visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Delhi

Home / News/ Delhi
Sonia Gandhi
Sonia GandhiPhoto Credit : News Agency

സോണിയ ഗാന്ധിയെ ഇ.ഡി. മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തശേഷം വിട്ടയച്ചു; ആവശ്യമെങ്കില്‍ വീണ്ടും വിളിക്കും

By - Siju Kuriyedam Sreekumar -- Thursday, July 21, 2022 , 04:53 PM
ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെ അനാരോഗ്യം പരിഗണിച്ചാണ് ദീര്‍ഘനേരത്തെ ചോദ്യംചെയ്യല്‍ ഒഴിവാക്കിയതെന്നാണ് വിവരം. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയാണ് ചോദ്യം ചെയ്യലിന് സോണിയ ഗാന്ധി ഇ.ഡി. ആസ്ഥാനത്ത് എത്തിയത്. മൂന്ന് മണിക്കൂറോളം സോണിയയെ ചോദ്യം ചെയ്തു. ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കും. മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്ക് ഒപ്പമാണ് സോണിയ ചോദ്യം ചെയ്യലിന് ഹാജരായത്. രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത് പോലെ ദീര്‍ഘനേരം സോണിയയെ ചോദ്യം ചെയ്യില്ലെന്ന സൂചന നേരത്തെ തന്നെ ഇ.ഡി. വൃത്തങ്ങള്‍ നല്‍കിയിരുന്നു.

 നേരത്തെ നോട്ടീസ് നല്‍കിയതിന് പിന്നാലെ കോവിഡ് ബാധിച്ച സോണിയ തുടര്‍ചികിത്സയുടെ ഭാഗമായി ചോദ്യംചെയ്യല്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. രണ്ടോ മൂന്നോ ദിവസം കൊണ്ട് ചോദ്യംചെയ്യല്‍ പൂര്‍ത്തായക്കാനാണ് ഇ.ഡി. ഉദ്ദേശിക്കുന്നത്. സോണിയയെ ചോദ്യം ചെയ്തതില്‍ രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നുണ്ട്.

ഡല്‍ഹിയില്‍ പ്രതിഷേധിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളേയും എം.പി.മാരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ട്രെയിന്‍ തടയല്‍ ഉള്‍പ്പെടെയുള്ള സമരങ്ങള്‍ അരങ്ങേറി. രാഷ്ട്രീയപ്രേരിതമാണ് സോണിയക്കും രാഹുലിനും നേരെയുള്ള നടപടിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സാമ്പത്തിക ഇടപാട് നടന്നിട്ടില്ലാത്ത കേസായിട്ടും ഇ.ഡി.യെ ഉപയോഗിച്ച് ബി.ജെ.പി.യും ആര്‍.എസ്.എസും പകയുടെ രാഷ്ട്രീയം കളിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്.

ഡല്‍ഹിയില്‍ പ്രതിഷേധവുമായി രംഗത്ത് വന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. ഡല്‍ഹി ഇ.ഡി. ആസ്ഥാനത്തിനു മുന്നിലെ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു നീക്കി. എ.ഐ.സി.സി. ആസ്ഥാനത്തു പ്രതിഷേധിച്ച എം.പി.മാരെയും അറസ്റ്റ് ചെയ്തു.

കോണ്‍ഗ്രസ് ആസ്ഥാനത്തേക്കുള്ള റോഡ് ബുധനാഴ്ച വൈകുന്നേരത്തോടെ പൊലീസ് ബാരിക്കേഡ് കെട്ടി അടച്ചിരുന്നു. അതേസമയം കുറ്റക്കാരല്ലെന്ന ബോധ്യമുണ്ടെങ്കില്‍ സോണിയ ഗാന്ധിയും കോണ്‍ഗ്രസും എന്തിനാണ് ആശങ്കപ്പെടുന്നതെന്നാണ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പ്രതികരിച്ചത്.






Sonia was released after being interrogated for three hours by ED 

 



LEAVE A REPLY

Security code:

COMMENTS

Be the first to comment