visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
KST Employees Sangh BMS Strike for december 2022  salary
KST Employees Sangh BMS Strike for december 2022 salaryPhoto Credit : Siju Kuriyedath Sreekumar

241 കോടി രൂപ ഡിസംബറിൽ കളക്ഷൻ കിട്ടിട്ടും ഡിസംബറിലെ ശമ്പളം ഇതുവരെ ഇല്ല. തൊഴിലാളി ദ്രോഹങ്ങളുടെ ആൾരൂപമാണ് പിണറായി സർക്കാർ എന്ന് KST എംപ്ലോയീസ് സംഘ് (ബിഎംഎസ്)സംസ്ഥാന ജനറൽ സെക്രട്ടറി എസ്.അജയകുമാർ

By - Siju Kuriyedath Sreekumar -- Thursday, January 12, 2023 , 09:31 AM
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള നിഷേധത്തിനെതിരെ KST എംപ്ലോയീസ് സംഘ് നടത്തിയ  സെക്രട്ടറിയേറ്റ് മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. അജയകുമാർ ഉദ്ഘാടനം ചെയ്തു.

KSRTC ജീവനക്കാർ ഡിസംബർ മാസം 241 കോടി രൂപയ്ക്ക് അദ്ധ്വാനിച്ചിട്ടും പുതുവർഷത്തിൽ പണിയെടുത്തവനെ പട്ടിണിക്കിട്ടുകയാണ് പിണറായി സർക്കാർ. തൊഴിലാളി ദ്രോഹം മുഖമുദ്രയാക്കിയ ഒരു സർക്കാർ ജീവനക്കാരൻ്റെ പഞ്ഞം കണ്ട് നിർവൃതി അടയുകയാണ്. ഇത് ഒരു ഇടത് സർക്കാരിന് ഭൂഷണമല്ല.

ജനുവരി 11 ആയിട്ടും ഡിസംബറിലെ ശമ്പളം നിഷേധിക്കുകയാണ്. വരുമാനം ഇല്ലാഞ്ഞിട്ടല്ല വകമാറ്റി ചെലവഴിക്കുന്നതുകൊണ്ടാണ് ഈ സ്ഥിതിവിശേഷം ഉണ്ടായത്. ജീവനക്കാർക്ക് ജോലി ചെയ്താൽ കൂലി കിട്ടണം. കൂലി ആരുടെയും  ഔദാര്യമല്ല. ഇന്ന് സർക്കാർ കൂലി നൽകുന്നത് ഔദാര്യമായി കാണുകയാണ്. ഇത് തുടരാനാവില്ല.- അജയകുമാർ പറഞ്ഞു

ജില്ലാ പ്രസിഡൻറ് പത്മകുമാർ അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് K രാജേഷ്, സംസ്ഥാന ഡപ്യൂട്ടി ജനറൽ സെക്രട്ടറി പ്രദീപ് വി നായർ, സംസ്ഥാന ട്രഷറർ RL ബിജു കുമാർ, സംസ്ഥാന വൈസ് പ്രസിഡണ്ട് മാരായ ജി എസ് ഗോപകല, എസ് സുരേഷ് കുമാർ,സംസ്ഥാന സെക്രട്ടറി എൻ എസ് രണജിത്, ജില്ലാ പ്രസിഡണ്ടുമാരായ വി ആർ അജിത്, പി കെ സുഹൃദ് കൃഷ്ണ, ജില്ലാ സെക്രട്ടറിമാരായ എസ് ആർ അനീഷ്, T സുരേഷ്, ജീവൻ സി നായർ എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.

സർക്കാരിന്റെയും മാനേജ്മെന്റിന്റെയും ധൂർത്തും കെടുകാര്യസ്ഥതയും അഴിമതിയുമാണ് ശമ്പളം മുടങ്ങാൻ കാരണം. സ്വിഫ്റ്റ് സർവ്വത്ര അഴിമതിയാണ്. അതിൽ 37 ലക്ഷത്തിന്റെ CNG ബസ് 64 ലക്ഷം രൂപയ്ക്ക്  എടുക്കാൻ ശ്രമിച്ചത് BMS ചെറുത്തു. ഷാമിയാന അഴിമതി മുതൽ CNG വരെ വിളിച്ചു പറയാൻ BMS മാത്രമേ ഉള്ളൂ. ശമ്പള പരിഷ്ക്കരണ കരാർ ലംഘിക്കാൻ സർക്കാരിനെ അനുവദിക്കില്ല എന്ന് ബിഎംസ് പറഞ്ഞു .  

തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും  കൂടെ എന്ന് പറഞ്ഞു പറ്റിച്ചു ഭരണത്തിൽ കയറി നാളിതുവരെ തൊഴിലാളി ദ്രോഹവും പാവങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരി ഇടുന്ന പരിപാടികളും ആണ് ഇടതു സർക്കാർ ചെയ്തിരിക്കുന്നത് . 2022 ൽ   ടിക്കറ്റ് വരുമാനമായി ഒട്ടുമിക്ക മാസവും  193 കോടി രൂപ കിട്ടിയെങ്കിലും തൊഴിലാളികൾക്ക് ശമ്പളം കൃത്യമായി  കെഎസ്ആർടിസി കൊടുത്തിരുന്നില്ല . ശമ്പളം നൽകാൻ വേണ്ടത് 82 കോടിയാണ്. തൊഴിലാളികൾ മാനേജ്‌മെന്റുമായി ഉണ്ടാക്കിയ ധാരണ പ്രകാരം എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം നൽകണം എന്നാണ്. കഴിഞ്ഞതവണ ശമ്പളം വാങ്ങാൻ എടുത്ത ഓവർഡ്രാഫ്റ്റ്, വായ്പ, ഡീസൽ എന്നിവയ്‌ക്ക് പണമടച്ചുകഴിഞ്ഞപ്പോൾ ഖജനാവ് കാലിയായി എന്നാണ് അന്ന് അവർ പറഞ്ഞത് . 46 കോടി ഓവർഡ്രാഫ്റ്റിനും 78 കോടി ഡീസലിനും അടയ്‌ക്കേണ്ടിവന്നു എന്ന് . ടിക്കറ്റ് ഇനത്തിൽ 183.20 കോടിയാണ്  2022 ൽ ഒട്ടുമിക്ക  മാസത്തിലെയും കോർപ്പറേഷന്റെ കളക്ഷൻ. ടിക്കറ്റേതര വരുമാനം 10 കോടി രൂപയും. ആകെ 193 കോടി രൂപ വരുമാനത്തിൽ നിന്നും 78 കോടി രൂപയാണ് ഡീസലിനായി ചിലവാകുക. 82 കോടി രൂപ ശമ്പളം നൽകാനും വേണം. പ്രതിമാസം എട്ടുകോടി രൂപയോളം സ്പെയർ പാർട്സുകൾ വാങ്ങാൻ വേണം എന്നാണ് കണക്ക്. അങ്ങനെ നോക്കിയാൽ ചെലവാകുന്നത് 168 കോടി രൂപ മാത്രമാണ്. 25 കോടി മിച്ചവും. വായ്പാ തിരിച്ചടവിനുള്ള 30 കോടി രൂപ സർക്കാരാണ് നൽകുന്നത്. അപ്പോൾ എങ്ങനെ ആണ് KSRTC നഷ്ട്ടത്തിൽ ആകുന്നത് .  പെൻഷൻ കൊടുക്കാൻ അതാതു മാസം ജീവനക്കാരിൽ നിന്ന് പിടിക്കുന്ന തുകയും അതോടൊപ്പം KSRTC അടക്കുന്ന പൈസയും ധാരാളം മതിയാകും. അത് വേണ്ട രീതിയിൽ PF അക്കൗണ്ടിൽ നിക്ഷേപിച്ചാൽ ഒരു പ്രശ്നവും കൂടാതെ കാര്യങ്ങൾ നടക്കും . എല്ലാ സംസ്ഥാനങ്ങളും അങ്ങനെ തന്നെ ആണ് പെന്ഷന് വേണ്ട തുക കണ്ടെത്തുന്നതും.   പക്ഷെ കേരളത്തിൽ KSRTC ജീവനക്കാരുടെ കാര്യത്തിൽ   അതും നേരാവണ്ണം ചെയ്യുന്നില്ല. അതിനാൽ പെൻഷനും പലപ്പോഴും സമയാ സമയങ്ങളിൽ കിട്ടാറില്ല . പിരിഞ്ഞു പോകുമ്പോൾ കൊടുക്കേണ്ട തുകയും കിട്ടാൻ മാസങ്ങളോളം കാത്തിരിക്കണം  പലപ്പോഴും .  

