visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Crime

Home / News/ Crime
Rahul And Ajith Arrested
Rahul And Ajith ArrestedPhoto Credit : Thrissur City Police FB

ദേശീയപാതയിൽ കാർ തടഞ്ഞ് ഡ്രൈവറെ കുത്തിയ പ്രതികളെ പീച്ചി പോലീസ് അറസ്റ്റ് ചെയ്തു

By - Siju Kuriyedam Sreekumar -- Wednesday, April 06, 2022 , 02:58 PM
Input from Thrissur City Police 

പട്ടിക്കാട് :  ദേശീയപാതയിൽ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് വാണിയമ്പാറ സ്വദേശിയെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതികളെ പീച്ചി പോലീസ് അറസ്റ്റ് ചെയ്തു. വടക്കുഞ്ചേരി മഞ്ഞപ്ര സ്വദേശി കിഴക്കേതിൽ അപ്പു എന്ന് വിളിക്കുന്ന രാഹുൽ (24), മുളയം വലക്കാവ് സ്വദേശി ആനക്കോട്ടിൽ അജിത്ത് (19) എന്നിവരാണ് അറസ്റ്റിലായത്. വാണിയമ്പാറ സ്വദേശിയെ കുത്തി പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ് നടന്നത്.  പ്രതികൾ കുരങ്ങൻപാറയിൽ ഉണ്ടെന്ന് പീച്ചി സിഐ എസ് ഷുക്കൂറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പീച്ചി പോലീസ് സംഘം പ്രതികളെ പിടികൂടിയത്. 
മാർച്ച് 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചുവന്നമണ്ണ് പത്താം കല്ല് ബിവറേജിൽ നിന്നും മദ്യം വാങ്ങി തൃശൂർ പാലക്കാട് ദേശീയപാതയിലൂടെ എതിർ ദിശയിൽ സഞ്ചിരക്കുകയായിരുന്നു പ്രതികൾ. ഗതാഗത നിയമം ലംഘിച്ചു പോയിരുന്ന പ്രതികളെ നോക്കിയതിൽ പ്രകോപിതരായി പ്രതികൾ ബൈക്കിൽ തിരികെ വന്ന് കത്തികൊണ്ട് ആക്രമിക്കാൻ തുടങ്ങുകയായിരുന്നു. ആക്രമണത്തിൽ കൈയ്യിൽ ആഴത്തിലേറ്റ മുറിവിൽ ഒൻപത് സ്റ്റിച്ച് ഇട്ടിട്ടുണ്ട്. കത്തി വീശുന്നതിനിടെ ഷർട്ട് കീറി ദേഹത്തും മുറിവേറ്റു. തുർന്ന് പീച്ചി പോലീസിൽ നൽകിയ പരാതിയെ തുടർന്ന് പീച്ചി സിഐ എസ് ഷുക്കൂറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലാവുകയായിരുന്നു. 
പീച്ചി, മണ്ണുത്തി സ്റ്റേഷൻ പരിധിയിൽ വിവിധ കേസുകളിൽ പ്രതികൾ ആണ് രണ്ടുപേരും. വടക്കുഞ്ചേരി സ്വദേശി രാഹുൽ, 2020 ൽ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ആളെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലും 2021 ൽ തെക്കുംപാടത്ത് സ്‌കൂട്ടർ യാത്രക്കാരെ കല്ല് കൊണ്ട്് ഇടിച്ച് പരിക്കേൽപ്പിച്ച കേസിലും പ്രതിയാണ്. രണ്ടിലും വധശ്രമത്തിന് കേസുകൾ നിലവിലുണ്ട്. കൂടാതെ മൂന്ന് കഞ്ചാവ് കേസുകളിലും, പാലക്കാട് എക്‌സൈസ് ഓഫീസിലെ ഉപകരണങ്ങൾ അടിച്ച് തകർത്ത കേസിലും പ്രതിയാണ് ഇയാൾ. വലക്കാവ് സ്വദേശി അജിത്ത് വധശ്രമക്കേസിലും പ്രതിയാണ്.

Peachy police have arrested two people for blocking a car on the national highway and stabbing its driver


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു   
 



LEAVE A REPLY

Security code:

COMMENTS

Be the first to comment