visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Crime

Home / News/ Crime
SFI Goons Attacking Safna , Safna
SFI Goons Attacking Safna , SafnaPhoto Credit : Siju Kuriyedam Sreekumar

എസ്എഫ്‌ഐ ഗുണ്ടകൾ ആക്രമിച്ചു നിലത്തേക്കു തള്ളിയിട്ട് വലിച്ചിഴച്ച് മർദിച്ചു കോളജിൽ പഠിക്കുന്നത് ജീവന് ആപത്ത് എന്ന് സഫ്ന വീഡിയോ കാണാം

By - Siju Kuriyedam Sreekumar -- Wednesday, March 16, 2022 , 04:03 PM

തിരുവനന്തപുരം∙ കഴിഞ്ഞ ദിവസം രാത്രിയാണ് സഫ്ന ഉൾപ്പെടെയുള്ള കെഎസ‌്‌യു പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചത്. എസ്എഫ്ഐ പ്രവർത്തകർ തന്നെ നിലത്തേക്കു തള്ളിയിട്ട് വലിച്ചിഴച്ച് മർദിച്ചതായി ലോ കോളജിലെ കെഎസ്‌യു നേതാവ് സഫ്ന.  സഫ്നയ്ക്കു പുറമേ ജനറൽ സെക്രട്ടറി ആഷിക്ക് അഷറഫ്, നിതിൻ തമ്പി, എസ്എഫ്ഐ പ്രവർത്തകൻ അനന്ദു എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

  സാധാരണ രീതിയിലുള്ള യൂണിയൻ ആഘോഷമാണ് നടന്നത്. ആഘോഷം കഴിഞ്ഞതിനുശേഷമാണ് എസ്എഫ്ഐ അക്രമം ഉണ്ടായത്. കെഎസ്‌യു പ്രവർത്തകൻ ആഷിഖിനെയാണ് ആദ്യം എസ്എഫ്ഐക്കാർ ആക്രമിച്ചത്.  തടയാൻ ചെന്ന തന്നെ താഴേക്കു തള്ളിയിട്ട് വലിച്ചിഴച്ചു. തിരഞ്ഞെടുപ്പിൽ ജയിച്ചതിന്റെ വൈരാഗ്യമോ പ്രവർത്തകരോടുള്ള വൈരാഗ്യമോ ആണ് മർദനത്തിനിടയാക്കിയതെന്ന് സഫ്ന മാധ്യമങ്ങളോടു പറഞ്ഞു. സെക്കൻഡുകളുടെ വ്യത്യാസത്തിൽ നിരവധി പേർ ഇടിച്ചു. നേരത്തെയും കോളജിൽ പ്രശ്നങ്ങളുണ്ടായിരുന്നു. പരാതി കൊടുത്തിട്ടും സ്റ്റാഫ് കൗൺസിൽ എസ്എഫ്ഐയുടെ ഭാഗത്താണ് നിന്നത്. പരാതിയിൽ പൊലീസും യാതൊരു നടപടിയും എടുത്തില്ല. അവർ അൻപതോളം പേർ ഉണ്ടായിരുന്നു. ആദ്യം കോളജിനുള്ളിലായിരുന്നു മർദനം. പിന്നീട് പുറത്ത് ഗേറ്റിനു മുന്നിലും അടി നടന്നുവെന്ന് സഫ്ന പറഞ്ഞു.

എതിരാളികളെ പ്രവർത്തിക്കാൻ അനുവദിക്കാത്ത സമീപനമാണ് എസ്എഫ്ഐയുടേതെന്നും നേരത്തെ തന്റെ നേർക്കു പെയിന്റ് കോരി ഒഴിച്ച  സംഭവമുണ്ടായെന്നും സഫ്ന പറഞ്ഞു. ക്യാംപയിനു ചെന്നപ്പോഴും അതിക്രമം ഉണ്ടായി. കെഎസ്‌യു അനുഭാവി ആണെങ്കിൽ കോളജിൽ പീഡനമാണ്. എസ്എഫ്ഐയ്ക്കു മറ്റുള്ളവരോട് അസഹിഷ്ണുതയാണ്. കോളജിൽ പഠിക്കുന്നത് ജീവന് ആപത്താണെന്ന് സഫ്ന പറഞ്ഞു.

അതേസമയം, ക്രമസമാധാനം തകർക്കുന്ന എസ്എഫ്ഐ ഗുണ്ടകളെ നിലയ്ക്കു നിർത്താൻ തയാറാകണമെന്ന് മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിയുന്ന വിദ്യാർഥികളെ കണ്ടശേഷം ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. നിയമസഭയ്ക്കു പുറത്തും അകത്തും വിഷയത്തിൽ പ്രതിഷേധം ഉണ്ടാകും. ലോ കോളജിലെ വിജയം എസ്എഫ്ഐയെ അസ്വസ്ഥരാക്കുന്നതായും ഷാഫി പറഞ്ഞു. ഗുരുതരമായ അക്രമമാണ് കെഎസ്‌യു പ്രവർത്തകർക്കെതിരെ ഉണ്ടാകുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് പറഞ്ഞു.


KSU leader safna attacked by SFI goons

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു    

 



LEAVE A REPLY

Security code:

COMMENTS

Be the first to comment