visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Accident

Home / News/ Accident
Kozhikod Tipper and traveler accident
Kozhikod Tipper and traveler accidentPhoto Credit : Siju Kuriyedam Sreekumar

കോഴിക്കോട് പുറക്കാട്ടിരിയില്‍ ടിപ്പറും ട്രാവലറും കൂട്ടിയിടിച്ചു മൂന്നുപേര്‍ മരിച്ചു

By - Siju Kuriyedam Sreekumar -- Tuesday, February 15, 2022 , 10:56 AM

കോഴിക്കോട്: കോഴിക്കോട് പുറക്കാട്ടിരിയില്‍  ടിപ്പര്‍ ലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. കര്‍ണാടക സ്വദേശികളായ തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. 

ശബരിമലയിലേക്ക് പോകുകയായിരുന്ന  തീർത്ഥാടകരായിരുന്നു ട്രാവലറിൽ ഉണ്ടായിരുന്നത് . ട്രാവലറിലെ ഡ്രൈവറും രണ്ട് തീര്‍ഥാടകരുമാണ് മരിച്ചത്. ട്രാവലറിലെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം . ട്രാവലർ വരുന്ന കണ്ടപ്പോൾ ടിപ്പർ സ്പീഡ് കുറച്ചു സൈഡാക്കി  ഹോൺ അടിച്ചെങ്കിലും ട്രാവലർ ടിപ്പറിൽ വന്നിടിക്കുകയായിരുന്നു . 

ഇടിയുടെ ആഘാതത്തിൽ ട്രാവലറിന്റെ മുൻഭാഗം പൂർണമായും തകർന്നതിനെ തുടർന്ന് ഡ്രൈവറെ വണ്ടിയുടെ മുൻഭാഗം വെട്ടി പൊളിച്ചാണ് എടുത്തത് . സംഭവസ്ഥലത്തു വച്ച് തന്നെ ഡ്രൈവറും രണ്ടു യാത്രക്കാരും മരിച്ചിരുന്നു . പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. യാത്രക്കാരായ കര്‍ണാടക സ്വദേശി ശിവണ്ണ, നാഗരാജ,  ഡ്രൈവറായ എറണാകുളം സ്വദേശി എന്നിവരാണ് മരിച്ചത്. കൂടുതൽ വിവരം അറിവായിട്ടില്ല 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു 

 kozhikode accident Three died 



LEAVE A REPLY

Security code:

COMMENTS

Be the first to comment