visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

News

Home / Defense/ News
INS Vikrant , Narendra Modi
INS Vikrant , Narendra ModiPhoto Credit : Indian navy and PMO Twitter

മോദി ഐഎൻഎസ് വിക്രാന്ത് നാവികസേനയ്ക്ക് കൈമാറാൻ സെപ്റ്റംബർ 2ന് കേരളത്തിൽ എത്തുന്നു ; ഇന്ത്യക്കു അഭിമാന നിമിഷം ; അറിയാം മൂന്ന് ഘട്ടങ്ങളിലായി പണി തീർത്ത ഐഎൻഎസ് വിക്രാന്തിന്റെ സവിശേഷതകൾ

By - Siju Kuriyedam Sreekumar -- Monday, August 22, 2022 , 05:55 PM
Input from Indian Navy , Wikipedia , US, Britain and Russian Defence 
കൊച്ചി;ഇന്ത്യ തദ്ദേശമായി നിര്‍മിച്ച ആദ്യ വിമാനവാഹിനിക്കപ്പല്‍ ഐഎസി 1 അഥവാ ഐഎൻഎസ് വിക്രാന്ത് കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡ് നാവികസേനയ്ക്കു കൈമാറിയിരിക്കുകയാണ്. ഐഎൻഎസ് വിക്രാന്ത് എന്ന വിമാനവാഹിനി കപ്പല്‍  ഔദ്യോഗികമായി നാവിക സേനയുടെ ഭാഗമാകുന്ന ചടങ്ങിനാണ്  സെപ്റ്റംബർ 2ന് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തുന്നത് .  . കഴിഞ്ഞമാസം ഇതുമായി ബന്ധപ്പെട്ട് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് സിഎംഡി മധു എസ്.നായരിൽ നിന്ന് ഇന്ത്യൻ നാവിക സേനയ്ക്കു വേണ്ടി വിക്രാന്ത് കമാൻഡിങ് ഓഫിസർ കമഡോർ വിദ്യാധർ ഹാർകെ ഔദ്യോഗിക രേഖകൾ ഒപ്പിട്ടു സ്വീകരിച്ചിരുന്നു.

പ്രതിരോധ മന്ത്രാലയവും സിഎസ്എല്ലും തമ്മിലുള്ള സഹകരണത്തിന്റെ മൂന്ന് ഘട്ടങ്ങളിലൂടെയാണ് വിക്രാന്ത് നിർമ്മിച്ചിരിക്കുന്നത്. ആദ്യഘട്ടം 2007-ലും രണ്ടാമത്തേത് 2014 ഡിസംബറിലും അവസാനഘട്ടം 2019 ഒക്ടോബറിലും പൂർത്തിയായി. ഏകദേശം 20,000 കോടി രൂപ ചെലവിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 

1971ലെ ഇന്ത്യാ – പാക്ക് യുദ്ധത്തിൽ നിർണായക പങ്കു വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കപ്പലിന്റെ പേരാണ് കൊച്ചി കപ്പൽശാലയിൽ നിർമിച്ച കപ്പലിനും നൽകിയിരിക്കുന്നത്. കപ്പലിന്റെ പരീക്ഷണ സമുദ്ര യാത്രകൾ വിജയകരമായതിനു പിന്നാലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയാണ് ഓദ്യോഗിക കൈമാറ്റച്ചടങ്ങു നടന്നത്. കഴിഞ്ഞ മാസം വരെ നിരവധി തവണ നടത്തിയ പരീക്ഷണ യാത്രകൾ വിജകരമായി. കപ്പലിന്റെ എല്ലാ വിധത്തിലുമുള്ള പ്രകടനങ്ങൾ വിലയിരുത്തി ഓരോ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്.

