visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Asia

Home / News/ Asia
Tibet Airlines A319 runway excursion at Chong Qing Intl Airport
Tibet Airlines A319 runway excursion at Chong Qing Intl AirportPhoto Credit : ChinaAviationReview Video Screengrab

പറന്നുയരും മുമ്പ് വിമാനത്തിന് തീപിടിച്ചു; വിമാനത്തിലുണ്ടായിരുന്നത് 113 യാത്രക്കാരും 9 ജീവനക്കാരും; വീഡിയോ കാണാം

By - Siju Kuriyedam Sreekumar -- Thursday, May 12, 2022 , 02:31 PM
ചോങ്​ക്വിങ്: റൺവേയിൽനിന്ന് തെന്നിമാറിയ വിമാനത്തിന് തീപിടിച്ചു. ചൈനയിലെ ചോങ്​ക്വിങ്ങ് വിമാനത്താവളത്തിൽ ടിബറ്റ് എയർലൈൻസിന്റെ വിമാനത്തിനാണ് തീപിടിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം.ചോങ്​ക്വിങ്ങിൽനിന്ന് ടിബറ്റിലെ നൈഗ്ചിയിലേക്കു പോകാനൊരുങ്ങിയ വിമാനം റൺവേയിൽ ഓടിത്തുടങ്ങിയപ്പോഴാണ് സാങ്കേതിക തകരാറുകൾ ശ്രദ്ധയിൽപെട്ടത്. അപ്പോഴേക്കും വിമാനം റൺവേയിൽനിന്ന് തെന്നിമാറി തീപിടിക്കുകയായിരുന്നു.

ഉടൻ തന്നെ രക്ഷാപ്രവർത്തകർ രംഗത്തെത്തി വിമാനത്തിന്റെ തീ അണച്ചു. വിമാനത്തിന്റെ ചിറകിൽനിന്ന് തീനാളങ്ങൾ ഉയരുന്നതിന്റെയും യാത്രക്കാർ ഭയചകിതരായി ഓടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. 113 യാത്രക്കാരും 9 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയെന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു. ചില യാത്രക്കാർക്കു മാത്രം ചെറിയ പരുക്കുകൾ പറ്റിയെന്നും മറ്റുള്ളവരെല്ലാം സുരക്ഷിതരാണെന്നും എയർലൈൻസ് അധികൃതർ വ്യക്തമാക്കി.

മാർച്ചിൽ കുൻമിങ്ങിൽനിന്ന് പറന്നുയർന്ന വിമാനം മലഞ്ചെരുവിൽ തകർന്നുവീണ് 132 യാത്രക്കാർ മരിച്ചിരുന്നു. അപകടത്തിന്റെ കാരണങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല.
 
Tibet Airlines A319 runway excursion at Chong Qing Intl Airport
Tibet Airlines A319 runway excursion at Chong Qing Intl AirportPhoto Credit : ChinaAviationReview Video Screengrab

Tibet Airlines plane with 122 onboard aborts takeoff catches fire - Watch Video

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment