visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Epidemic And Pandemic

Home / Health/ Epidemic And Pandemic
Covid Test in China
Covid Test in ChinaPhoto Credit : Twitter

ചൈനയിൽ വീണ്ടും കോവിഡ് ഭീതി മൂന്നുകോടി ജനങ്ങള്‍ ലോക്ഡൗണില്‍ , പുതിയ വകഭേദമാണോ അതോ പുതിയ വൈറസ് ആണോ എന്ന് പുറത്തു വിടാതെ ഭരണകൂടം

By - Visum Expresso -- Tuesday, March 15, 2022 , 05:59 PM

ബെയ്ജിങ്: ചൊവ്വാഴ്ച പുറത്തുവന്ന കണക്കുകളനുസരിച്ച് ചൈനയിലുടനീളം ഏകദേശം മൂന്നുകോടി ജനങ്ങള്‍ ലോക്ഡൗണിലാണ് .  ചൈനയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍.  ചൈനയിലെ കോവിഡ് കേസുകള്‍ ദിവസേന ഇരട്ടിക്കുന്നത് ലോകത്താകമാനം ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

രാജ്യവ്യാപകമായി കുറഞ്ഞത് 13 നഗരങ്ങളെങ്കിലും ചൊവ്വാഴ്ച പൂര്‍ണ്ണമായും ലോക്ഡൗണിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മറ്റ് പല നഗരങ്ങളിലും ഭാഗിക ലോക്ക്ഡൗണ്‍ തുടരുകയാണ്. കടുത്ത നിയന്ത്രണമുള്ള നഗരങ്ങളില്‍ പൊതുഗതാഗതം പൂര്‍ണമായും തടഞ്ഞിട്ടുണ്ട്. ജനങ്ങളോട് മൂന്നുവട്ടം കോവിഡ് പരിശോധന നടത്താനും അധികൃതര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ചൊവ്വാഴ്ച ചൈനയില്‍ 5,280 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഇതു ശരിയായ കണക്കല്ല കുറഞ്ഞത്  32000  പേരെങ്കിലും തിങ്കളാഴ്ച പോസിറ്റീവ് ആയിട്ടുണ്ട് എന്നാണ് പലസ്ഥലങ്ങളിൽ നിന്നുള്ള കണക്കുകൾ അനുസരിച്ചു ഒരു ഇന്റർനാഷണൽ മാധ്യമം പുറത്തു വിട്ട റിപ്പോർട്ട് അനുസരിച്ചു പറയുന്നത് . കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ ഇരട്ടിയിലധികം വരും ഇത്. എന്നും പറയുന്നു . ചൈനയുടെ 'സീറോ-കോവിഡ്' യജ്ഞത്തിന് വലിയ തിരിച്ചടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഒമിക്രോണ്‍ വ്യാപനം.

ചൊവ്വാഴ്ച രാവിലെ ബീജിങ്ങിലെയും ഷാങ്ഹായിലെയും വിമാനത്താവളങ്ങളിലെ നിരവധി ആഭ്യന്തര വിമാനങ്ങള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. പരിശോധനയിലും ലോക്ഡൗണുകളിലും ഇളവ് നല്‍കുന്നത് തല്‍ക്കാലം അസാധ്യമാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയ 2019 മുതല്‍ ലോക്ഡൗണ്‍, യാത്രാനിയന്ത്രണങ്ങള്‍, വ്യാപകമായ പരിശോധനകള്‍ തുടങ്ങി കര്‍ശനമായ നിയന്ത്രണങ്ങളാണ് ചൈന ഏര്‍പ്പെടുത്തിയിരുന്നത്. കോവിഡിന്റെ പുതിയ വകഭേദം ആണോ അതോ പുതിയ വൈറസ് ആണോ എന്നും ഇതുവരെ ഭരണകൂടം പുറത്തുവിട്ടിട്ടില്ല . കോവിഡ് വ്യാപനം ഇല്ല എന്ന് തന്നെ ആണ് ചൈന ഇപ്പോളും പറയുന്നത് എങ്കിലും ഇത്രയധികം ആളുകളെ  ലോക്ഡൗൺ ആക്കിയത് എന്തിനാണ് എന്നതിന് ഉള്ള ഉത്തരം ഇല്ല എന്നതും കൂട്ടി വായിക്കേണ്ടി ഇരിക്കുന്നു . 

 Morethan 30 million people  in lockdown in China

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment