visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Kerala

Home / News/ Kerala
Thomas Isaac  , KIIFB
Thomas Isaac , KIIFBPhoto Credit : Siju Kuriyedam Sreekumar

മസാലബോണ്ട് കേസിൽ നിയമ ലംഘനം തെളിഞ്ഞാൽ കിഫ്ബി പ്രതിസന്ധിയിലാകും; പിഴ മാത്രമായി നൽകേണ്ടി വരുക 6450 കോടി രൂപ; കിഫ്ബിയെ പൂട്ടാനുറച്ച് കേന്ദ്ര ഏജൻസി

By - Siju Kuriyedam Sreekumar -- Tuesday, July 19, 2022 , 06:06 PM
കൊച്ചി: മസാല ബോണ്ട് കേസിൽ വിദേശനാണയ നിയന്ത്രണചട്ടം(ഫെമ) ലംഘിച്ചെന്ന് അന്വേഷണത്തിൽ തെളിഞ്ഞാൽ കിഫ്ബി പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാകും. പിഴയായി മാത്രമായി കിഫ്ബി നൽകേണ്ടി വരുക 6,450 കോടി രൂപയാണ്. കേസിന്റെ പ്രാഥമിക മൊഴിയെടുപ്പ് പൂർത്തിയായാൽ മസാലബോണ്ടിൽ നിക്ഷേപമിറക്കിയവരുടെ സമ്പത്തിന്റെ ഉറവിടം തേടി ഇഡി തിരിയും.

കിഫ്ബിയിലൂടെയാണ് സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളിലേറെയും എന്നതിനാൽ സംസ്ഥാന സർക്കാരിനെ അതിഗുരുതമായി ബാധിക്കുന്ന കേസായി ഇത് മാറാം. മുൻ ധനമന്ത്രി തോമസ് ഐസക് ഇ.ഡി.ക്ക് മുന്നിൽ ഹാജരാകാനുള്ള നോട്ടീസിനോട് പ്രതികരിച്ചില്ലെങ്കിൽ ഒരിക്കൽ കൂടി നോട്ടീസ് അയക്കാനാണ് അന്വേഷണസംഘം ആലോചിക്കുന്നത്.

സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക് ഫണ്ട് സമാഹരിക്കാനായി കേരള അടിസ്ഥാനസൗകര്യ നിേക്ഷപഫണ്ട് നിയമപ്രകാരം സ്ഥാപിതമായ ധനകാര്യ ബോർഡ് കോർപറേറ്റാണ് കിഫ്ബി. ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലൂടെ 2019 മേയ് 17-ന് മസാല ബോണ്ടുകൾ വിതരണംചെയ്തു. 7.23 ശതമാനം പലിശയ്ക്കു 2,150 കോടി രൂപയാണു ഇങ്ങനെ സമാഹരിച്ചത്. ഇതിൽ സി.എ.ജി. ക്രമക്കേട് കണ്ടെത്തിയതോടെ മസാലബോണ്ട് വിവാദത്തിലായി. പിന്നാലെയാണ് ഇ.ഡി. കേസെടുത്തത്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട തുകയുടെ മൂന്നിരട്ടിവരെ പിഴയായി ഈടാക്കാമെന്നാണ് ഫെമ നിയമത്തിലെ സെക്ഷൻ 13-ൽ വ്യവസ്ഥ ചെയ്യുന്നത്. അങ്ങനെയെങ്കിൽ ചുമത്താവുന്ന പരമാവധി പിഴത്തുക 6,450 കോടിരൂപയാണ്.

വിദേശവായ്പയെക്കുറിച്ചും അന്വേഷിക്കും

വിദേശ വായ്പയെടുക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല. രാജ്യത്തിനുള്ളിൽ നിന്നു മാത്രമേ സഞ്ചിതനിധി സെക്യൂരിറ്റിയായി നൽകി വായ്പയെടുക്കാനാകു. ഇതിനുവേണ്ടി സംസ്ഥാനം നിയമം നിർമിക്കണം. കിഫ്ബിപോലുള്ള കോർപറേറ്റ് സംവിധാനത്തിലൂടെയും ഇപ്രകാരം വിദേശവായ്പ എടുക്കാനാകില്ലെന്ന് സി.എ.ജി. കണ്ടെത്തിരുന്നു. ഇതും ഇ.ഡി.യുടെ കേസിന്റെ അടിസ്ഥാനമാവും. എന്നാൽ വ്യക്തികൾ, ചാരിറ്റബിൾ ട്രസ്റ്റുകൾ, ബോഡി കോർപറേറ്റുകൾ, കമ്പനികൾ എന്നിവയ്ക്ക് വിദേശവായ്പ വാങ്ങുന്നതിനായി തടസ്സമില്ല എന്ന ഭരണഘടനയിലെ വാചകങ്ങളാണ് കിഫ്ബിയെ ന്യായീകരിക്കാൻ സംസ്ഥാനം ഉന്നയിക്കുന്നത്.

Kifbi will be in crisis if the violation of law is proved in Masalabond case

 



LEAVE A REPLY

Security code:

COMMENTS

Be the first to comment