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാർ ഖജനാവിൽ നിന്നും പണം നൽകണമെന്ന കള്ള പ്രചാരണമാണ് പൊളിയുന്നത്. തൊഴിലാളികൾ പണിയെടുത്ത് സ്വരൂപിക്കുന്ന പണം തന്നെ അവരുടെ ശമ്പളത്തിനും കെഎസ്ആർടിസിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും തികയുന്നതാണ്. കാലാകാലങ്ങളിൽ മാറിമാറി വന്ന സർക്കാരുകളും മാനേജ്മെന്റുകളും നടത്തിയ പരീക്ഷണങ്ങളാണ് കെഎസ്ആർടിസിക്ക് കോടികളുടെ കടബാധ്യത വരുത്തിവെച്ചത്.

ഒരു പൊതുമേഖലാ സ്ഥാപനത്തെ നല്ല നിലയിൽ മുന്നോട്ട് കൊണ്ടുപോകാൻ പ്രാപ്തിയില്ലാത്ത ഭരണകൂടം ജീവനക്കാരെ കുറ്റം പറയുന്ന സ്ഥിതിയാണ് കെഎസ്ആർടിസിയിൽ. പി.എസ്.സി നടത്തുന്ന ബോർഡ്/ കമ്പനി/കോർപ്പറേഷൻ പരീക്ഷയിൽ ആദ്യ റാങ്കുകൾ കിട്ടുന്നവരാണ് കെഎസ്ആർടിസിയിലേക്ക് നിയമിതരാകുന്നത്. കേരള സമൂഹം സർക്കാർ ജീവനക്കാരായി തന്നെ പരി​ഗണിക്കുന്നവർ. എന്നാൽ, ഇന്ന് കൃത്യസമയത്ത് ശമ്പളം പോലും നൽകാൻ മാനേജ്മെൻ്റ് തയ്യാറാകുന്നില്ല.

കടംവാങ്ങി വാങ്ങിയാണ് കെഎസ്ആർടിസി മുടിഞ്ഞതെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. മുൻ കാലങ്ങളിൽ അനുവദിച്ച പണത്തിൽ കൂടുതലും പെൻഷൻ വിതരണത്തിനും അതിന്റെ പലിശക്കും വേണ്ടി വിനിയോഗിക്കുകയാണ് ചെയ്യുന്നത്.. ഇതുകൊണ്ട് തന്നെ മിച്ചമുള്ള തുച്ഛമായ പണമാണ് ഒരു സാമ്പത്തിക വർഷത്തിലേക്കായി കെഎസ്ആർടിസിയുടെ പ്രവർത്തനച്ചെലവെന്ന നിലയിൽ ലഭിക്കുന്നത്. അതോടൊപ്പം കെ.എസ്.ആർ.ടി.സിക്ക് വായ്പ നൽകാൻ ധനകാര്യ സ്ഥാപനങ്ങൾ തയ്യാറാകുന്നില്ല എന്നതിന്റെ പേരു പറഞ്ഞാണ് സ്ഥാപനത്തെ വെട്ടി മുറിച്ച് സ്വിഫ്റ്റ് കമ്പനി രൂപീകരിച്ചിരിക്കുന്നതിന് കാരണമായി സർക്കാർ പറയുന്നത്. എന്നാൽ ഇത് കെടിഡിഎഫ്സി രൂപീകരിച്ചത് പോലെ കെഎസ്ആർടിസിയെ വിഴുങ്ങുകയാകും ചെയ്യുകയെന്നും ജീവനക്കാർ പറയുന്നു. വായ്പയെടുത്ത് ബസ്സു വാങ്ങി മുടിയാൻ ഇനിയും അവസരമൊരുക്കാതെ, ഇതര ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേത് പോലെ സർക്കാർ നേരിട്ട് ബസ്സ് വാങ്ങി നൽകാൻ തയ്യാറാകണമെന്ന നിർദ്ദേശവും ഉയർന്നിരുന്നു.

