visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
SFI Poster at Kerala Varma College
SFI Poster at Kerala Varma CollegePhoto Credit : Siju Kuriyedam Sreekumar

എബിവിപി യുടെ ശക്തമായ എതിർപ്പിനെ തുടർന്ന് കേരള വർമ കോളജിൽ എസ്എഫ്ഐ സ്ഥാപിച്ച പെയ്ന്റിങ്ങുകൾ നീക്കി

By - Siju Kuriyedam Sreekumar -- Friday, October 29, 2021 , 09:02 PM


തൃശൂർ∙ കേരള വർമ കോളജിൽ എസ്എഫ്ഐ സ്ഥാപിച്ച വിവാദ പെയ്ന്റിങ്ങുകൾ നീക്കം ചെയ്തു. ബോർഡുകൾ നീക്കിയില്ലെങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്നു കോളജ് അധികൃതർ പറഞ്ഞതോടെയാണു എസ്എഫ്ഐ നേതാക്കൾതന്നെ ഇവ നീക്കിയത്. ഇതിന്റെ പേരിൽ  എബിവിപി കോളേജിലും സമൂഹ മാധ്യമത്തിലൂടെയും പോരാട്ടം  നടത്തിയിരുന്നു 
SFI Poster at Kerala Varma College
SFI Poster at Kerala Varma CollegePhoto Credit : Siju Kuriyedam Sreekumar

ചുംബനങ്ങളുടേയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെയും ബോർഡുകളാണു ക്യാംപസ് നിറയെ വച്ചിരുന്നത്. ‘തുറിച്ചു നോക്കണ്ട, നീയും ഞാനുമെല്ലാം എങ്ങനെ ഉണ്ടായി’ എന്നായിരുന്നു ഇണ ചേരുന്ന യുവതിയുടേയും യുവാവിന്റേയും ചിത്രത്തിലെ വാചകം.  ഇന്നലെ സ്ഥാപിച്ച ബോർഡുകൾ വൈകാതെതന്നെ നീക്കി. മുൻപു സരസ്വതി ദേവി നഗ്നയായി വീണ വായിക്കുന്ന ബോർഡു സ്ഥാപിച്ചതും ഇവിടെത്തന്നെയായിരുന്നു. അതും ഉടൻ നീക്കിയിരുന്നു. അന്ന് ഇവിടേ തന്നെ പഠിപ്പിക്കുന്ന ഒരു അദ്ധ്യാപിക SFI  നേതൃത്വത്തെ അനൂകൂലിച്ചു സംസാരിക്കുകയും ചെയ്തിരുന്നു 
SFI Poster at Kerala Varma College
SFI Poster at Kerala Varma CollegePhoto Credit : Siju Kuriyedam Sreekumar

‘ഇത്തരം ചിത്രം ആസ്വദിക്കാനുള്ള സ്വാതന്ത്ര്യമെന്നതുപോലെ ആസ്വദിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. എസ്എഫ്ഐക്കു ഏതെങ്കിലും ഓഡിറ്റോറിയം വാടകയ്ക്ക് എടുത്ത് ഇതു നേരിട്ടോ പെയ്ന്റിങ്ങായോ പ്രദർശിപ്പിക്കാവുന്നതേയുള്ളു. പൊതുസ്ഥലത്തു വേണ്ടല്ലോ’ എന്നായിരുന്നു എസ്എഫ്ഐ സ്ഥാപിച്ച പെയിന്റിങ്ങുകൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ വന്ന കമന്റുകളിൽ ഒന്ന്. 
SFI Poster at Kerala Varma College
SFI Poster at Kerala Varma CollegePhoto Credit : Siju Kuriyedam Sreekumar



LEAVE A REPLY

Security code:

COMMENTS

Be the first to comment