ഇന്ത്യയുടെ പടക്കുതിരയാവാൻ വിക്രാന്ത്; അറിയാം  ഐഎൻഎസ് വിക്രാന്തിന്റെ സവിശേഷതകൾ

 76 ശതമാനത്തിലധികം ഭാഗങ്ങളും തദ്ദേശീയമായി നിർമിച്ച ഇന്ത്യയുടെ പ്രഥമ വിമാനവാഹിനി കപ്പലാണ് ഐ.എ.സി.  ഐ‌.എ.സിയുടെ നിർമാണം പൂർത്തിയായതോടെ തദ്ദേശീയമായി വിമാനവാഹിനി കപ്പൽ രൂപകൽപ്പന ചെയ്ത് നിർമിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെട്ടിരിക്കുകയാണ്.വിരലിലെണ്ണാവുന്ന രാജ്യങ്ങൾക്കു മാത്രമേ ഈ ബഹുമതി ഉള്ളു .  ഐഎൻഎസ് വിക്രാന്ത് പൂർണ സർവ്വീസ് ആരംഭിക്കുമ്പോൾ, ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവ ഉൾപ്പെടുന്ന ഒരു എലൈറ്റ് ക്ലബ്ബിൽ ചേരാൻ ചൈനക്കു  മുൻപായി  സ്വന്തമായി വിമാനവാഹിനിക്കപ്പൽ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറും .ചൈനയുടെ കപ്പൽ ഇപ്പോഴും പണി തീർന്നിട്ടില്ല .  ഐ.എ.സി / ഐഎൻഎസ് വിക്രാന്ത് കടലിന്റെ ഓളപ്പരപ്പിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിക്കെട്ടുന്ന ഒരു വിമാനവാഹിനി കപ്പൽ ആകും  .തദ്ദേശീയമായി വികസിപ്പിക്കുന്ന വിമാനവാഹിനി കപ്പൽ എന്നത് മാത്രമാണോ ഐഎൻഎസ് വിക്രാന്തിന്റെ പ്രത്യേകത? അല്ലേയല്ല ഐഎൻഎസ് വിക്രാന്തിന്റെ സവിശേഷതകൾ നോക്കാം  . 

ഇന്ത്യ തദ്ദേശീയമായി ആദ്യമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ്. വിക്രാന്ത് കൊച്ചി നഗരത്തിലെ കൊച്ചിൻ ഷിപ്പ്‌യാർഡിലാണ് കപ്പൽ നിർമ്മിച്ചത്. രാജ്യത്ത് ഇതുവരെ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ കപ്പലാണിത്. ഇന്ത്യൻ നാവികസേനയുടെ ആദ്യ വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ്. വിക്രാന്തിന്റെ തന്നെ പേരാണ് തദ്ദേശീയമായ ഈ വിമാനവാഹിനിക്കും നൽകിയിരിക്കുന്നത്. 2009-ൽ ഇന്ത്യയുടെ പ്രതിരോധവകുപ്പു മന്ത്രി ഏ.കെ. ആന്റണിയാണ് കപ്പൽ നിർമ്മാണത്തിനു കീലിട്ടത്.2010ൽ നിർമ്മാണം പൂർത്തിയാക്കാനും 2014ൽ കമീഷൻചെയ്യാനുമാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ നിർമ്മാണം ആരംഭിച്ചശേഷം തടസ്സങ്ങളുണ്ടായി. റഷ്യയിൽനിന്ന് ഉരുക്ക് എത്തിക്കാനുള്ള പദ്ധതി തകിടംമറിഞ്ഞു. പിന്നീട് ഡിആർഡിഒയുടെ സാങ്കേതികസഹായത്തോടെ കപ്പൽനിർമ്മാണത്തിന് ആവശ്യമായ ഉരുക്ക് സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽതന്നെ ഉൽപ്പാദിപ്പിച്ചു. ഗിയർബോക്സ് നിർമ്മിക്കുന്നതിലുണ്ടായ സാങ്കേതികതടസ്സം ജർമൻ സഹായത്തോടെ മറികടന്നു. ഈ തടസ്സങ്ങൾ നീങ്ങി വന്നപ്പോൾ 2011 ഡിസംബറിൽ നിശ്ചയിച്ച നീറ്റിലിറക്കൽ വീണ്ടും മാറ്റി. അവസാനം 2013 ഓഗസ്റ്റ്‌ 12നു നീറ്റിൽ ഇറക്കി . അപ്പോഴും ഇത് ഒരു വിമാന വാഹിനി കപ്പൽ എന്ന നിലയിലേക്ക് ആയിരുന്നില്ല അതിനു പല തടസങ്ങളും ഉണ്ടായിരുന്നു . 2014 ൽ NDA സർക്കാർ ഭരണത്തിൽ വന്നതിൽ പിന്നെ കാര്യങ്ങൾ കൂടുതൽ വേഗത്തിലാക്കുകയും മുടങ്ങി കിടന്ന പല കാര്യങ്ങളും മറ്റു പല രാജ്യങ്ങളുടെ സഹായത്താൽ ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുകയും ചെയ്തു . കപ്പൽ നീറ്റിലിറങ്ങുന്നെങ്കിലും വാർത്താവിനിമയ സംവിധാനം, വിമാനങ്ങൾക്ക് പറന്നുയരാനും ഇറങ്ങാനും സഹായിക്കേണ്ട ഉപകരണങ്ങൾ, ആയുധസംവിധാനം, വ്യോമാക്രമണത്തെ സ്വയം പ്രതിരോധിക്കാനുള്ള എയർ ഡിഫൻസ് തുടങ്ങി കപ്പലിനെ ഒരു സൈനികകപ്പലാക്കി മാറ്റാനുള്ള സുപ്രധാന ഘടകങ്ങളുടെ ക്രമീകരണം അതിനു ശേഷം ആണ് ശരി ആയതു കൂടാതെ  ഭൂതല വ്യോമ മിസൈൽ ഉൾപ്പെടുന്ന എയർ ഡിഫൻസ് സംവിധാനം ഇസ്രായേലുമായിച്ചേർന്ന് ഇന്ത്യ വികസിപ്പിച്ചത്ത്  അതിനു ശേഷം ആണ് 

എന്താണ് ഐഎസി 1?