അർഹമായ വിദ്യാഭ്യാസ യോ​ഗ്യതയും അതിലേറുമുള്ളവരാണ് കെഎസ്ആർടിസിയിലെ ജീവനക്കാർ. പ്ലസ്ടു വിദ്യാഭ്യാസ യോ​ഗ്യത വേണ്ട ജോലിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും കഴിഞ്ഞവരുമുണ്ടെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. പി എസ് സി പരീ​ക്ഷ എഴുതി റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയതാണ് തങ്ങളുടെ ​ഗതികേട്. ഏറെ ശാരീരിക – മാനസിക സമ്മർദ്ദമുള്ള ജോലി ആയതിനാൽ കെഎസ്ആർടിസിയിൽ ജോലിക്ക് കയറിയ ശേഷം പഠിച്ച് മറ്റ് പരീക്ഷകൾ എഴുതാനും കഴിയുന്നില്ലെന്നും ജീവനക്കാർ പറയുന്നു.

കെഎസ്ആർടിസിയുടെ കഥ

1938 ൽ തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മയാണ് തൻറെ പ്രജകൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കാൻ ട്രാവൻകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻറ്‌ എന്ന പേരിൽ ആദ്യമായി ബസ് സർവീസിന് തുടക്കമിടുന്നത്. ഫെബ്രുവരി 21 ന് തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്കായിരുന്നു ആദ്യ സർവീസ്. അര ചക്രമായിരുന്നു യാത്രകൂലി. അന്നത്തെ ഒരു ചക്രത്തിന് ഇന്നത്തെ മൂന്നുറു രൂപയ്ക്ക് അടുത്ത് മതിപ്പുണ്ടായിരുന്നു. തുടക്കകാലത്ത് ഉയർന്ന തുകയാണ് യാത്രക്കാരിൽ നിന്ന് ഈടാക്കിയിരുന്നത്. 1949 ൽ കൊച്ചിയിലേക്കും 1956 ൽ മലബാറിലേക്കും സർവീസ് വ്യപിപ്പിച്ചു. 1950 ൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ആക്ട് നിലവിൽ വന്നതോടെ 1965 ൽ പുതിയ നിയമ നിർമ്മാണം നടത്തി കെ.എസ്.ആർ.ടി.സിയെ ഒരു സ്വയംഭരണ സ്ഥാപനമാക്കി മാറ്റി. 1965 മാർച്ച് 15 ന് സംസ്ഥാന സർക്കാർ വിജ്ഞാപന പ്രകാരം കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നിലവിൽ വന്നു. ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് അധികാര കേന്ദ്രം. ഇതിന് പുറമെ ദക്ഷിണ മേഖല, മധ്യമേഖല, ഉത്തരമേഖല എന്നിങ്ങനെ മൂന്ന് ഇടങ്ങളിലായി എക്സിക്യുട്ടീവ് ഡയറക്ടർമാരും ഭരണ നിർവഹണത്തിൽ പങ്കാളികളാകുന്നു.

ഓർഡിനറി, ദീർഘദൂര സർവീസുകളാണ് കെ.എസ്.ആർ.ടിക്ക് ഉള്ളത്. ചെറിയ ദൂരങ്ങളിൽ സർവീസ് നടത്തുന്നവയാണ് ഓർഡിനറി ബസുകൾ. ഇവയ്ക്ക് സ്റ്റോപ്പുകൾ കൂടുതലും ടിക്കറ്റ് നിരക്ക് കുറവുമാണ്. സാധാരണ സർവീസുകളിൽ ഡബിൾ ഡക്കർ മറ്റൊരു ആകർഷണമാണ്. 1955 ൽ കേരളത്തിലാദ്യമായി തിരുവനന്തപുരത്താണ് ഡബിൾ ഡക്കർ ബസുകൾ സർവീസ് നടത്തുന്നത്. ഇന്നും തിരുവനന്തപുരം കിഴക്കേകോട്ടയിൽ നിന്ന് ശംഖുമുഖത്തേയ്ക്കും ശാസ്തമംഗലത്തേയ്ക്കും സർവീസ് നടത്തുന്നു. ഓർഡിനറി കഴിഞ്ഞാൽ ദീർഘദൂര സർവീസുകൾക്ക് ഉപയോഗിക്കുന്നതാണ് ഫാസ്റ്റ് പാസഞ്ചറുകൾ. ഇവ നിർത്തുന്ന സ്ഥലങ്ങൾ കുറവാണ്.

