visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Drugs And Alcohol

Home / News/ Drugs And Alcohol
Ollur police arrested Joju with 1.5 kg of cannabis
Ollur police arrested Joju with 1.5 kg of cannabisPhoto Credit : Thrissur City Police FB Post

ഒന്നേകാൽ കിലോ കഞ്ചാവുമായി ജോജു (46) വിനെ ഒല്ലൂർ പോലീസ് അറസ്റ്റുചെയ്തത്

By - Siju Kuriyedam Sreekumar -- Monday, March 14, 2022 , 09:10 PM

Input From Thrissur City Police FB 

ഒല്ലൂർ ഇളംതുരുത്തിയിലുള്ള ഒരു വീട്ടിൽ അസമയത്ത് നിരവധി വിദ്യാർഥികൾ വന്നു പോകുന്നു എന്ന വിവരം സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യക്ക് ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് ഒല്ലൂർ സബ് ഇൻസ്പെക്ടർ ബിപിൻ ബി. നായർ നേതൃത്വം വഹിച്ച പരിശോധനയിലാണ് നിരവധി കേസിലെ പ്രതിയായ പടവരാട് താമസിക്കുന്ന പള്ളിപ്പാടൻ വീട്ടിൽ ജോജു (46) എന്നയാളെ ഒന്നേകാൽ കിലോ കഞ്ചാവുമായി ഒല്ലൂർ പോലീസ് അറസ്റ്റുചെയ്തത്.

    ജോജു വാടകയ്ക്കായി ഇളംതിരുത്തിയിൽ ഒരു വീട്  എടുത്തിരുന്നു. ഈ വീട് റെയ്ഡ് ചെയ്തതിൽ വീട്ടിലെ ബെഡ്റൂമിലെ അലമാര യിൽ നിന്നും ഒന്നേകാൽ കിലോ കഞ്ചാവാണ് കണ്ടെടുത്തത്. ചോദ്യം ചെയ്തതിൽ കഞ്ചാവ് വിൽപ്പനയ്ക്കു വേണ്ടി മാത്രമാണ് വീട് വാടകയ്ക്ക് എടുത്തത് എന്നും ആവശ്യക്കാർക്ക് ത്രാസിൽ തൂക്കിനോക്കി ചെറിയ പൊതികൾ ആയിട്ടാണ് വിൽപ്പന നടത്തി വന്നിരുന്നത് എന്നും പ്രതി പറഞ്ഞു. 

അറസ്റ്റ് ചെയ്ത സംഘത്തിൽ ഒല്ലൂർ സബ് ഇൻസ്പെക്ടർ ബിപിൻ ബി നായർ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ജയൻ ടി.ജി, സിവിൽ പോലീസ് ഓഫീസർമാരായ രെജീഷ് ആർ, എസ്വീവർഗ്ഗീസ് കെ.,ഹോം ഗാർഡ് രവീന്ദ്രൻ എ. ബാബു പി.ടി. സ്‌ക്വാഡ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ സുവ്രതകുമാർ, റാഫി സീനിയർ സിവിൽ പോലീസ് ഓഫീസർ പഴനി സ്വാമി, ലികേഷ് എന്നിവരുണ്ടായിരുന്നു

Ollur police arrested Joju with 1.5 kg of cannabis

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു    



LEAVE A REPLY

Security code:

COMMENTS

Be the first to comment