visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Ilaiyaraaja With President Ram Nath Kovind and PT Usha  With Narendra Modi
Photo Credit : Narendra Modi Twitter Post

ഇളയരാജ , പിടി ഉഷ, വിജയേന്ദ്ര പ്രസാദ്, വീരേന്ദ്ര ഹെഗ്ഗഡെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു , പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ച് ട്വിറ്റ് ചെയ്തു

By - Siju Kuriyedam Sreekumar -- Wednesday, July 06, 2022 , 08:20 PM
ന്യൂഡൽഹി ∙  സംഗീത സംവിധായകൻ ഇളയരാജയെയും മലയാളിയായ കായിക താരം പി.ടി.ഉഷയെയും രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു. തെലുങ്ക് ചലച്ചിത്ര സംവിധായകൻ വി.വിജയേന്ദ്ര പ്രസാദ്, ജീവകാരുണ്യ പ്രവർത്തകൻ വീരേന്ദ്ര ഹെഗ്ഡെ എന്നിവരെയും രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തിട്ടുണ്ട്.

രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത നാലു പേരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാണ് പി.ടി.ഉഷയെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. തലമുറകളെ സ്വാധീനിച്ച സംഗീതജ്ഞനാണ് ഇളയരാജയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
 
 
 

 

പി.ടി.ഉഷ എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാണ്. കായികരംഗത്ത് അവരുടെ നേട്ടങ്ങൾ എല്ലാവർക്കും അറിവുള്ളതാണ്. അതിലുപരി വളർന്നുവരുന്ന കായികതാരങ്ങൾക്കായി വർഷങ്ങളായി ഉഷ നടത്തിവരുന്ന അധ്വാനം ശ്രദ്ധേയമാണ്. രാജ്യസഭയിലേക്ക് നാമനിർദേശം ലഭിച്ചതിന് അഭിനന്ദനങ്ങൾ’ – പ്രധാനമന്ത്രി മോദി ട്വിറ്ററിൽ കുറിച്ചു.

‘‘ഒട്ടേറെ വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ഇളയരാജയുടെ ഗാനങ്ങൾ. അദ്ദേഹത്തിന്റെ ജീവിതയാത്രയും അതിലേറെ പ്രചോദനാത്മകമാണ്. തീർത്തും ലളിതമായ സാഹചര്യങ്ങളിൽനിന്ന് ഉയർന്നുവന്നാണ് അദ്ദേഹം ഈ നേട്ടങ്ങളത്രയും സ്വന്തമാക്കിയത്. അദ്ദേഹത്തിന് രാജ്യസഭയിലേക്ക് നാമനിർദേശം ലഭിച്ചതിൽ സന്തോഷം’ – മോദി കുറിച്ചു.


 Ilaiyaraaja PT Usha  Vijayendra Prasad and  Veerendra Heggade nominated to Rajya Sabha
 



LEAVE A REPLY

Security code:

COMMENTS

Be the first to comment