വളരെ ദൈർഖ്യമേറിയ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നതാണ് സൂപ്പർ ഫാസ്റ്റുകൾ. ഇവയ്ക്ക് പ്രധാന ടൗണുകളിൽ മാത്രമേ സ്റ്റോപ്പ് ഉണ്ടാവുകയുള്ളു. പച്ച നിറമുള്ള സൂപ്പർ ക്ളാസ് ബസുകളാണ് സൂപ്പർ എക്സ്പ്രസ് വിഭാഗത്തിൽ പെടുന്നത്. വെള്ള നിറത്തിൽ ദീർഘ ദൂര സർവീസിനായി സൂപ്പർ ഡീലക്സ് ബസുകളും കെ.എസ്.ആർ.ടിസിക്കായി സർവീസ് നടത്തുന്നു. ട്രെയിനിനെക്കാൾ വേഗത്തിൽ യാത്രക്കാരെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കാൻ ആരംഭിച്ചതാണ് മിന്നൽ സർവീസുകൾ. കെ.എസ്.ആർ.ടി.സിയുടെ ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള ദീർഘദൂര സർവീസുകളാണ് സ്കാനിയ, വോൾവോ എന്നിവ. ഇതിന് പുറമെ കേന്ദ്ര സർക്കാർ അനുവദിച്ച ജൻറം ബസുകൾ എസി ,നോൺ എസി വിഭാഗത്തിലും സർവീസ് നടത്തുന്നുണ്ട്. നിലവിൽ ഒരു സി.എൻ.ജി ബസാണ് കേരളത്തിൽ സർവീസ് നടത്തുന്നത്.

KST Employees Sangh BMS Strike for december 2022  salary
KST Employees Sangh BMS Strike for december 2022 salaryPhoto Credit : Siju Kuriyedath Sreekumar

KST Employees Sangh BMS Strike for december 2022  salary
KST Employees Sangh BMS Strike for december 2022 salaryPhoto Credit : Siju Kuriyedath Sreekumar

KST Employees Sangh BMS Strike for december 2022  salary
KST Employees Sangh BMS Strike for december 2022 salaryPhoto Credit : Siju Kuriyedath Sreekumar

KST Employees Sangh BMS Strike for december 2022  salary
KST Employees Sangh BMS Strike for december 2022 salaryPhoto Credit : Siju Kuriyedath Sreekumar

KST Employees Sangh BMS Strike for december 2022  salary
KST Employees Sangh BMS Strike for december 2022 salaryPhoto Credit : Siju Kuriyedath Sreekumar

​​​​​​​KST Employees Sangh BMS Strike for december 2022  salary
KST Employees Sangh BMS Strike for december 2022 salaryPhoto Credit : Siju Kuriyedath Sreekumar

KST Employees Sangh BMS Strike for december 2022  salary
KST Employees Sangh BMS Strike for december 2022 salaryPhoto Credit : Siju Kuriyedath Sreekumar

​​​​​​​KST Employees Sangh BMS Strike for december 2022  salary
KST Employees Sangh BMS Strike for december 2022 salaryPhoto Credit : Siju Kuriyedath Sreekumar

KST Employees Sangh BMS Strike for december 2022  salary
KST Employees Sangh BMS Strike for december 2022 salaryPhoto Credit : Siju Kuriyedath Sreekumar



KST Employees Sangh BMS Strike for december 2022 salary 

Tag KSRTC , KST Employees sangh , BMS , KSRTC Strike , Strike , KST Employees sangh Strike , No sallry for KSRTC employee 



LEAVE A REPLY

Security code:

COMMENTS

Be the first to comment