രാജ്യത്ത് ഇതുവരെ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും വലിയ കപ്പലാണ് ഐഎസി 1.  കപ്പല്‍  ഐഎന്‍എസ് വിക്രാന്ത് എന്നാണ് അറിയപ്പെടുക. ഡീകമ്മിഷന്‍ ചെയ്ത വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ പേര് നിലനിര്‍ത്താനാണിത്.

നിര്‍മാണം ആരംഭിച്ച് 12 വര്‍ഷത്തിനുശേഷമാണ് ഐഎസി 1 കടല്‍ പരീക്ഷണത്തിന് ഇറങ്ങിയിരിക്കുന്നത്. 2009 ഫെബ്രവരിയിൽ കീലിട്ട കപ്പല്‍ 2018ല്‍ പൂര്‍ത്തിയാവേണ്ടതായിരുന്നു. പല കാരണങ്ങളാല്‍ നിര്‍മാണം നീളുകയായിരുന്നു. 2013ലായിരുന്നു നീറ്റിലിറക്കിയത്. 2002ലാണു വിമാന വാഹിനിക്കപ്പൽ നിർമാണ പദ്ധതിക്കു കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയത്.

കഴിഞ്ഞവര്‍ഷം നവംബര്‍ അവസാനം കപ്പലിന്റെ ബേസിന്‍ ട്രയല്‍ നടത്തിയിരുന്നു. കടല്‍ പരീക്ഷണത്തിനുമുന്നോടിയായി കപ്പല്‍ ഓടിച്ചു യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും പരീക്ഷണമാണ് അന്ന് കപ്പല്‍നിര്‍മാണശാലയോട് ചേര്‍ന്ന് നടത്തിയത്.


പോർവിമാനങ്ങൾ പാർക്ക് ചെയ്യാം

ഒരേ സമയം ഹെലികോപ്റ്ററുകളെയും, ഫൈറ്റർ വിമനങ്ങളെയും വഹിക്കാൻ കഴിയുന്നതാണ് നമ്മുടെ ഈ അഭിമാന കപ്പൽ. ഹെലികോപ്റ്ററുകളും ഫൈറ്റർ ജെറ്റുകളുമായി 30 എണ്ണം പാർക്ക് ചെയ്യാനുള്ള ശേഷിയാണ് വിക്രാന്തിന്റെ കരുത്ത്. വിക്രാന്തിന് 28 മൈൽ വേഗതയും, 18 മൈൽ ക്രൂയിസിംഗ് വേഗതയുമുണ്ട്. 7500 മൈൽ ദൂരം സഞ്ചരിക്കാനുള്ള ശേഷിയും കപ്പലിനുണ്ട്. 

നീളം 262 മീറ്റർ, 14 ഡെക്ക്, 2300 കംപാർട്ട്മെന്റ്

ഐഎൻഎസ് വിക്രാന്തിന്റെ അകത്ത് 2300 കംപാർട്ട്മെന്റുകളുണ്ട്. 262 മീറ്റര്‍ നീളവും 62 മീറ്റർ വീതിയുമുള്ള ഐഎസി 1ന്  സൂപ്പർ സ്ട്രക്ചറിന്റെ കൂടി കണക്കാക്കുമ്പോൾ കപ്പലിന് 59 മീറ്റർ ഉയരവുമുണ്ട്. ഐഎസി 1ന് 100 ഓഫിസർ ഉൾപ്പെടെ ആയിരത്തി ഏഴുന്നൂറോളം നാവികരെ ഉള്‍ക്കൊളളാനാവും. വലുപ്പം വച്ച് നോക്കുമ്പോൾ മൂന്ന് ഫുട്ബോൾ മൈതാനങ്ങളോളം വരും. പോർവിമാനങ്ങൾക്ക് പറന്നിറങ്ങാനും പറന്നുയരാനും സാധിക്കുന്ന വിധത്തിലാണ് ഇതിന്റെ മേൽഭാഗം തയ്യാറാക്കിയിരിക്കുന്നത്.  സൂപ്പർ സ്ട്രക്ചറിൽ അഞ്ചെണ്ണം അടക്കം കപ്പലിനകത്ത് ആകെ 14 ഡെക്കുകളാണുള്ളത്. 

