്റെയും പങ്കാളിയുടെയും മരണത്തിൽ നോമിനിക്ക് 8.5 ലക്ഷം രൂപ വരെയുള്ള തുക ലഭിക്കും. APY നിയമങ്ങൾ അനുസരിച്ച്, 60 വയസ്സ് മുതൽ, ഒരു വരിക്കാരന് അവന്റെ സംഭാവനയെ ആശ്രയിച്ച് പ്രതിമാസം 1,000- 5,000 രൂപ വരെ ഉറപ്പുള്ള പെൻഷൻ ലഭിക്കും. അതേ പെൻഷൻ വരിക്കാരന്റെ ജീവിതപങ്കാളിക്ക് നൽകും, കൂടാതെ വരിക്കാരന്റെയും പങ്കാളിയുടെയും മരണശേഷം, ആകെ പെൻഷൻ തുക നോമിനിക്ക് തിരികെ നൽകും.

സ്വച്ഛ് ഭാരത്

രാജ്യവ്യാപകമായി തുറസ്സായ മലമൂത്രവിസർജനം ഇല്ലാതാക്കുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി 2014-ൽ സ്വച്ഛ് ഭാരത് അഭിയാൻ പ്രഖ്യാപിച്ചു. ദൗത്യത്തിന് കീഴിൽ 11.5 കോടി വീടുകളിൽ സർക്കാർ ശൗചാലയങ്ങൾ നിർമ്മിച്ചു. സ്വച്ഛ് ഭാരത് മിഷന് (റൂറൽ) 2022-23 ബജറ്റിൽ 7,192 കോടി രൂപ വകയിരുത്തിയിട്ടുണ്ട്, സ്വച്ഛ് ഭാരത് മിഷനായി (അർബൻ) 2021-2026 കാലയളവിൽ 1,41,678 കോടി രൂപ ചെലവഴിക്കും.

കഴിഞ്ഞ വർഷം ഒക്ടോബറിൽ പ്രധാനമന്ത്രി സ്വച്ഛ് ഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചിരുന്നു, ഇത് എല്ലാ നഗരങ്ങളെയും മാലിന്യ മുക്തമാക്കുക, എല്ലാ നഗര തദ്ദേശ സ്ഥാപനങ്ങളും തുറസ്സായ മലമൂത്രവിസർജ്ജന വിമുക്തമാക്കുക, ഒരു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ളവ തുറസ്സായ മലമൂത്രവിസർജ്ജനം മുക്തമാക്കുക. , അതുവഴി നഗരപ്രദേശങ്ങളിൽ സുരക്ഷിതമായ ശുചിത്വം എന്ന സർക്കാരിന്‍റെ കാഴ്ചപ്പാട് കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്.

മുദ്ര യോജന

ചെറുകിട സംരംഭകർക്ക് 10 ലക്ഷം രൂപ വരെ വായ്പ നൽകുന്നതിനുള്ള സർക്കാരിന്റെ പ്രധാന പദ്ധതിയാണ് പ്രധാൻ മന്ത്രി മുദ്ര യോജന (പിഎംഎംവൈ). ബാങ്കുകൾ, ചെറുകിട ധനകാര്യ ബാങ്കുകൾ, നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ (എൻബിഎഫ്‌സി), മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ എന്നിവ വഴിയാണ് വായ്പകൾ നൽകുന്നത്. വ്യവസായങ്ങൾ, അഗ്രഗേറ്റർമാർ, ഫ്രാഞ്ചൈസർമാർ, അസോസിയേഷനുകൾ എന്നിവയാൽ നങ്കൂരമിട്ടിരിക്കുന്ന ശക്തമായ മൂല്യ ശൃംഖലകൾക്കായി മുന്നോട്ടും പിന്നോട്ടും ബന്ധങ്ങൾ ശക്തിപ്പെടുത്തുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. 34.42 കോടിയിലധികം ഗുണഭോക്താക്കൾക്ക് പദ്ധതി പ്രകാരം 18.60 ലക്ഷം കോടി രൂപ വായ്പ ലഭിച്ചതായി ഈ വർഷം ഏപ്രിൽ 8 ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു.

ഉജ്ജ്വല യോജന

2016-ൽ ആരംഭിച്ച, പ്രധാനമന്ത്രി ഉജ്ജ്വല യോജന എന്ന പേരിൽ സൗജന്യ എൽപിജി കണക്ഷൻ പദ്ധതി, ഉപഭോക്താക്കൾ ഇന്ധന ചില്ലറ വ്യാപാരികൾക്ക് ഡെപ്പോസിറ്റ് നൽകാതെ തന്നെ ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് പാചക വാതക സിലിണ്ടറുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഒരു വലിയ വിജയകരമായ സംരംഭം, 80 ദശലക്ഷം ഇന്ത്യൻ സ്ത്രീകൾക്ക് ആരോഗ്യകരമായ ജീവിതം നയിക്കാൻ സഹായകരമായി, കാരണം അവർക്ക് പുകയുന്ന അടുപ്പുകൾ ഉപയോഗിക്കേണ്ട അവസ്ഥയിൽനിന്ന് മോചനം നേടാനായി.

