visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Crime

Home / News/ Crime
Sukumara Kurup
Sukumara KurupPhoto Credit : Siju Kuriyedam Sreekumar

വെട്ടിപ്രം സ്വദേശി റെൻസിം ഇസ്മായിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സുകുമാരക്കുറുപ്പിനെ തേടി ക്രൈംബ്രാഞ്ച് രാജസ്ഥാനിലേക്ക്

By - Siju Kuriyedam Sreekumar -- Thursday, February 10, 2022 , 10:16 AM

പത്തനംതിട്ട:  പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ സന്യാസി വേഷത്തിൽ രാജസ്ഥാനിൽ കണ്ടെന്ന വെട്ടിപ്രം സ്വദേശി റെൻസിം ഇസ്മായിൽ നൽകിയ മൊഴി ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു. പത്തനംതിട്ടയിലെ ബിവറേജസ് ഷോപ് മാനേജരായ റെൻസിം നൽകിയ വിവരങ്ങൾ വിശകലനം ചെയ്ത ശേഷം ആവശ്യമെങ്കിൽ പൊലീസ് രാജസ്ഥാനിലേക്ക് തിരിക്കും. ആലപ്പുഴയിൽനിന്നുള്ള ക്രൈംബ്രാഞ്ച് സി.ഐ ന്യുമാന്റെ നേതൃത്വത്തിലാണ് പൊലീസ് സംഘം കഴിഞ്ഞ ദിവസം ഇവിടെയെത്തി മൊഴിയെടുത്തത്.

സുകുമാര കുറുപ്പ് എന്ന ചുരുളഴിയാത്ത ദുരൂഹതയ്ക്ക് 37 വർഷം പഴക്കമുണ്ട്. 2007ൽ സ്കൂൾ അധ്യാപകനായി രാജസ്ഥാൻ ഈഡൻ സദാപുരയിൽ ജോലി ചെയ്യുമ്പോൾ കണ്ടുമുട്ടിയ സന്യാസി സുകുമാരക്കുറുപ്പാണെന്ന് സംശയിക്കുന്നു എന്നാണ്
റെൻസിം മൊഴിയെടുപ്പിൽ പൊലീസിനോട് പറഞ്ഞത്. ഈഡൻ സദാപുരം ആശ്രമത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്. തൊട്ടടുത്ത കട‌യിലിരുന്ന് ചായ കുടിക്കുമായിരുന്ന താന്‍, മലയാളി വേഷത്തില്‍ സന്യാസിയെ കണ്ടപ്പോള്‍ പരിചയപ്പെട്ടു. ശങ്കര ഗിരിഗിരി എന്ന് പേര് പറഞ്ഞു. ഹിന്ദി, ഇംഗ്ലിഷ്, സംസ്കൃതം, തമിഴ്, അറബി, മലയാളം ഭാഷകൾ അറിയാം. കാവി മുണ്ടും ജൂബ്ബയും വേഷം. നീട്ടി വളർത്തിയ വെളുത്ത താടിയും ഉണ്ട്.

ഗള്‍ഫില്‍ ജോലി ചെയ്തിരുന്നതായും ഭാര്യയും മക്കളും അപകടത്തില്‍ മരിച്ചശേഷം നാട് വിട്ടതാണെന്നും പറഞ്ഞു. പൂര്‍വാശ്രമത്തിലെ പേര് ചന്ദ്രശേഖരന്‍ നമ്പൂതിരിയെന്നാണെന്നും പറഞ്ഞു.

റിപ്പോർട്ട്  അനീഷ്‌ ചുനക്കര 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു.  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു.    


Crime Branch goes to Rajasthan in search of Sukumara Kurup



LEAVE A REPLY

Security code:

COMMENTS

Be the first to comment