ഒരു സമയം 1700 ഓളം വരുന്ന ക്രൂ വരെ ഉണ്ടാകുമെന്നത് കണക്കാക്കിയാണ് കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. യന്ത്രസാമഗ്രികൾ, കപ്പൽ നാവിഗേഷൻ, അതിജീവനം എന്നിവയ്ക്കായി വളരെ ഉയർന്ന നിലവാരമുള്ള യന്ത്രവൽകൃത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മൊത്തം ഡെക്കുകളിലായി 2300 കമ്പാര്‍ട്ട്മെന്റുകളാണുള്ളത്. ഇതിൽ 1850 എണ്ണം നാവികരുടെ താമസത്തിനും ഓഫിസ് ആവശ്യത്തിനും മറ്റ് ആവശ്യങ്ങൾക്കും വേണ്ടിയുള്ളതാണ്. കപ്പലിൽ വനിതാ ഓഫീസർമാർക്ക് വേണ്ടി പ്രത്യേക ക്യാബിനുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇവ കഴിഞ്ഞുള്ള ക്യാബിനുകളിലാണ് യുദ്ധോപകരണങ്ങളും മറ്റും സൂക്ഷിക്കുക. കപ്പലിലാകെ ഉപയോഗിച്ചിരിക്കുന്നത് 2100 കിലോ മീറ്റര്‍ കേബിള്‍.

റഷ്യന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിര്‍മിച്ച കപ്പലിന് മണിക്കൂറില്‍ 28 നോട്ടിക്കല്‍ മൈല്‍ മൈൽ വേഗതയും 18 മൈൽ ക്രൂയിസിങ് വേഗതയും 7,500 മൈൽ ദൂരം പോകുവാനുള്ള ശേഷിയുമുണ്ട്.

കപ്പൽ നിർമാണത്തിന് 20,000 ടൺ ഉരുക്കാണ് ആവശ്യമായി വന്നത്. ഇതു മുഴുവനായും ഇന്ത്യയിലാണ് ഉൽപ്പാദിപ്പിച്ചത്. യന്ത്രഭാഗങ്ങളുടെ 70 ശതമാനവും മറ്റ് ഉപകരണങ്ങളുടെ 80 ശതമാനവും നിർമിച്ചതും തദ്ദേശീയമായി തന്നെ.

ബെംഗളുരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡ് (ബിഎച്ച്ഇഎല്‍) ആണ് കപ്പലിന്റെ ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സംവിധാനം (ഐ.പി.എം.എസ്.) ഒരുക്കുന്നത്.

14 ഡക്കുകളാണ് കപ്പലിനുള്ളത്. ഇവയിലായി ഫ്ളെെറ്റ് ഡെക്കിനു മുകളിലായി സൂപ്പർ സ്ട്രക്ചറിലായി അഞ്ചും താഴെയായി ഒൻപതും ഡെക്കുകൾ. വിമാനങ്ങൾ സൂക്ഷിക്കുന്ന ഹാങ്ങർ ആണ് ഒരു ഡെക്ക്. ഇതിൽ ഒരേ സമയം 20 വിമാനം സൂക്ഷിക്കാം. ഹാങ്ങറിൽനിന്ന് ലിഫ്റ്റ് വഴിയാണ് വിമാനങ്ങൾ ഫ്ളെറ്റ് ഡെക്കിലെത്തിക്കുക.

14000 പേരുടെ അധ്വാനത്തിന്റെ ഫലം

ഐഎൻഎസ് വിക്രാന്തിന്റെ നിർമ്മാണത്തിൽ ഏതാണ്ട് 14000ത്തിലേറെ പേർ നേരിട്ടും അല്ലാതെയും പങ്കുവഹിച്ചിട്ടുണ്ട്. കൊച്ചി കപ്പൽശാലയിലെ 2000 ഉദ്യോഗസ്ഥർക്കും മറ്റ് അനുബന്ധ വ്യവസായങ്ങളിലുള്ള 12000 ജീവനക്കാർക്കും തൊഴിലവസരങ്ങൾ ഉണ്ടായി. രാജ്യത്തിന് ദേശീയ രൂപകല്പനയിലും നിർമ്മാണ പ്രവർത്തനത്തിലും വലിയ വളർച്ച കൈവരിക്കാനും സാധിച്ചു.

