visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Malayalam

Home / Literature/ Malayalam
M Narayanan Namboodiripad REC ISRO Associate Director
M Narayanan Namboodiripad REC ISRO Associate Director

അനിയൻ മാങ്ങോട്ട് രി എഴുതിയ കവിത : കവിതയും മഹാമാരിയും

By - Siju Kuriyedam Sreekumar -- Thursday, February 03, 2022 , 09:42 PM

ഒടുവിൽ മഹാമാരി തുടലു പൊട്ടിക്കുമ്പോൾ 
കവിതൻ വരിൾക്കുമാറടി ദൂരം വേണോ? തൊട്ടുകൂടായ്മപോലെസാമൂഹ്യ അകലവും 
മൊട്ടിടും കവിതയിലെന്നായി വന്നീടുമോ?
ഉജ്ജ്വലനുള്ളൂരാഢ്യൻ,വള്ളത്തോൾ നൽശ്ശബ്ദാഖ്യൻ,
ഗംഭീരാശയനാശാൻ, ചൂട്ടുമായിടശ്ശേരി!
വെട്ടത്തിൻ ദുഃഖം കണ്ടോരക്കിത്തം,വിഷ്ണു മാഷും 
കക്കാടും ചുള്ളിക്കാടും സച്ചിദാനന്ദൻ സാറും!
വിട്ടുപോയ് പലപേരുമെന്നാലുമവരൊക്കെ
ഒട്ടേറെ നല്കീട്ടുള്ള പാഠങ്ങൾ കവിതയിൽ 
നിറയും താളങ്ങളായ് താളക്കേടുകളായും
വരുമോ സമസ്യകൾക്കുത്തരം തീർത്തീടാനായ്? 
(മനുഷ്യ)(രൂപം)(പൂണ്ട)(വാക്കുകൾ)(മാസ്ക്കും)(വെച്ചി-)
(ട്ടദൃശ്യ)(പ്പിശാ)(ചായി)(മറഞ്ഞു)(നിന്നീ)(ടുമോ?)
ചൊന്നിടും വാഗർത്ഥങ്ങൾ വാചകക്കസർത്തിന്റെ  
മല്ലിനാൽ മരിക്കുമോ?ശ്വാസത്തിന്നഭാവത്താൽ!
കർമ്മത്തിൻ വഴിമുട്ടിയെല്ലാരുമകത്തായാൽ 
ധർമ്മത്തെ നയിച്ചീടാൻ കവിത തന്നേയുള്ളോ?
നമ്മുടെയകത്തുള്ളോരറതന്നിരുട്ടിനെ
കണ്ടെത്താൻ കഴിയുമോ സുരക്ഷയ്ക്കുള്ളിൽപ്പെട്ടാൽ?  
സമൂഹ'വൈറൽ'പ്പോലെയാകുമോ കവിതയും
ഇവിടെ വിവാദമായ് മാറുമോ വരികളും
അത്തരമണുക്കളും 'കൊറോണ'വൈറസ്സുപോൽ
പടരും കാലത്തിനും വേണ്ടയോ പ്രതിരോധം?
ഭുവനമഖിലവും രോഗാണുവെങ്കിൽ നമ്മൾ 
രക്ഷയ്ക്കായ്പോകേണ്ടത്കവിതയ്ക്കുള്ളിൽത്താനോ?
അതിന്റെയനായാസം തീർക്കുമോ പ്രതിരോധം?
അണുവിന്നൂർജ്ജം പോലെ സ്‌ഫോടനം നടക്കുമോ?
ഗീതകച്ചില്ലകളിൽ കാതോർക്കും കിളികളും 
കാകളി നതോന്നത കേകയാമിളം കാറ്റും 
മാറ്റത്തിൽ മാറ്റേറുന്ന ശാർദൂലവിക്രീഡിത-
മൊററയ്ക്കായ് ചെറുക്കുന്ന പരുന്തിൻ കൂട്ടങ്ങളും!
പുതുകാലത്തിൻ സ്തോഭം വൃത്തത്തിൻ ചക്രം ഭേദി-
ച്ചടുക്കീട്ടൊടുക്കുന്ന തട്ടലും മേട്ടങ്ങളും 
എല്ലാരുമൊന്നിച്ചെങ്കിൽ കവിത വൈറസ്സിനെ-
ക്കൊല്ലുന്ന മറുമരുന്നാകുമോ ഉലകത്തിൽ

അനിയൻ മാങ്ങോട്ട് രി 

അനിയൻ മാങ്ങോട്ട് രി  യെ പറ്റി കൂടുതലറിയാൻ VISUM  Expresso ൽ മുൻപ് വന്ന ആർട്ടിക്കിൾ വായിക്കാൻ എവിടെ ക്ലിക്ക് ചെയുക 



Aniyan Mangottri's Poetry And the epidemic 



LEAVE A REPLY

Security code:

COMMENTS

Be the first to comment