visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Sonia Gandhi , Rahul Gandhi
Sonia Gandhi , Rahul GandhiPhoto Credit : Siju Kuriyedam Sreekumar

സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ സുപ്രധാന നടപടികൾക്ക് നീക്കം ; ഹവാല ഇടപാടുകളുടെ തെളിവുകൾ ഇഡിക്ക്

By - Siju Kuriyedam Sreekumar -- Thursday, August 04, 2022 , 06:56 PM
ന്യൂഡൽഹി: സോണിയാ ഗാന്ധിക്കും രാഹുൽ ​ഗാന്ധിക്കുമെതിരെ നിർണായക തെളിവുകൾ കണ്ടെത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഹവാല ഇടപാടുകളുടെ തെളിവുകളാണ് ഇഡിക്ക് ലഭിച്ചത്. ഇതോടെ കേസുമായി ബന്ധപ്പെട്ടയിടങ്ങളിലെ പരിശോധന പൂർത്തിയാക്കിയ ശേഷം ഇഡി സുപ്രധാന നടപടികൾ സ്വീകരിക്കുമെന്നാണ് സൂചനകൾ. സോണിയയുടെയും രാഹുൽ ഗാന്ധിയുടെയും മൊഴികൾ അന്വേഷണ ഏജൻസി പുനഃപരിശോധിച്ചു വരികയാണെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചു.

മുംബൈയിലെയും കൊൽക്കത്തയിലെയും ഹവാല ഇടപാടുകാരിൽ നിന്നാണ് തെളിവുകൾ അന്വേഷണ ഏജൻസി കണ്ടെടുത്തത്. പുതിയ തെളിവുകളുടെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും മൊഴികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുനഃപരിശോധിക്കുകയാണ്.

എജെഎൽ, യങ് ഇന്ത്യൻ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക തീരുമാനങ്ങളും മോത്തിലാൽ വോറയാണ് എടുത്തതെന്ന സോണിയ ഗാന്ധിയുടെയും രാഹുലിന്റെയും വാദത്തോട് അന്വേഷണ ഏജൻസി യോജിക്കാത്തതിനാലാണിത്. അതേസമയം, തങ്ങളുടെ സെക്ഷൻ 25 കമ്പനിയുടെ ആക്ട് സ്ഥാപനമെന്ന നിലയിൽ യംഗ് ഇന്ത്യൻസിൽ നിന്ന് പണ ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ലെന്ന സോണിയയുടെയും രാഹുൽ ഗാന്ധിയുടെയും വിശദീകരണത്തോട് ഇഡി യോജിക്കുന്നില്ല. പുതിയ തെളിവുകൾ നിരത്തി ഈ വിശദീകരണം പരിശോധിക്കാനാണ് ഇഡിയുടെ നീക്കം.

നാഷണണൽ ഹെറാൾഡ് കേസിൽ ഭയമില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. കേസിലെ ഇഡി അന്വേഷണം ബിജെപിയുടെ ഭീഷണി തന്ത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ യങ് ഇന്ത്യ ഓഫീസ് ഇഡി സീൽ ചെയ്തതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.

കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ ഭാഗമായി ഡൽഹിയിൽ കോൺഗ്രസിന്റെ ഉടമസ്ഥതയിലുള്ള നാഷണൽ ഹെറാൾഡ് ഓഫീസിലെ യങ് ഇന്ത്യയുടെ സ്ഥലം ബുധനാഴ്ച ഇഡി താത്ക്കാലികമായി സീൽ ചെയ്തിരുന്നു. അന്വേഷണ ഏജൻസിയുടെ മുൻകൂർ അനുമതിയില്ലാതെ പരിസരം തുറക്കരുതെന്നും ഇഡി നിർദേശിച്ചിട്ടുണ്ട്. എന്നാൽ, ഹെറാൾഡ് ഹൗസ് കെട്ടിടത്തിലെ നാഷണൽ ഹെറാൾഡ് ഓഫീസിന് തുറന്ന് പ്രവർത്തിക്കാം.

കേസ് അന്വേഷണത്തിന്റെ ഭാഗമായി കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി കഴിഞ്ഞ ആഴ്ച ചോദ്യം ചെയ്തിരുന്നു. ഇതിന് മുമ്പ് തന്നെ രാഹുൽ ഗാന്ധിയെയും അന്വേഷണ ഏജൻസി ചോദ്യം ചെയ്തിരുന്നു. യങ് ഇന്ത്യയുടെ ബഹദൂർഷ സഫർ മാർഗിലുള്ള ഓഫീസിൽ ഉൾപ്പെടെ 12 സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തുകയും ചെയ്തു. എന്നാൽ, സത്യം വിളിച്ചു പറയുന്നത് തടയാൻ പോലീസിന് കഴിയില്ലെന്നും രാജ്യത്തെ വിലക്കയറ്റവും തൊഴിലില്ലായ്മയും ഇനിയും ചോദ്യം ചെയ്യുമെന്നും കോൺഗ്രസ് വ്യക്തമാക്കി.

Important proceedings against Sonia Gandhi and Rahul Gandhi have been moved


 



LEAVE A REPLY

Security code:

COMMENTS

Be the first to comment