തദ്ദേശീയമായി 76 ശതമാനത്തിന് മുകളിൽ ഉപകരണങ്ങൾ വാങ്ങുന്നതിന് പുറമേ കൊച്ചി കപ്പൽശാലയുടെയും മറ്റ് ഉപ കരാറുകാരുടെയും പ്രവർത്തനങ്ങൾ നേരിട്ട് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ തിരികെ നിക്ഷേപിക്കാൻ സാധിച്ചുവെന്നത് സാമ്പത്തികമായും രാജ്യത്തിന് നേട്ടമായി. 100 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളടക്കം കൊച്ചി കപ്പൽശാലയിൽ രജിസ്റ്റർ ചെയ്ത ഏകദേശം 550 ഓളം സ്ഥാപനങ്ങളുടെ വിവിധ തരത്തിലുള്ള സേവനങ്ങളും വിമാനവാഹിനി കപ്പലിന്റെ നിർമ്മാണത്തിൽ പങ്കാളിയായി.

കന്നി പരീക്ഷണ യാത്ര

 കൊച്ചിയിൽ ആണ്  ഐഎൻഎസ് വിക്രാന്ത് ആദ്യമായി പരീക്ഷണ യാത്ര നടത്തിയത്. കന്നി പരീക്ഷണ  യാത്രയ്ക്കിടെ കപ്പലിന്റെ പ്രകടനം, ഹൾ, പ്രധാന പ്രൊപ്പൽ‌ഷൻ, ഊർജ്ജോൽപ്പാദനവും വിതരണവും, സഹായ ഉപകരണങ്ങൾ എന്നിവയുടെ പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിച്ചത്.

നിർമ്മാണം നടന്നത് കേരളത്തിൽ

കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ കീഴിലുള്ള കൊച്ചി കപ്പൽശാലയിലാണ് ഐഎൻഎസ് വിക്രാന്തിന്റെ 76 ശതമാനത്തിലധികം ജോലികളും നടന്നത്. ഇന്ത്യൻ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ എന്ന വിഭാഗമാണ് കപ്പലിന്റെ രൂപകൽപ്പന പൂർത്തിയാക്കിയത്. ഇന്ത്യയ്ക്ക് മുൻപ് വിമാനവാഹിനി കപ്പൽ നിർമ്മിച്ച പരിചയം ഇല്ലാതിരുന്നതിനാൽ ഇത് തുടക്കം മുതലേ അഭിമാന പദ്ധതിയായിരുന്നു.

30 വിമാനങ്ങള്‍ വഹിക്കാൻ ശേഷി

ഇരുപതിനായിരത്തോളം കോടി രൂപ നിര്‍മാണച്ചെലവുള്ള ഐഎസി 1 പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ 30 വിമാനങ്ങള്‍ വഹിക്കാനാവും. 20 ഫൈറ്റര്‍ ജെറ്റുകളും 10 ഹെലികോപ്ടറും ഉള്‍പ്പെടെയാണിത്. മിഗ്-29കെ, നാവിക സേനയുടെ എല്‍.സി.എ. എയര്‍ക്രാഫ്റ്റ് എന്നിവ വഹിക്കാനുള്ള സൗകര്യമുണ്ടാകും.

മൊത്തം മൂന്ന് റൺവേയാണ് വിമാനത്തിലുള്ളത്. ഇവയിൽ രണ്ടെണ്ണം വിമാനങ്ങൾ പറന്നുയരാനുള്ളതാണ്. യഥാക്രമം 203 ഉം 141 ഉം മീറ്ററാണ് ഈ റൺവേകളുടെ നീളം. ഇറങ്ങാനുള്ള റൺവേയുടെ നീളം 190 മീറ്ററാണ്. നീളം കുറഞ്ഞ റൺവേയിൽ ആവശ്യമായ ഷോര്‍ട്ട് ടേക്ക് ഓഫ് ബട്ട് അറസ്റ്റഡ് ഡെലിവറി (എസ്ടിഒബിഎആര്‍.) സംവിധാനവുമുണ്ടാകും.

യന്ത്രസാമഗ്രികൾ, കപ്പൽ നാവിഗേഷൻ, അതിജീവനം എന്നിവയ്ക്കായി വളരെ ഉയർന്ന നിലവാരമുള്ള യന്ത്രവൽകൃത സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇന്ത്യയുടെ ആവശ്യകതയ്ക്ക് ഐഎസി 1 മാത്രം മതിയാകുമോ?

വിമാനവാഹിനിക്കപ്പലുകളുള്ള ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഐഎന്‍എസ് വിക്രാന്ത്, ഐഎന്‍സ് വിക്രമാദിത്യ, ഐഎൻഎസ് വിരാട് എന്നീ വിമാനവാഹിനിക്കപ്പലുകളാണ് ഇന്ത്യന്‍ നാവികസേനയ്ക്കു നേരത്തെ ഉണ്ടായിരുന്നത്. നിലവില്‍ ഐഎന്‍എസ് വിക്രമാദിത്യ മാത്രമാണ് സേവനത്തിലുള്ളത്.

