visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
KST Employees Sangh (BMS) State Working Committee meeting
KST Employees Sangh (BMS) State Working Committee meetingPhoto Credit : Siju Kuriyedath Sreekumar

പിണറായി സർക്കാർ ശ്രമിക്കുന്നത് കെഎസ്ആർടിസി അന്ന്യം നിന്ന് അന്നം മുട്ടിക്കുന്ന അവസ്ഥയിൽ ആക്കാൻ എന്ന് ബിഎംഎസ്

By - Siju Kuriyedath Sreekumar -- Friday, February 24, 2023 , 09:09 PM
കെഎസ്ആർടിസി അന്ന്യം നിന്ന് അന്നം മുട്ടിക്കുന്ന അവസ്ഥയിൽ എത്തിക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത് എന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡൻ്റ് ശ്രീ. ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ . ഇന്ന് എറണാകുളം ബിഎംഎസ് സംസ്ഥാന കാര്യാലയത്തിൽ നടന്ന  KST എംപ്ലോയീസ് സംഘ് (ബിഎംഎസ്) സംസ്ഥാന പ്രവർത്തക സമിതി യോഗത്തിലാണ് ശ്രീ. ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ഏതു പറഞ്ഞത് . സംസ്ഥാന പ്രസിഡൻ്റ് ശ്രീ. GK അജിത് അധ്യക്ഷതയിൽ 24/02/2023 ന് രാവിലെ 11.30 മണിക്ക് ആരംഭിച്ച യോഗം  ബിഎംഎസ് സംസ്ഥാന പ്രസിഡൻ്റ് ശ്രീ. ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. 

ബിഎംഎസ് സംസ്ഥാന പ്രസിഡൻ്റ് ശ്രീ. ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ നടത്തിയ പ്രസംഗത്തിൽ നിന്ന് 

"കെഎസ്ആർടിസി അന്ന്യം നിന്ന് അന്നം മുട്ടിക്കുന്ന അവസ്ഥയിൽ എത്തിക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്.  KST എംപ്ലോയീസ് സംഘ് -ൻ്റെ പ്രക്ഷോഭങ്ങളെ മാത്രമാണ് സർക്കാർ ഭയക്കുന്നത്. കൂടുതൽ ഊർജ്ജത്തോടെ ജീവനക്കാരെ മുന്നോട്ട് നയിക്കാൻ നമുക്ക് 
പ്രാപ്തിയുണ്ടാകേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്, കെഎസ്ആർടിസിയുടെ ആവശ്യമാണ്. കാര്യകർത്താക്കൾ അവസരത്തിനൊത്ത്  ഉയർന്നാലേ നമുക്ക് മുന്നിൽ നിന്ന് നയിക്കാനാകൂ. കെഎസ്ആർടിസിയുടെ കടബാധ്യത അവസാനിക്കണം. ബിഎംഎസ് അതിന് വേണ്ടി പ്രവർത്തിക്കണം. യൂണിയൻ ചർച്ചചെയ്തു Proposal for the revival of KSRTC   സർക്കാരിന് സമർപ്പിക്കണം. സ്ഥാപനത്തിൻ്റെ നിലനിൽപ്പിനും വളർച്ചയ്ക്കും കഴിയുന്നതെല്ലാം ചെയ്യണം." - ശ്രീ. ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ പറഞ്ഞു. 

സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു.

പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി നടന്ന ജനുവരി 31 ൻ്റെ സെക്രട്ടറിയേറ്റ് മാർച്ച് വൻ വിജയമായിരുന്നതായി യോഗം വിലയിരുത്തി. ഇൻഷ്വറൻസ് വിഷയം പരിഹരിക്കാൻ നമുക്ക് കഴിഞ്ഞു. മരണാനുകൂല്യങ്ങൾ നൽകാൻ KSRTC നിർബന്ധിതമായി. NPS വിഷയം സർക്കാരിന് വീണ്ടും തലവേദനയായി. ഇനി സർക്കാരിന് പണം അനുവദിച്ചേ മതിയാകൂ. പ്രക്ഷോഭത്തിലൂടെ മാത്രമേ തൊഴിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയൂ എന്നും യോഗം വിലയിരുത്തി.

തുടർന്ന്, ട്രഷറർ 1.11.2022 മുതൽ 31. 01.2023 വരെയുള്ള വരവ് - ചെലവ് കണക്കിൻ്റെ അച്ചടിച്ച കോപ്പികൾ വിതരണം ചെയ്ത് കണക്ക് അവതരിപ്പിച്ചത്  യോഗം അംഗീകരിച്ചു.

കെഎസ്ആർടിസി നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അദ്ധ്യക്ഷൻ ശ്രീ. GK അജിത് വിശദീകരിച്ചു. കേരളത്തിൻ്റെ പൊതു സ്വഭാവം,  കെഎസ്ആർടിസിയുടെ അവസ്ഥ, ബിഎംഎസിൻ്റെ സാന്നിധ്യം കൊണ്ട് ഡിപ്പോകളിൽ പരിവർത്തനം വരുത്തേണ്ടതിൻ്റെ ആവശ്യകത എന്നിവയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. G20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയനുകളുടെ L20 യിൽ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണം സംബന്ധിച്ച ചർച്ചകളിൽ KSRTC യുടെ പ്രതിസന്ധി - പരിഹാരം എന്നതായിരിക്കും വലിയ വിഷയം. ശമ്പളം ഗഡുക്കളാക്കാൻ ശ്രമിച്ചാൽ ശക്തമായ സമരത്തിന് BMS നേതൃത്വം നൽകും. - ശ്രീ. GK അജിത് പറഞ്ഞു. 

1. കെഎസ്ആർടിസിയുടെ വസ്തുക്കൾ വിൽക്കാൻ തിരുമാനം
2. ശമ്പളം ഗഡുക്കളായി നൽകൽ
3. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി

എന്നീ വിഷയങ്ങൾ മുൻനിർത്തി പ്രക്ഷോഭങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങൾ ജില്ലാ ഭാരവാഹികൾ അവതരിപ്പിച്ചു.

KSRTCയുടെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ നടത്തിയ സമരങ്ങളുടെ പേരിൽ സംസ്ഥാനത്തുടനീളം  കോടതി വ്യവഹാരവും, പിഴയും ഒടുക്കുന്നത് എംപ്ലോയീസ് സംഘ് മാത്രമാണെന്ന് ജനറൽ സെക്രട്ടറി സൂചിപ്പിച്ചു. 

സംസ്ഥാന സംഘടനാ സെക്രട്ടറി സമാരോപ് പ്രഭാഷണം നടത്തി. ശ്രീമതി യമുനാ ദേവി സ്വാഗതവും 
ശ്രീ. S ഗിരീന്ദ്രലാൽ നന്ദിയും രേഖപ്പെടുത്തി. ദേശീയ ഗാനാലാപനത്തോടെ യോഗം 4.00 മണിയ്ക്ക് അവസാനിച്ചു.

KST Employees Sangh (BMS) State Working Committee meeting
KST Employees Sangh (BMS) State Working Committee meetingPhoto Credit : Siju Kuriyedath Sreekumar


KST Employees Sangh (BMS) State Working Committee meeting


 



LEAVE A REPLY

Security code:

COMMENTS

Be the first to comment