visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Kerala

Home / News/ Kerala
KSRTC  Swift bus  accident in Kaithapoyyil  Kozhikode
KSRTC Swift bus accident in Kaithapoyyil KozhikodePhoto Credit : Siju Kuriyedam Sreekumar

സ്വിഫ്റ്റ് ബസ് വീണ്ടും അപകടം , ലോറിയുടെ പിന്നിൽ ഇടിച്ചു മുന്നിലെ ചില്ലും വാതിലും തകർന്നു , യാത്രക്കാർക്ക് സാരമായ പരിക്ക് ഇല്ല

By - Siju Kuriyedam Sreekumar -- Wednesday, April 20, 2022 , 11:15 AM

കോഴിക്കോട് ∙ കെ  സ്വിഫ്റ്റ് ബസ് ഇന്ന് രാവിലെ ആറരയോടെയാണ് താമരശ്ശേരിക്കടുത്ത് കൈതപ്പൊയിലിൽവച്ച് അപകടത്തിൽ പെട്ടത്  . തിരുവനന്തപുരം- മാനന്തവാടി ബസ്  മുന്നിൽ പോകുന്ന  ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു ഇന്ന് യാത്രക്കാർ പറഞ്ഞത് . 

 ലോറി ബ്രേക്ക് ഇട്ടപ്പോൾ പിന്നിലുണ്ടായിരുന്ന സ്വിഫ്റ്റ് ബസ് ലോറിയുടെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു . പെട്ടന്ന് ബ്രേക്ക് ഇട്ടതു കൊണ്ട് ഉണ്ടായ ചെറിയ പരുക്കുകൾ മാത്രമാണ് ആളുകൾക്ക് ഉള്ളു , സാരമായ പരുക്കുകൾ ആർക്കും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല   . അപകടത്തിൽ ബസിന്റെ മുൻഭാഗത്തെ ചില്ലിനും വാതിലിനും കേടുപാടുണ്ടായി.
KSRTC  Swift bus  accident in Kaithapoyyil  Kozhikode
KSRTC Swift bus accident in Kaithapoyyil KozhikodePhoto Credit : Siju Kuriyedam Sreekumar

ഏതാനും  ദിവസം  മുൻപ് കോഴിക്കോട് മാവൂർറോഡിലെ കെഎസ്ആർടിസി ടെർമിനലിൽ നിർത്തി ഇട്ടിരുന്ന സ്വിഫ്റ്റ് ബസ് പിറകോട്ട് ഉരുണ്ടുപോയി എസി ലോഫ്ലോർ ബസിന്റെ ചില്ല് തകർത്തിരുന്നു. ഇത് മൂന്നാംതവണയാണ് ജില്ലയിൽ കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് സർവീസുകൾ അപകടത്തിൽപെടുന്നത്. നേരെത്തെ അപകടത്തിൽപ്പെട്ട സ്വിഫ്റ്റ് ബസുകളിലെ  താൽക്കാലിക ഡ്രൈവർമാരെ സെർവിസിൽ നിന്ന് പിരിച്ചു  വിട്ടിരുന്നു  . ഇത്തരം ബസ് ഓടിച്ചു പരിജയം ഇല്ലാത്തതാണ് അപകടത്തിന് കാരണം ഇന്ന് തന്നെ ആണ് വിലയിരുത്തുന്നത് . ഇതിനിടയിലും സ്വിഫ്റ്റ് ബസ് 7 ദിവസം കൊണ്ട് 35 ലക്ഷം രൂപ കളക്ഷൻ നേടിയിരുന്നു . ഇതു കെ എസ്‌ ആർ ടി സി യുടെ സർവകാല  റെക്കോർഡ് ആണ് എന്ന്‌ പറയുന്നു  . പരിചയമില്ലായ്മ കാരണം ഉള്ള തുടക്കത്തിലേ ഈ അപകടങ്ങൾ  എത്രയും വേഗം തീർത്താൽ  കളക്ഷൻ  നല്ല രീതിയിൽ ആകും എന്ന്‌ തന്നെ ആണ് പ്രതീക്ഷ . ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ കാര്യാ ക്ഷമമായി സർവീസ് നടത്തിയാൽ ജനങ്ങൾ രണ്ടു കയ്യും നീട്ടി സ്വാകരിക്കും എന്ന്‌ തീർച്ചയാണ്  . 

KSRTC  Swift bus  accident in Kaithapoyyil  Kozhikode

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു   



LEAVE A REPLY

Security code:

COMMENTS

Be the first to comment