visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Scam And Fraud

Home / Articles/ Scam And Fraud
Sukumara Kurup photo, George Joseph,  Former DGP Alexander Jacob
Sukumara Kurup photo, George Joseph, Former DGP Alexander JacobPhoto Credit : Siju Kuriyedam Sreekumar

സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന് ഉറപ്പാണ് എന്ന് കേസ് അന്വേഷണത്തിൽ പങ്കാളിയായ റിട്ട.എസ്പി ജോർജ് ജോസഫ് പറയുന്നു. 1992 ൽ ക്ലോസ് ചെയ്ത കേസ്

By - Siju Kuriyedam Sreekumar -- Monday, November 22, 2021 , 02:01 PM


‘സുകുമാരകുറുപ്പിന്റേത് കേരള പൊലീസ് അടച്ച അധ്യായമാണ്. 1992ൽ കുറുപ്പിന്റെ കേസ് ഡയറിയിൽ ‘നോ മോർ’ എന്നെഴുതി അവസാനിപ്പിച്ചതു ഞാനാണ്. കുറുപ്പിന്റെ മൃതദേഹം കേരള പൊലീസിനു ലഭിച്ചിട്ടില്ലെന്നുള്ളതാണു വസ്തുത. എന്നാൽ മറ്റെല്ലാ തെളിവുകളും കുറുപ്പ് മരിച്ചു എന്ന വസ്തുത അംഗീകരിക്കാൻ ഉതകുന്നതാണ്.’- റിട്ട.എസ്പി ജോർജ് ജോസഫ് പറയുന്നു. 

കേരള പൊലീസിന്റെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലെ ‘ഹോട്ട്‌നെയിം’ ആണ് സുകുമാരക്കുറുപ്പ്. ദുൽഖർ സൽമാൻ നായകനായ കുറുപ്പ് സിനിമ ഇറങ്ങിയതോടെ വീണ്ടും സുകുമാരക്കുറുപ്പിനെക്കുറിച്ചുള്ള ചർച്ചകളും അഭ്യൂഹങ്ങളും സജീവമായി. സുകുമാരക്കുറുപ്പ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന തരത്തിലുള്ള പ്രചരണങ്ങളും ചൂടുപിടിക്കുന്നുണ്ട്. അത്തരമൊരു പ്രചരണത്തിൽ എന്തെങ്കിലും വാസ്തവമുണ്ടോയെന്ന് സുകാരകുറുപ്പിന്റെ കേസ് അന്വേഷണത്തിൽ പങ്കാളിയായ റിട്ട.എസ്പി ജോർജ് ജോസഫ് പറയുന്നു.

Sukumara Kurup killed Chacko's son, Jithin, and wife  Santhamma
Sukumara Kurup killed Chacko's son, Jithin, and wife SanthammaPhoto Credit : Photo From Social Media

ഒരാളെപ്പോലെ ഏഴു പേരുണ്ടെന്നാണു പറയുന്നത്. എന്നാൽ കുറുപ്പിനെപ്പോലെ എന്നുപറഞ്ഞു പൊലീസ് 50ഓളം പേരെ വെരിഫൈ ചെയ്തിട്ടുണ്ട്. കേസ് കത്തിനിന്ന കാലത്ത് കുറുപ്പ് അവിടെയുണ്ട്, ഇവിടെയുണ്ട്, അവിടെ കണ്ടു, ഇവിടെ കണ്ടു എന്നെല്ലാം പറഞ്ഞ് ഒരുപാട് കത്തുകൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. അത്തരത്തിലൊരു കത്താണ് സുകുമാരകുറുപ്പിനെക്കുറിച്ചുള്ള അന്വേഷണം അവസാനിപ്പിക്കാനും കാരണമായത്. 1989 നവംബറിൽ ധൻബാദിൽ നിന്നുള്ള ഒരു മലയാളി നഴ്സിന്റെ കത്ത് പൊലീസിന് ലഭിച്ചു.

അവർ ജോലി ചെയ്യുന്ന ബൊക്കാറോ സ്റ്റീൽപ്ലാന്റ് ആശുപത്രിയിൽ സുകുമാരകുറുപ്പ് ചികിത്സ തേടിയെന്നായിരുന്നു വിവരം. കത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി എം.ഹരിദാസ്, എസ്പി എം.പി.ബാലകൃഷ്ണൻ, സിഐ എൻ. ഗോവിന്ദൻകുട്ടി എന്നിവരോടൊപ്പം അസിസ്റ്റന്റായി ഞാനും പോയിരുന്നു. കടുത്ത ഹൃദ്രോഗത്തിനാണ് കുറുപ്പ് ചികിത്സ തേടിയത്. പി.ജെ. ജോഷി എന്ന പേരും പുണെയിലെ മേൽവിലാസവുമാണു നൽകിയത്.