2016-ൽ പദ്ധതി ആരംഭിച്ച സമയത്ത്, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ 5 കോടി സ്ത്രീകൾക്ക് എൽപിജി കണക്ഷൻ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എസ്‌സി, എസ്ടി വിഭാഗങ്ങൾ, ആദിവാസികൾ എന്നിങ്ങനെ ഏഴ് വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിനായി 2018 ഏപ്രിലിൽ പദ്ധതി വിപുലീകരിച്ചു.

2019 ഓഗസ്റ്റിൽ നിശ്ചയിച്ചതിലും ഏഴ് മാസം മുമ്പ് എട്ട് കോടി എൽപിജി കണക്ഷനുകൾ എന്ന ലക്ഷ്യവും പുതുക്കി നിശ്ചയിക്കാനായി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തുടർച്ചയായ രണ്ടാം വിജയത്തിന് ഉജ്ജ്വല പദ്ധതി കാരണമായി. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, പ്രധാനമന്ത്രി ഉജ്ജ്വല 2.0 തെരഞ്ഞെടുപ്പു നടക്കുന്ന ഉത്തർപ്രദേശിൽ ആരംഭിച്ചു, പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി ഫലത്തിൽ 10 സ്ത്രീകൾക്ക് സൗജന്യ ഗ്യാസ് കണക്ഷനുകൾ വിതരണം ചെയ്തു. പിഎംയുവൈയുടെ ആദ്യഘട്ടത്തിൽ പരിരക്ഷ ലഭിക്കാത്ത താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് ഉജ്ജ്വല 2.0 പതിപ്പ് 1 കോടി അധിക കണക്ഷനുകൾ ഉറപ്പ് നൽകുന്നു.

ഡെപ്പോസിറ്റ് രഹിത എൽപിജി കണക്ഷനോടൊപ്പം, ഉജ്ജ്വല 2.0 ഗുണഭോക്താക്കൾക്ക് ഫസ്റ്റ് റീഫില്ലും ഹോട്ട്പ്ലേറ്റും സൗജന്യമായി നൽകും. എൻറോൾമെന്റ് നടപടിക്രമത്തിന് മിനിമം പേപ്പർവർക്കുകൾ ആവശ്യമാണ്, ഉജ്ജ്വല 2.0-ൽ കുടിയേറ്റക്കാർ റേഷൻ കാർഡുകളോ വിലാസ തെളിവോ സമർപ്പിക്കേണ്ടതില്ല.

സാമ്പത്തിക അടിത്തറ ശക്തമാക്കി

ഭരണക്കാർ കട്ടുമുടിച്ച ഇന്ത്യക്ക് ശക്തമായ സാമ്പത്തിക അടിത്തറ സ്ഥാപിക്കാൻ എട്ടു വർഷത്തെ മോദി സർക്കാരിനായി. ഇന്ന് ഇന്ത്യൻ സമ്പദ് വ്യവസ്ഥ മറ്റു വികസ്വര രാജ്യങ്ങളെക്കാൾ ബഹുദൂരം മുന്നിലും വികസിത രാജ്യങ്ങളോടു കിടപിടിക്കുന്നതുമാണ്. കോവിഡ് പ്രതിസന്ധിക്കാലത്തുപോലും സമ്പദ്‌വ്യവസ്ഥയിലും ഭരണനിർവഹണത്തിലും പൗരബോധത്തിലും പ്രതിരോധ ശേഷിയാർജിക്കുമാറ് ഇന്ത്യ സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തി. ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ഡിജിറ്റലൈസ് ചെയ്തു എന്നതാണ് പരമപ്രധാനം. ഡിജിറ്റൽ ഇന്ത്യ, ജൻധൻ, ആധാർ -മൊബൈൽ ബന്ധിപ്പിക്കൽ, യുപിഐ തുടങ്ങിയ പരിഷ്‌കാരങ്ങളിലൂടെ കെട്ടിപ്പടുത്ത ഇന്ത്യയുടെ ഡിജിറ്റൽ അടിത്തറ, പൊതുസേവന മുന്നേറ്റവും കള്ളപ്പണം തടയലും സാധ്യമാക്കിയതിനു പുറമേ സാങ്കേതിക വഴിയിൽ വൻ അവസരങ്ങളും തുറന്നിട്ടു.

