visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
KSRTC Nilkkal Pumba
KSRTC Nilkkal PumbaPhoto Credit : Siju Kuriyedath Sreekumar

നിലക്കൽ-പമ്പ റൂട്ടിൽ കെഎസ്ആര്‍ടിസി വരുമാനം 10 കോടി കവിഞ്ഞു

By - Siju Kuriyedath Sreekumar -- Monday, December 05, 2022 , 07:32 PM
പത്തനംതിട്ട: നിലക്കൽ-പമ്പ റൂട്ടിൽ കൂടുതൽ കെഎസ്ആര്‍ടിസി സർവീസുകൾ ഏർപ്പെടുത്തി. നേരത്തെ 171 ബസുകൾ ആയിരുന്നു ഉണ്ടായിരുന്നത്. ബസുകളുടെ എണ്ണം 189 ആയി വർധിപ്പിച്ചു. നിലക്കലിലും പമ്പയിലും  കെഎസ്ആർടിസി ബസിൽ കയറാനുള്ള തീർഥാടകരുടെ തിരക്ക് കൂടിയതോടെ നടപടിയെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കോടതി നിർദ്ദേശം നൽകി. രണ്ട് ദിവസത്തിനകം 15 എ.സി ലോ ഫ്ലോർ ബസുകൾ കൂടി എത്തുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. ഇതോടെ എ.സി ബസുകളുടെ എണ്ണം 60 ആകും.

നിലവിലെ 189 ബസുകളിൽ 45 എണ്ണം എ.സി ലോ ഫ്ലോർ ബസുകളാണ്. ആകെ ബസുകളിൽ മൂന്നിൽ ഒരു ഭാഗം എ.സി എന്ന നയമാണ് അധികൃതർ പിന്തുടരുന്നത്. ഡിസംബർ 5 ന് മാത്രം 2,055 റൗണ്ട് സർവീസുകളാണ് ഇരു ഭാഗത്തേക്കുമായി കെ.എസ്.ആർ.ടി.സി നടത്തിയത്. മണ്ഡലകാലം തുടങ്ങിയശേഷം നിലയ്ക്കൽ-പമ്പ ചെയിൻ സർവീസിൽ നിന്ന് മാത്രം കെ.എസ്.ആർ.ടി.സി 10 കോടി രൂപയ്ക്കടുത്ത് വരുമാനം നേടി. തിങ്കളാഴ്‌ച (ഡിസംബർ 5) വരെയുള്ള കണക്കാണിത്. നവംബർ 30 വരെയുള്ള കാലയളവിൽ ചെയിൻ സർവീസിലൂടെ മാത്രം 10,93,716 പേർ ശബരിമലയിൽ എത്തി. നിലയ്ക്കൽ-പമ്പ എ.സി ബസുകൾക്ക് 80 രൂപയും, മറ്റ് എല്ലാ സർവീസുകൾക്കും 50 രൂപയുമാണ് നിരക്ക്. സ്‌പെഷൽ സർവീസ് ഇനത്തിൽ പെടുത്തി തീർത്ഥാടകാരിൽ നിന്ന്   അധിക ചാർജ് ഈടാക്കി  കെഎസ്ആര്‍ടിസി കൊള്ളലാഭം കൊയ്യുകയാണ് എന്നും ആരോപണം ഉണ്ട്. 

KSRTC revenue crossed Rs 10 crore on Nilakkal-Pamba route

 



LEAVE A REPLY

Security code:

COMMENTS

Be the first to comment