അവിടെ ജോലി ചെയ്തിരുന്ന ചെറിയനാട് സ്വദേശിനിയായ നഴ്സ് വന്ന വ്യക്തി സുകുമാരകുറുപ്പാണെന്നു തിരിച്ചറിഞ്ഞു. കാഷായവേഷമാണു ധരിച്ചിരുന്നത്. പക്ഷേ ഞങ്ങൾ എത്തുമ്പോഴേക്കും കുറുപ്പ് അവിടെനിന്നു കടന്നുകളഞ്ഞു. ഏതെല്ലാം ആശുപത്രിയിൽ പോയിട്ടുണ്ടോ അവിടുന്നെല്ലാം മെഡിക്കൽ റെക്കോർഡ്സും കൈക്കലാക്കിയാണ് കുറുപ്പ് മുങ്ങുന്നത്. ഇവിടെയും അതുതന്നെ സംഭവിച്ചു.

എന്നാൽ ഡോക്ടർമാർ പറയുന്നതനുസരിച്ച് 24 മണിക്കൂറിനപ്പുറം കുറുപ്പ് ജീവിച്ചിരിക്കില്ല. അത്രയ്ക്കും അവശനായിരുന്നു. രണ്ടു തവണ ഹൃദയാഘാതം സംഭവിച്ചതാണ്. എല്ലാവരും ഒരേപോലെ ശസ്ത്രക്രിയ നിർദേശിച്ചിട്ടും ചെയ്യാതെയിരുന്നത് ആശുപത്രിയിൽ കിടക്കേണ്ടി വരുമെന്ന ഭയം കൊണ്ടാണ്. ആരോഗ്യസ്ഥിതി അത്രയും മോശമായ ഒരാൾക്ക് ഇത്രയും കാലം ജീവിച്ചിരിക്കാനാകില്ല. കുറുപ്പ് ചികിത്സ തേടിയതെല്ലാം ജില്ല ആശുപത്രികളിലാണ്. വടക്കേ ഇന്ത്യയിലെ മിക്ക ജില്ലാ ആശുപത്രികളിലും ഹൃദ്രോഗവിദഗ്ധരുണ്ട്. ഈ ആശുപത്രികളെല്ലാം റെയിൽവേ സ്റ്റേഷന് സമീപത്തുമാണ്. യാത്രൗസൗകര്യം കൂടി പരിഗണിച്ചാണു ജില്ല ആശുപത്രി തിരഞ്ഞെടുക്കുന്നത്.
Chacko's funeral procession passing by Sukumara Kurup's house
Chacko's funeral procession passing by Sukumara Kurup's housePhoto Credit : Photo From Social Media

വഴിയിലെവിടെയെങ്കിലും വീണ് കുറുപ്പ് മരിച്ചിട്ടുണ്ടാകുമെന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. കുറുപ്പിനെ ഒരിക്കൽ കേരള പൊലീസിന്റെ കയ്യിൽ കിട്ടിയതാണ്, ആളെ തിരിച്ചറിയാതിരുന്നതു കൊണ്ട് രക്ഷപെട്ടു എന്നൊക്കെ പറയുന്നത് മണ്ടത്തരങ്ങളാണ്. കുറുപ്പിന്റെ പണിതീരാത്ത വീട്ടിന് സമീപത്തുനിന്നു സന്യാസിവേഷത്തിൽ കണ്ടെത്തിയെന്ന് അലക്സാണ്ടർ ജേക്കബ് പറയുന്നതു ശരിയല്ല. ആ വാദത്തിന് അടിസ്ഥാനമില്ല.

കുറുപ്പിനെ അന്വേഷിക്കാനെന്നു പറഞ്ഞു പലരും ഇപ്പോഴും വിദേശയാത്രകളൊക്കെ നടത്താറുണ്ട്. അതിലൊന്നും കഴമ്പില്ല. പൊലീസ് അടച്ച അധ്യായമാണ് കുറുപ്പ്. ഇനിയൊരു പുനരന്വേഷണത്തിനുള്ള സാധ്യതയൊന്നും എനിക്കു തോന്നുന്നില്ല. കുറുപ്പിന്റെ വീട്ടുകാരും ബന്ധുക്കളുമൊന്നും പൊലീസ് നിരീക്ഷണത്തിൽ അല്ലെന്നും ജോർജ് ജോസഫ് പറഞ്ഞു.



LEAVE A REPLY

Security code:

COMMENTS

Be the first to comment