visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Article

Home / Space/ Article
Satellite Launch ,Photo From ISRO Site
Satellite Launch ,Photo From ISRO SitePhoto Credit : Siju Kuriyedam Sreekumar

എസ്എസ്എൽവി (SSLV)വരുന്നൂ

By - Krishnaprasad K K -- Monday, March 21, 2022 , 08:59 AM

ഐഎസ്ആ‌‌‌ർഒയുടെ (ISRO) പുതിയ വിക്ഷേപണ വാഹനം എസ്എസ്എൽവി (SSLV) ആദ്യ വിക്ഷേപണം ഉടൻ.  പുതിയ റോക്കറ്റിന്റെ ആദ്യ ഖര ഇന്ധന ഘട്ടത്തിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയായി. തിങ്കളാഴ്ച രാവിലെ 12.05ന് ശ്രീഹരിക്കോട്ടയിൽ വച്ചായിരുന്നു ഒന്നാം സോളിഡ് ബൂസ്റ്റർ സ്റ്റേജ് പരീക്ഷണം. റോക്കറ്റിന്റെ മറ്റ് ഭാഗങ്ങളുടെ പരീക്ഷണം നേരത്തെ നടന്നിരുന്നു. ആദ്യ വിക്ഷേപണത്തിന് മുന്നോടിയായുള്ള നിർണ്ണായക പരീക്ഷണമാണ് ഇപ്പോൾ പൂ‌ർത്തിയായിരിക്കുന്നത്. എസ്എസ്എൽവിയുടെ ആദ്യ വിക്ഷേപണം മേയിൽ ഉണ്ടാകുമെന്നാണ് ഐഎസ്ആ‌ർഒ അറിയിക്കുന്നത്.
Small Satellite Launch Vehicle (SSLV) Detials from Vikram Sarabhai Space Centre (VSSC ) Site
Small Satellite Launch Vehicle (SSLV) Detials from Vikram Sarabhai Space Centre (VSSC ) SitePhoto Credit : Siju Kuriyedam Sreekumar

മൂന്ന് ഖരഇന്ധന ഘട്ടങ്ങളുള്ള ചെറു റോക്കറ്റാണ് സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ അഥവാ എസ്എസ്എൽവി. റോക്കറ്റിന്റെ അവസാനത്തെ ഘട്ടത്തിൽ ദ്രവ ഇന്ധനം ഉപയോഗിക്കുന്ന ഒരു വേഗത നിയന്ത്രണ എഞ്ചിനും ( വെലോസിറ്റി ട്രിമിംഗ് മൊഡ്യൂൾ) ഉണ്ട്. അഞ്ഞൂറ് കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹത്തെ  താഴ്ന്ന ഭൂ ഭ്രമണപഥത്തിൽ ( low Earth orbit ) സ്ഥാപിക്കാൻ എസ്എസ്എൽവിക്കാവും. 34 മീറ്റർ ഉയരവും, രണ്ട് മീറ്റ‌ർ വ്യാസവുമുള്ള എസ്എസ്എൽവിയുടെ ഭാരം 120 ടണ്ണാണ്. 2018 ഡിസംബറിലാണ് തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെൻ്റ‌‌ർ വിക്ഷേപണ വാഹനത്തിന്റെ അന്തിമ രൂപരേഖ തയ്യാറാക്കിയത്.
Small Satellite Launch Vehicle (SSLV) Detials from Drishtiias.com Site
Small Satellite Launch Vehicle (SSLV) Detials from Drishtiias.com SitePhoto Credit : Siju Kuriyedam Sreekumar

പിഎസ്എൽവിയേക്കാൾ കുറഞ്ഞ ചിലവിൽ ചെറു ഉപഗ്രഹങ്ങളെ വിക്ഷേപിക്കുകയെന്നതാണ് എസ്എസ്എൽവി പദ്ധതിയുടെ ലക്ഷ്യം.  ഒരു എസ്എസ്എൽവി നി‌ർമ്മിക്കാൻ 30 കോടി മുതൽ 35 കോടി രൂപ വരെ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഇസ്രൊയുടെ മറ്റ് വിക്ഷേപണ വാഹനങ്ങളായ പിഎസ്എൽവിയെയും ജിഎസ്എൽവിയെയും അപേക്ഷിച്ച് വളരെ കുറച്ച് സമയം കൊണ്ട് ഒരു എസ്എസ്എൽവി വിക്ഷേപണത്തിന് തയ്യാറാക്കമെന്നതും മുതൽകൂട്ടാണ്.
Small Satellite Launch Vehicle (SSLV) Detials from Vikram Sarabhai Space Centre (VSSC ) Site
Small Satellite Launch Vehicle (SSLV) Detials from Vikram Sarabhai Space Centre (VSSC ) SitePhoto Credit : Siju Kuriyedam Sreekumar

എസ്എസ്എൽവിയുടെ ആദ്യ വിക്ഷേപണങ്ങൾ ഐസ്ആ‌ർഒ തന്നെയായിരിക്കുന്ന നടത്തുകയെങ്കിലും ഭാവിയിൽ ഈ റോക്കറ്റിന്റെ നി‌ർമ്മാണം അടക്കം സ്വകാര്യമേഖലയ്ക്ക് കൈമാറാനാണ് പദ്ധതി. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് എന്ന ഇസ്രൊയുടെ വാണിജ്യ വിഭാഗമായിരിക്കും എസ്എസ്എൽവിയുടെ വിപണി സാധ്യതകൾ പ്രയോജനപ്പെടുത്തുക.
ഏത് ഉപഗ്രഹമാണ് ഐഎസ്ആർഒ എസ്എസ്എൽവിയുടെ ആദ്യ വിക്ഷേപണത്തിൽ പേ ലോ‍ഡായി അയക്കുക എന്നത് വ്യക്തമാക്കിയിട്ടില്ല. ഇഒഎസ് 02 എന്ന ഭൗമനിരീക്ഷണ ഉപഗ്രഹമോ ഏതെങ്കിലും ഒരു മൈക്രോ സാറ്റോ ആയിരിക്കും ഇതെന്നാണ് ലഭിക്കുന്ന വിവരം.

Input from Below Site 
https://www.isro.gov.in/.../ground-testing-of-solid...
https://en.wikipedia.org/wiki/Small_Satellite_Launch_Vehicle

Small Satellite Launch Vehicle 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു   https://www.facebook.com/VISUM-Expresso-LLP-101011348734582
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു   https://twitter.com/VisumExpresso  



LEAVE A REPLY

Security code:

COMMENTS

Be the first to comment