visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Shashi Tharoor , Mallikarjun Kharge
Shashi Tharoor , Mallikarjun KhargePhoto Credit : Siju Kuriyedath Sreekumar

കോണ്‍ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; ജയം ഉറപ്പിച്ച് ഖാർഗെ, അട്ടിമറി പ്രതീക്ഷയിൽ തരൂർ

By - Siju Kuriyedath Sreekumar -- Wednesday, October 19, 2022 , 11:31 AM
ന്യൂഡൽഹി: പുതിയ കോണ്‍ഗ്രസ് അധ്യക്ഷനാരെന്ന് ഇന്ന് അറിയാം. എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് മുമ്പേ ഫലമറിയാനും ഉച്ചയോടെ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്താനും സാധിക്കും. ആകെ 9497 വോട്ടുകളാണ് പോൾ ചെയ്തത്. അട്ടിമറി ജയം ഉണ്ടാകുമെന്ന് തരൂർ ക്യാംപ് അവകാശപ്പെട്ടു. എത്ര വോട്ട് കിട്ടുമെന്ന് കൃത്യം പറയാനാകില്ല. അതേസമയം വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ച് തരൂര്‍ തെരഞ്ഞെടുപ്പ് സമിതിക്ക് പരാതി നല്‍കി. ഉത്തർപ്രദേശിലെ വോട്ടുകൾ പ്രത്യേകം എണ്ണണമെന്ന് തരൂര്‍ ആവശ്യപ്പെട്ടു.

പല സംസ്ഥാനങ്ങളിലെയും ബാലറ്റ് പെട്ടികൾ എഐസിസിയിൽ എത്തിക്കാൻ വൈകി.ഇക്കാര്യത്തിൽ അന്വേഷണം വേണം.കേരളത്തിലെ ബാലറ്റ് പെട്ടികൾ കൊണ്ട് പോയതിൽ കൃത്യമായ വിവരം നൽകിയില്ല .തിങ്കളാഴ്ച്ച വരണാധികാരി പരമേശ്വര പെട്ടികൾ കൊണ്ട് പോകും എന്ന് അറിയിച്ചു.എന്നാൽ ഉപ വരണാധികാരിവി കെ അറിവഴകൻ ഇന്നലെയാണ് പെട്ടി കൊണ്ട് പോയതെന്നു തരൂർ വിഭാഗം പരാതിപ്പെട്ടു.

68 ബാലറ്റ് പെട്ടികള്‍ പത്ത് മണിയോടെ സ്ട്രോംഗ് റൂമില്‍ നിന്ന് പുറത്തെടുത്തു.ബാലറ്റ് പേപ്പറുകള്‍ കൂട്ടി കലര്‍ത്തി,നൂറ് എണ്ണം വീതമുളള കെട്ടാക്കി മാറ്റി. 5 ടേബിളുകളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്..9497 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്.ഉച്ചയോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി ഫലപ്രഖ്യാപനം നടക്കുമെന്നാണ് വിലയിരുത്തല്‍.തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളെപ്പറ്റി ഉന്നയിച്ച പരാതികൾക്ക് പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി തരൂർ ക്യാമ്പിലെ പ്രമുഖ നേതാവ് സൽമാൻ സോസ് പറഞ്ഞു. മിസ്ത്രിയുമായി തുടർച്ചയായി ആശയവിനിമയം നടത്തുന്നുണ്ട്. ഉന്നയിച്ച എല്ലാ കാര്യങ്ങളൂം ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ല.എന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്റെ പുതിയ അധ്യക്ഷനായി എത്തുന്ന മല്ലികാർജുൻ ഖർഗെയുടെ പ്രധാന ഉത്തരവാദിത്വം ചിന്തൻ ശിബിരത്തിലെടുത്ത തീരുമാനങ്ങൾ നടപ്പാക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. റിമോർട്ട് കൺട്രോളായിരിക്കുമെന്ന വിമർശനം ഖർഗയെ അപമാനിക്കാൻ വേണ്ടിയാണ്. ഗാന്ധി കുടുംബത്തെ അങ്ങനെ ക്രമക്കേട് ഉണ്ടായോ എന്നും തനിക്കറിയില്ല. അത് പരിശോധിക്കേണ്ടത് മധുസൂദൻ മിസ്ത്രിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു






LEAVE A REPLY

Security code:

COMMENTS

Be the first to comment