visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Politics

Home / News/ Politics
Clash Between Natives and SFI Workers at a School in Vadakara
Clash Between Natives and SFI Workers at a School in VadakaraPhoto Credit : Siju Kuriyedam Sreekumar

വടകര എംയുഎം ഹയർ സെക്കൻഡറി സ്കൂളിൽ എസ്എഫ്ഐക്കാരും നാട്ടുകാരും തമ്മിൽ സംഘർഷം

By - Siju Kuriyedam Sreekumar -- Tuesday, January 11, 2022 , 11:38 PM


കോഴിക്കോട് - വടകര ∙  ധീരജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ പഠിപ്പ് മുടക്ക് സമരം ആഹ്വാനം ചെയ്ത എസ്.എഫ്.ഐ പ്രവര്‍ത്തകരും നാട്ടുകാരും  തമ്മില്‍  വടകര എംയുഎം ഹയർ സെക്കൻഡറി സ്കൂളിൽ സംഘർഷം. പഠിപ്പുമുടക്ക് ആഹ്വാനം ചെയ്തെത്തിയ എസ്എഫ്ഐ പ്രവർത്തകരും നാട്ടുകാരും തമ്മിലാണ് ഏറ്റുമുട്ടിയത്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശി. 15 എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എസ്.എഫ്.ഐ പഠിപ്പ് മുടക്ക് സമരം ആഹ്വാനം ചെയ്തെങ്കിലും സ്‌കൂളുകളില്‍ ക്ലാസുകള്‍ നടത്തിയതാണ് പ്രശ്നമായത്.  സ്കൂളിൽ ക്ലാസുകള്‍ നടക്കുന്നതറിഞ്ഞ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുകയായിരുന്നു. സമരം നടക്കാത്ത സ്കൂൾ ആയതിനാൽ ക്ലാസ് വിടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയച്ചതോടെ വാക്കേറ്റമുണ്ടായി. ക്ലാസ് വിടണമെന്ന നിലപാടിൽ സമരക്കാർ ഉറച്ചുനിന്നു.  ഇതോടെ നാട്ടുകാരും വിഷയത്തില്‍ ഇടപെടുകയായിരുന്നു.  ഇതിനെത്തുടർന്നു രക്ഷിതാക്കളും പരിസരവാസികളും സമരക്കാരുമായി തർക്കമായി.

തുടർന്നാണ് സംഘർഷമുണ്ടായത്. ചിലർക്ക് നിസാര പരുക്കേറ്റു. ഉച്ചഭക്ഷണം കൊടുത്ത ശേഷം ക്ലാസ് വിടാമെന്ന് അറിയിച്ചെങ്കിലും സമരക്കാർ സമ്മതിച്ചില്ലെന്ന് അധ്യാപകർ പറഞ്ഞു. സ്ഥലത്ത് പോലീസ് ക്യാമ്പ്  ചെയ്യുന്നുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ വടകരയില്‍ പ്രകടനം  നടത്തി.
ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ.എം.സച്ചിൻദേവ് എംഎൽഎ ഇന്നു സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കു സമരത്തിന് ആഹ്വാനം ചെയ്തത്.

Clash Between Natives and SFI Workers at a School in Vadakara



LEAVE A REPLY

Security code:

COMMENTS

Be the first to comment