ഐ.എൻ.എസ്. വിക്രാന്ത് (ആർ.11)  (പണ്ട് എച്ച്.എം.എസ്. ഹെർക്യുലീസ് (ആർ.49)) ഇന്ത്യൻ നേവിയുടെ മജസ്റ്റിക് ക്ലാസ് വിമാനവാഹിനിക്കപ്പലായിരുന്നു.  ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് 1971 ലെ യുദ്ധത്തിൽ പാക്കിസ്ഥാൻ നാവികസേനയുടെ നീക്കം ബംഗാൾ ഉൾക്കടലിൽ ( കിഴക്കൻ പാകിസ്താനുമേൽ )  ചെറുത്തതിലൂടെ ഇന്ത്യൻ നാവിക ചരിത്രത്തിൽ ഗംഭീര ഏടാണ് എഴുതിച്ചേർത്തത്. 1957ൽ ബ്രിട്ടനിൽനിന്നു വാങ്ങിയ എച്ച്എംഎസ് ഹെർക്കുലിസ് എന്ന വിമാന വാഹിനിക്കപ്പൽ 1961ലാണ് ഐഎൻഎസ് വിക്രാന്ത് എന്ന പേരിൽ കമ്മിഷൻ ചെയ്‌തത്. 1997 ജനുവരി 31നു ഡീകമ്മിഷന്‍ ചെയ്തു. 2012 വരെ മുംബൈയിൽ നാവിക മ്യൂസിയമായി സൂക്ഷിച്ച ഈ കപ്പൽ 2014ൽ ലേലത്തിൽ വിറ്റു. തുടർന്ന് സുപ്രീം കോടതി അനുമതി നൽകിയതോടെ പൊളിക്കുകയായിരുന്നു. ഈ കപ്പലിനു പകരമായാണ് ഐഎസി 1 വരുന്നത്.

210 മീറ്റർ നീളവും 39 മീറ്റർ വീതിയുമുണ്ടായിരുന്ന പഴയ ഐഎൻഎസ് വിക്രാന്തിന് 25 നോട്ടിക്കൽ മൈലായിരുന്നു വേഗം. ഹെലികോപ്റ്ററുകൾ ഉൾപ്പെട 21-23 വിമാനങ്ങളെ വഹിക്കാനുള്ള ശേഷിയുണ്ടായിരുന്നു.

റോയൽ നേവി എച്ച്.എം.എസ്. ഹെർക്യുലീസ് (ആർ.49) ആയാണ് ഈ കപ്പൽ ഓർഡർ ചെയ്തത്. കപ്പലിന്റെ കീലിട്ടത് 1943 നവംബർ 12-ന് വിക്കേഴ്സ്-ആംസ്ട്രോങ് കമ്പനിയാണ്. ടൈൻ നദിയിലായിരുന്നു ഇത്. 1945 സെപ്റ്റംബർ 22-ന് കപ്പൽ നീറ്റിലിറക്കിയെങ്കിലും രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിനാൽ 1946 മേയ് മാസം നിർമ്മാണം നിർത്തിവയ്ക്കപ്പെട്ടു.

1957 ജനുവരിയിൽ കപ്പൽ ഇന്ത്യയ്ക്ക് വിൽക്കുകയും ബെൽഫാസ്റ്റിലേയ്ക്ക് കെട്ടിവലിച്ചു കൊണ്ടുപോയി അവിടെവച്ച് ഹാർലാന്റ് ആൻഡ് വൂൾഫ് നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു. ആദ്യ രൂപരേഖയിൽ ധാരാളം മാറ്റങ്ങൾ ഇന്ത്യൻ നേവി ആവശ്യപ്പെട്ടിരുന്നു. ഡെക്കിന് ചരിവ് നൽകുക, ആവി കൊണ്ടു പ്രവർത്തിക്കുന്ന കാറ്റപുൾട്ടുകൾ, ഐലന്റിനുള്ള ഭേദഗതികൾ എന്നിവ ഇതിൽ പെടുന്നു.

ഇന്ത്യൻ നേവി ഈ കപ്പലിന്റെ സഹോദരിയായ എച്ച്.എം.എസ്. ലെവിയാത്താൻ (ആർ.97) വാങ്ങി ഐ.എൻ.എസ്. വിക്രം (ആർ.13) എന്നു പേരുനൽകാനുദ്ദേശിച്ചിരുന്നുവെങ്കിലും ബഡ്ജറ്റ് പ്രശ്നങ്ങൾ മൂലം ഇത് നടന്നില്ല.

ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായിരുന്ന വിജയലക്ഷ്മി പണ്ടിറ്റായിരുന്നു 1961 മാർച്ച് 4-ന് ബെൽഫാസ്റ്റിൽ ഈ കപ്പൽ കമ്മീഷൻ ചെയ്തത്. വിക്രാന്ത് എന്ന പേർ സംസ്കൃതഭാഷയിലെ വിക്രാന്ത ("ധൈര്യശാലി") എന്ന വാക്കിൽ നിന്ന് നിഷ്പന്നമായതാണ്. കപ്പലിന്റെ ആദ്യ കമാൻഡിംഗ് ഓഫീസർ കാപ്റ്റൻ പ്രീതം സിങ്ങായിരുന്നു.

കപ്പലിന്റെ ആദ്യ വിമാനങ്ങൾ ബ്രിട്ടീഷ് ഹോക്കർ സീഹോക്ക് ഫൈറ്റർ ബോംബറുകളും ഫ്രെഞ്ച് അലൈസ് അന്തർവാഹിനിവേധ വിമാനങ്ങളുമായിരുന്നു. 1961 മേയ് 18-ന് ലെഫ്റ്റനന്റ് രാധാകൃഷ്ണ ഹരിറാം തഹ്ലിയാനി പറപ്പിച്ച ആദ്യ വിമാനം കപ്പലിൽ ഇറങ്ങി. കപ്പൽ ഔപചാരികമായി ബോംബേയിൽ 1961 നവംബർ 3-ന് ഇന്ത്യൻ സേനയോടൊപ്പം ചേർന്നു. ബല്ലാർഡ് പിയറിൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവാണ് കപ്പലിനെ സ്വീകരിച്ചത്. 1965-ലെ ഇന്തോ പാകിസ്താൻ യുദ്ധത്തിൽ, വിക്രാന്ത് മുക്കിയതായി പാകിസ്താൻ അവകാശപ്പെട്ടിരുന്നു. പക്ഷേ ഈ സമയത്ത് കപ്പൽ ഡ്രൈ ഡോക്കിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയായിരുന്നു.

1970 ജൂണിൽ, വിക്രാന്ത് നേവൽ ഡോക്ക് യാഡിൽ സ്റ്റീം കാറ്റപുൾട്ടിന്റെ അറ്റകുറ്റപ്പണികൾ നടത്തിക്കൊണ്ടിക്കുകയായിരുന്നു. ഉപരോധം കാരണം ബ്രിട്ടനിൽ നിന്ന് പകരം ആവി ഡ്രമ്മുകൾ ലഭിക്കുക സാദ്ധ്യമായിരുന്നില്ല. ഇതുമൂലം കപ്പലോടിക്കുന്നതിൽ നിന്ന് ഭാഗികമായി ആവി വഴിതിരിച്ചുവിട്ട് കാറ്റപുൾട്ട് പ്രവർത്തിപ്പിക്കാൻ അഡ്മിറൽ എസ്.എം. നന്ദ ഉത്തരവിട്ടു. 1971 മാർച്ചിൽ ഇതിന്റെ പ്രായോഗിക പരിശോധനകൾ നടന്നു. 1971-ലെ ഇന്തോ പാകിസ്താൻ യുദ്ധത്തിൽ കിഴക്കൻ പാകിസ്താനെതിരേ യുദ്ധത്തിലേർപ്പെടാൻ വിക്രാന്തിനു സാധിച്ചത് ഈ മാറ്റങ്ങൾ കാരണമാണ്.

ഐ.എൻ.എസ്. ബ്രഹ്മപുത്ര (1958), ഐ.എൻ.എസ്. ബിയാസ് (1960) എന്നീ ഫ്രിഗേറ്റുകൾക്കൊപ്പം ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്കടുത്തായിരുന്ന വിക്രാന്ത് യുദ്ധമാരംഭിച്ചപ്പോൾ ചിറ്റഗോങ്ങിനടുത്തേയ്ക്ക് പോയി.കപ്പലിലെ സീ ഹോക്ക് വിമാനങ്ങൾ ചിറ്റഗോങ്ങ്, കോക്സ് ബസാർ എന്നീ ഹാർബറുകൾ ആക്രമിച്ച് അടുത്തിരുന്ന മിക്ക കപ്പലുകളും മുക്കി. ആക്രമണങ്ങളിൽ ഒറ്റ സീ ഹോക്ക് വിമാനം പോലും നഷ്ടമായില്ല.

പാകിസ്താൻ നേവി പി.എൻ.എസ്. ഘാസി എന്ന മുങ്ങിക്കപ്പൽ ഐ.എൻ.എസ്. വിക്രാന്ത് മുക്കുക എന്ന ലക്ഷ്യത്തോടെ വിന്യസിച്ചിരുന്നുവെങ്കിലും ഘാസി വിശാഖപട്ടണം ഹാർബറിനടുത്തുവച്ച് ഒരുപക്ഷേ ഐ.എൻ.എസ്. രാജ്പുത് (D141) നടത്തിയ ഡെപ്ത് ചാർജ്ജ് ആക്രമണത്തിൽ മുങ്ങി.

