visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Palakkad
PalakkadPhoto Credit : Google

പാലക്കാടൻ കൂട്ടായ്‌മയുടെ പാലക്കാട് ജില്ലാ രൂപീകരണ ദിനാഘോഷം

By - P N Shaji -- Monday, January 16, 2023 , 10:57 PM
ന്യൂഡൽഹി: പാലക്കാട് ജില്ലാ രൂപീകരണത്തിന്റെ 67-ാമത് വാർഷിക ദിനാഘോഷം ജനുവരി 22 ഞായറാഴ്ച രാവിലെ 9 മണിക്ക് മയൂർ വിഹാർ ഫേസ് ഒന്നിലെ പോക്കറ്റ് 3-ലുള്ള കാർത്യായിനി സാംസ്‌കാരിക സമുച്ചയത്തിൽ ദില്ലിയിലെ പാലക്കാടൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കും.

പ്രസിഡന്റ് ഇ.ശശിധരന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിൽ എഐഎംഎ (എയ്‌മ) നാഷണൽ പ്രസിഡന്റും ഗോകുലം ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറുമായ ഗോകുലം ഗോപാലൻ മുഖ്യാതിഥിയായി പങ്കെടുക്കും. പാലക്കാട്ടുകാരനും ബിജെപി നാഷണൽ സെക്രട്ടറിയുമായ അരവിന്ദാക്ഷ മേനോൻ, പാലക്കാടൻ കൂട്ടായ്‌മയുടെ രക്ഷാധികാരിയും ഡൽഹി മലയാളി അസോസിയേഷൻ (ഡിഎംഎ) പ്രസിഡന്റുമായ കെ രഘുനാഥ്. കൂട്ടായ്‌മയുടെ രക്ഷാധികാരിയും ഡിഎംഎ മുൻ പ്രസിഡന്റുമായ സിഎ നായർ, എയ്‌മ നാഷണൽ ചെയർമാൻ ബാബു പണിക്കർ, വെസ്റ്റേൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ കെ ആർ മനോജ് എന്നിവർ വിശിഷ്ടാതിഥികളായി ചടങ്ങിൽ പങ്കെടുക്കും.

ആർഷ ധർമ്മ പരിഷദ് പ്രസിഡന്റ് ഡോ രമേശ് നമ്പ്യാർ, മലയാളം മിഷൻ ഭരണ സമിതി അംഗം സുധീർ നാഥ്, ബ്ലഡ് ഡോണേഴ്സ് കേരള, ഡൽഹി ചാപ്റ്റർ ഭാരവാഹി പവിത്രൻ ക്വയിലാണ്ടി, എയ്‌മ ആന്ധ്ര പ്രദേശ്, വെസ്റ്റ് ബംഗാൾ, ഗുജറാത്ത് പ്രതിനിധികളായ നന്ദകുമാർ, ഉണ്ണി മേനോൻ എന്നിവരെ ചടങ്ങിൽ ആദരിക്കും. ജനറൽ സെക്രട്ടറി സി ജയകുമാർ സ്വാഗതം ആശംസിക്കും. ട്രഷറർ എ മുരളിധരൻ കൃതജ്ഞത പറയും.

തുടർന്ന് നടക്കുന്ന സൂവനീർ പ്രകാശനവും നാടൻപാട്ട് കലാകാരനും പിന്നണി ഗായകനുമായ പ്രണവം ശശിയുടെ സംഗീത വിരുന്നും കൂട്ടായ്‌മക്ക് ചാരുതയേകും.

കൂടുതൽ വിവരങ്ങൾക്ക് 9873826855, 9868336165 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


Palakkad district formation day celebration of Palakkad community



LEAVE A REPLY

Security code:

COMMENTS

Be the first to comment