visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Ration rice seized
Ration rice seizedPhoto Credit : Siju Kuriyedam Sreekumar

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ നിന്ന് 56 ചാക്ക് റേഷൻ അരി പിടികൂടി ; അരിക്കടത്ത് തുടങ്ങിയിട്ട് പത്ത് വർഷം; തമിഴ്നാട്ടിൽ നിന്നും കടത്തിക്കൊണ്ടുവരുന്ന റേഷനരി പോളിഷ് ചെയ്ത് വിൽക്കുക പ്രത്യേക ബ്രാൻഡ് ചെയ്ത്

By - Siju Kuriyedam Sreekumar -- Friday, June 17, 2022 , 11:03 AM
വാളയാർ: ഡിവൈഎഫ്ഐ നേതാവിന്റെ വീടിനോടു ചേർന്ന ഷെഡിൽ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന തമിഴ്നാട് റേഷനരി പെ‍ാലീസും സിവിൽ സപ്ലൈസ് വകുപ്പും ചേർന്നു പിടികൂടി. 2.815 ടൺ തമിഴ്നാട് റേഷനരിയാണ് പിടികൂടിയത്. വാളയാർ ഡാം റോഡ് സ്വദേശിയും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ വാളയാർ മുൻ മേഖലാ പ്രസിഡന്റുമായ എ.ഷെമീറിന്റെയും പിതാവിന്റെയും ഉടമസ്ഥതയിലുള്ള ഷെഡിൽ ആണ് അനധികൃതമായി അരി സൂക്ഷിച്ചിരുന്നത്.

സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്കു റിപ്പോർട്ട് കൈമാറുമെന്നു താലൂക്ക് സപ്ലൈ ഓഫിസർ ജെ.എസ്.ഗോകുൽദാസ് അറിയിച്ചു. തുടർ പരിശോധനയ്ക്കു ശേഷം ഇയാൾക്കെതിരെ അവശ്യസാധന നിയമപ്രകാരം കേസെടുക്കാനും പിടികൂടിയ അരി കണ്ടുകെട്ടാനും സിവിൽ സപ്ലൈസ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. രഹസ്യവിവരത്തെത്തുടർന്നു വാളയാർ എസ്ഐ ആർ.രാജേഷിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയപ്പോഴാണ് 56 ചാക്കുകളിലായി സൂക്ഷിച്ച അരി കണ്ടെത്തിയത്.

സംസ്ഥാന അതിർത്തിയിലെ ഊടുവഴികളിലൂടെ ഉദ്യോഗസ്ഥരുടെ പരിശോധന വെട്ടിച്ചാണു തമിഴ്നാട്ടിൽ നിന്നു റേഷനരി കടത്തുന്നത്. ഇവിടെ നിന്നു കഞ്ചിക്കോട്ടെ മില്ലിലെത്തിച്ചു പോളിഷ് ചെയ്യും. തുടർന്ന് പ്രത്യേക ബ്രാൻഡ് ചെയ്തു വിൽക്കുകയാണ് പതിവ്. ഇത്തരത്തിൽ കഴിഞ്ഞ 10 വർഷത്തോളമായി തമിഴ്നാട് റേഷനരി കടത്തു നടക്കുന്നുണ്ടെന്നാണു സിവിൽ സപ്ലൈസ് വകുപ്പ് നൽകുന്ന വിവരം.

പരിശോധനയ്ക്ക് ഉദ്യോഗസ്ഥരെത്തിയാൽ വിവരം നൽകാൻ പ്രധാന ജംക്‌ഷനുകളിൽ തൊഴിലാളികളെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. കിലോയ്ക്ക് ഒരു രൂപ നിരക്കിൽ തമിഴ്നാട്ടിൽ നിന്നു കൊണ്ടുവരുന്ന അരി പോളിഷ് ചെയ്ത് 35– 40 രൂപ വരെ വിലയ്ക്കാണു മറിച്ചുവിൽക്കുന്നത്. എസ്ഐ ആർ.രാജേഷ്, സീനിയർ സിപിഒമാരായ എം.ശ്രീജിത്ത്, പി.സി.ഷൈനി, താലൂക്ക് സപ്ലൈ ഓഫിസർ ജെ.എസ്.ഗോകുൽദാസ്, റേഷനിങ് ഇൻസ്പെക്ടർമാരായ എസ്.രഞ്ജിത്ത്, ആർ.ബിലാൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

അതേസമയം കേരളത്തിലേക്കു കടത്താൻ ശ്രമിച്ച റേഷനരിയുമായി പാലക്കാട് സ്വദേശികളായ സുജിത് (27), സഞ്ജീവ് (33) എന്നിവരെ പൊള്ളാച്ചി പൊലീസ് അറസ്റ്റ് ചെയ്തു. നെഗമം വഴി കേരളത്തിലേക്കു റേഷനരി കടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തെത്തുടർന്നു നടത്തിയ വാഹനപരിശോധനയിലാണ് വാനിൽ കടത്താൻ ശ്രമിച്ച 1500 കിലോ റേഷനരി പിടികൂടിയത്.

 
56 sacks of ration rice seized from Palakkad DYFI leader's house

 



LEAVE A REPLY

Security code:

COMMENTS

Be the first to comment