2030 ആകുമ്പോഴേക്ക് 700 ശതകോടി ഡോളറിന്റെ അവസരങ്ങളാണ് ഇന്ത്യയുടെ ഡിജിറ്റൽ രംഗം സൃഷ്ടിക്കുക. നഗരഭരണം, സൂക്ഷ്മ–ചെറുകിട– ഇടത്തരം സംരംഭങ്ങൾ, വിദ്യാഭ്യാസം, കൃഷി, ആരോഗ്യസേവനം തുടങ്ങിയ മേഖലകളിലാകും ഈ അവസരങ്ങൾ. ആധാർ, യുപിഐ, കോവിൻ എന്നിങ്ങനെ ലോകത്തിലെ തന്നെ മൂന്ന് വലിയ പൊതു ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ കേന്ദ്രം ഇന്ത്യയാണ്. അഞ്ചു ലക്ഷം കോടി ഡോളർ വരുന്ന സമ്പദ്‌വ്യവസ്ഥയുടെ കേന്ദ്രമാണിവ.

വളർച്ചയെ സഹായിക്കുന്നതിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പ്രധാനമന്ത്രിതന്നെ മുൻകയ്യെടുത്തു. അതിന്റെ ഫലമെന്നോണം 8 വർഷത്തെ സാമ്പത്തിക വളർച്ചയുടെ നെടുംതൂണുകളായി റോഡും റെയിൽവേയും മാറി. യുപിഎ സർക്കാരിന്റെ കാലത്ത് പരമാവധി ഒരു ദിവസം ഒന്നും രണ്ടും കിലോമീറ്റർ മാത്രമായിരുന്ന ദേശീയപാത നിർമാണം പ്രതിദിനം 37 കിലോമീറ്ററെന്ന റെക്കോർഡിലേക്ക് 2020-21ൽ കുതിച്ചു.

അടിസ്ഥാന സൗകര്യ വികസനത്തോടെ രാജ്യത്തിന്റെ ജിഡിപിയിലേക്ക് 14 ശതമാനത്തിലേറെ സംഭാവന ചെയ്യുന്ന തൊഴിൽദാതാവെന്ന നിലയിലേക്ക് 20,000 കോടി ഡോളറിന്റെ ആസ്തിയോടെ ഇന്ത്യയുടെ ചരക്കു സേവന മേഖല മാറി. വിപണിയിലെ കണക്കുകൾ അനുസരിച്ച് 2016ൽ മാത്രം 21.24 ദശലക്ഷം പേർക്കാണു ചരക്കു സേവനമേഖലയിൽ തൊഴിലവസരങ്ങൾ ലഭിച്ചത്. 2022 അവസാനമാകുന്നതോടെ ഇതു 30 ദശലക്ഷം കടക്കുമെന്നാണു പ്രതീക്ഷ.

തകർന്നടിഞ്ഞ കുടുംബാധിപത്യം

അഴിമതിയുടെ കൂത്തരങ്ങായിരുന്ന കോൺ​ഗ്രസ് പാർട്ടി തകർന്നടിഞ്ഞു എന്നതാണ് രാഷ്ട്രീയ രം​ഗത്ത് മോദി സർക്കാരിന്റെ എട്ടു വർഷങ്ങൾ കൊണ്ടുണ്ടായ കാതലായ മാറ്റം. നെഹ്റു കുടുംബത്തിന്റെ സർവാധിപത്യത്തെ മുതിർന്ന കോൺ​ഗ്രസ് നേതാക്കൾ പോലും ചോദ്യം ചെയ്തു തുടങ്ങി. അഴിമതിയുടെ നിറകുടമായിരുന്ന ആ പാർട്ടി കേവലം രണ്ട് സംസ്ഥാനങ്ങളിലേക്ക് ഒതുങ്ങി. നേതാക്കളിൽ പലരും മറ്റ് പാർട്ടികളിലേക്ക് ചേക്കേറി.

പ്രഖ്യാപിത അജണ്ടകളുടെ പൂർത്തീകരണം

തുടക്കം മുതലേ ബിജെപി ഉയർത്തുന്ന മൂന്ന് മുദ്രാവാക്യങ്ങളായിരുന്നു അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണവും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്യലും ഏകീകൃത സിവിൽ കോഡും. ഈ മൂന്ന് അജണ്ടകളിൽ ഏകീകൃത സിവിൽ കോഡ് ഒഴികെ മറ്റ് രണ്ട് അജണ്ടകളും മോദി സർക്കാർ സാധ്യമാക്കി. ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള പ്രവർത്തനങ്ങൾ അണിയറയിൽ നടക്കുന്നുമുണ്ട്.

ഇന്ത്യയെ പൂർണമായും ജനാധിപത്യ സോഷ്യലിസ്റ്റ് മതേതര റിപ്പബ്ലിക്കാക്കി മാറ്റാൻ രണ്ടാം മോദി സർക്കാരിന് കഴിയും എന്ന് പ്രതിപക്ഷ പാർട്ടി പ്രവർത്തകർ പോലും കരുതുന്നുണ്ട്. അത് ശരിവെക്കുന്നതാണ് കഴിഞ്ഞ എട്ടു വർഷത്തെ മോദി സർക്കാരിന്റെ പ്രവർത്തനങ്ങൾ.

The Modi government today completed eight years

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  LEAVE A REPLY

Security code:

COMMENTS

Be the first to comment