ബ്രിട്ടീഷ് റോയൽ നേവിയുടെ ഭാഗമായിരുന്ന എച്ച്എംഎസ് ഹെർമസ് വിമാനവാഹിനിക്കപ്പലാണ് ഐഎൻഎസ് വിരാട് ആയി ഇന്ത്യൻ സേനയിൽ അവതരിച്ചത്. 1959ൽ നിർമിച്ച കപ്പൽ 1984ൽ ബ്രിട്ടൻ ഡികമ്മിഷൻ ചെയ്ത്, 1987ൽ ഇന്ത്യയ്ക്കു വിൽക്കുകയായിരുന്നു. തുടർന്ന് 30 വർഷത്തോളം ഐഎൻഎസ് വിരാടായി ഇന്ത്യൻ സേനയുടെ ഭാഗമായ കപ്പലിന്റ അവസാന യാത്ര 2016 ജൂലെെ 23ന് മുംബൈയിൽനിന്ന് കൊച്ചിയിലേക്കായിരുന്നു. 2017 മാർച്ച് ആറിന് ഡീകമ്മിഷൻ ചെയ്തു. തുടർന്ന് വിറ്റ കപ്പൽ പൊളിക്കാൻ ഈ വർഷം ഏപ്രിൽ 12നു സുപ്രീം കോടതി അനുമതി നൽകിയിരുന്നു. 226.5 മീറ്റർ നീളമുണ്ടായിരുന്ന കപ്പലിന് 48.78 മീറ്റർ വീതിയാണുണ്ടായിരുന്നത്. 28 നോട്ടിക്കൽ മൈലായിരുന്നു വേഗം. ഹെലികോപ്റ്ററുകൾ ഉൾപ്പെട 26 വിമാനങ്ങളെ വഹിക്കാനുള്ള ശേഷിയുണ്ടായിരുന്നു.

നിലവിൽ സേവനത്തിലുള്ള ഐഎൻഎസ് വിക്രമാദിത്യ റഷ്യയിൽനിന്നു വാങ്ങിയതാണ്. 1987ൽ നിർമിച്ച കപ്പൽ അഡ്മിറൽ ഗോർഷ്കോവ് എന്ന പേരിൽ 1996 വരെ റഷ്യൻ സേനയുടെ ഭാഗമായിരുന്നു ഈ കപ്പൽ. 2004ലാണ് കപ്പൽ ഇന്ത്യ വാങ്ങുന്നത്. 2013 നവംബർ 13നു കമ്മിഷൻ ചെയ്ത കപ്പൽ 2014 ജൂൺ 14നാണ് ഐഎൻഎസ് വിക്രമാദിത്യ എന്ന പേരിൽ ഇന്ത്യൻ സേനയുടെ ഭാഗമായത്. 284 മീറ്റർ നീളവും 61 മീറ്റർ വീതിയുമുള്ള ഈ കപ്പലിന് 22 ഡക്കാണുള്ളത്. 30 നോട്ടിക്കൽ വേഗത്തിൽ സഞ്ചരിക്കാനാവുന്ന കപ്പലിന് ഹെലികോപ്റ്ററുകൾ ഉൾപ്പെടെ 36 വിമാനങ്ങളെ വഹിക്കാനാവും.

മൂന്ന് വിമാനവാഹിനിക്കപ്പലുകളുടെ സേവനമാണ് നാവികസേനയ്ക്ക് ഉടന്‍ ആവശ്യമുള്ളത്. മൂന്നാമതൊരു കപ്പൽ പണിപ്പുരയിൽ  വരാൻ  ഉള്ള സാധ്യത തള്ളിക്കളയാനാവില്ല   കേന്ദ്രസര്‍ക്കാരില്‍നിന്ന് വൈകാതെ തീരുമാനമുണ്ടാകുമെന്നാണ് നാവികസേനയുടെ പ്രതീക്ഷ.

ഫൊട്ടോ: ഇന്ത്യൻ നേവി ട്വിറ്റർ  /  Photo : Indian navy Twitter 

INS Vikrant
INS VikrantPhoto Credit : Indian navy Twitter

INS Vikrant
INS VikrantPhoto Credit : Indian navy Twitter

INS Vikrant
INS VikrantPhoto Credit : Indian navy Twitter

INS Vikrant
INS VikrantPhoto Credit : Indian navy Twitter


Narendra Modi hands over indigenous aircraft carrier INS Vikrant to Indian Navy on September 3, 2022





 



LEAVE A REPLY

Security code:

COMMENTS

Be the first to comment