visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Accident

Home / News/ Accident
Bus accident with VAN
Bus accident with VANPhoto Credit : Siju Kuriyedam Sreekumar

തെറ്റായ ദിശയിൽ എതിരെ വന്ന ബസ് പാഞ്ഞെത്തിയ വാനിൽ ഇടിച്ച് വാന്‍ ഡ്രൈവര്‍ മരിച്ചു - വിഡിയോ

By - Siju Kuriyedam Sreekumar -- Monday, January 24, 2022 , 03:01 PM

കൊല്ലം:  കൊല്ലം  ജില്ലയിൽ ശക്തികുളങ്ങരയിൽ പാഴ്സൽ വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വാനിന്റെ ഡ്രൈവർ എറണാകുളം ഏലൂര്‍ സ്വദേശി പുഷ്പനാണ് മരിച്ചത്. ബസ് അതെ ദിശയിൽ പോകുന്ന കാറിനെ ഓവർ ടേക്ക് ചെയ്യാൻ റോങ്ങ് സൈഡ് എടുത്തപ്പോൾ എതിർ ദിശയിൽ പാഞ്ഞു വന്ന പാർസൽ വാനിൽ ഇടിക്കുകയായിരുന്നു . 

ഇടിയുടെ ആഘാതത്തിൽ  വാൻ 50 മീറ്റർ  പിന്നിലേക്ക് പോകുകയും  പിന്നിൽ വരുകയായിരുന്ന രണ്ടു ബൈക്കുകൾ തട്ടി തെറിപ്പിക്കുകയും ചെയ്തു . ബൈക്ക് യാത്രികർ തലമുടി നാരിഴക്കാണ്‌ രക്ഷപെട്ടത് . ബസിലുണ്ടായിരുന്ന 19 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ ഏറെയും വിദ്യാർഥികളെന്നാണ് വിവരം. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ വാനിന്റെ ക്ലീനറെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.


കൊല്ലം ജില്ലയിൽ  സമാനമായ രീതിയിൽ  തെന്മല ഇടപ്പാളയത്ത്   കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കഴുതുരുട്ടി സ്വദേശി സദാശിവൻ ആണ് മരിച്ചത്. 
റോഡിനു വീതിയില്ലാത്തതും വാഹനങ്ങളുടെ അമിത വേഗവും ആണ് അപകടങ്ങൾ നിത്യ സംഭവമാകുന്നത് . സർക്കാർ വേണ്ട രീതിയിൽ ഇടപെടാത്തതും റോഡുകളുടെ ശോചനീയാവസ്ഥയും , അശാസ്ത്രീയമായ റോഡ് നിർമാണവും അപകടങ്ങളുടെ എണ്ണം  കൂടാൻ കാരണമാകുന്നുണ്ട്  . അനേകം ജീവനാണ് റോഡിൽ പൊലിയുന്നത് .  
  Two killed in kollam in separate road accidents 



LEAVE A REPLY

Security code:

COMMENTS

Be the first to comment