visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Kerala

Home / News/ Kerala
KSRTC
KSRTCPhoto Credit : Siju Kuriyedam Sreekumar

കേരളാ ബജറ്റ് നിരാശാജനകം : KSRTC യെ സ്വകാര്യ വത്കരിക്കുന്നതിനുള്ള ഹിഡൻ അജണ്ട ? - എംപ്ലോയീസ് സംഘ്

By - Siju Kuriyedath Sreekumar -- Tuesday, February 07, 2023 , 12:45 AM
KSRTC ക്ക് ഈ വർഷവും പുതിയ ബസുകളില്ല... ഡീസൽ സെസ്: KSRTC ക്ക് മാസം 2 കോടി അധിക ബാദ്ധ്യത....

LDF പ്രകടനപത്രികയിൽ പറഞ്ഞ "KSRTC യുടെ കട-ജഡ ഭാരം ഏറ്റെടുക്കും" എന്ന പ്രഖ്യാപനം വീണ്ടും അവഗണിക്കപ്പെട്ടിരിക്കുകയാണ്... വർഷം 1000 ബസ് എന്ന വാഗ്ദാനവും പാടെ മറന്നിരിക്കുന്നു. പ്ലാൻ ഫണ്ടായി നാമമാത്രമായ തുകയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ ബജറ്റിൽ KSRTC ക്ക് അനുവദിച്ച പ്ലാൻ ഫണ്ട് സ്വിഫ്റ്റിന് ബസ് വാങ്ങാനും പെൻഷൻ നൽകാനുമാണ് ഉപയോഗിച്ചത്. ഈ സ്ഥാപനത്തെ പൊതുമേഖയിൽ നിലനിർത്തുന്നതിനുള്ള ഒരു നടപടിയും ഈ ബജറ്റിൽ ഇല്ല. റൂട്ടുകളെയും സ്ഥാപനത്തെയും സ്വകാര്യവത്ക്കരണത്തിലേയ്ക്ക് നയിക്കുന്ന സമീപനമാണിത്. KSRTC യോടുള്ള അവഗണനയിൽ KST എംപ്ലോയീസ് സംഘ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിട്ടുണ്ട് . 

വാഗ്ദാനങ്ങൾ പാലിക്കണം 

1. കേരളം ഭരിച്ച സർക്കാരുകളുടെ നയവൈകല്യം മൂലം വന്ന കട-ജഡ ഭാരം സർക്കാർ ഏറ്റെടുത്തു കൊണ്ട് KSRTC യെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തമാക്കണം. 
2. കേരളത്തിൻ്റെ പൊതുഗതാഗതമെന്നാൽ KSRTC മാത്രം എന്ന നിലയിൽ വളരാൻ ആവശ്യമായ ബസ് സർക്കാർ വാങ്ങി നൽകണം. 
3. KSRTC യ്ക്ക് ഇരുട്ടടിയായ ഡീസൽ സെസ് ഒഴിവാക്കി KSEB ക്കും KWA ക്കും 4% ന് ഡീസൽ നൽകുന്നതു പോലെ KSRTC ക്കും ഡീസൽ നൽകണം.

സ്ഥാപനത്തിൻ്റെ നിലനിൽപ്പിനും വികാസത്തിനും വേണ്ട തുക ബജറ്റിൽ വകയിരുത്തി കേരളത്തിലെ യുവജനങ്ങൾക്ക് ഏറ്റവും അധികം തൊഴിൽ നൽകുന്ന ഒരു സ്ഥാപനമാക്കി മാറ്റാൻ വേണ്ട നടപടികൾ ഉണ്ടാകണമെന്ന് എംപ്ലോയീസ് സംഘ് സർക്കാരിനോട് ആവശ്യപ്പെടുന്നു.



Kerala budget disappointing: Hidden agenda to privatize KSRTC ? - Employees sangh
 



LEAVE A REPLY

Security code:

COMMENTS

Be the first to comment