visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Drugs And Alcohol

Home / News/ Drugs And Alcohol
Ranjith  arrested for Drug case
Ranjith arrested for Drug casePhoto Credit : Thrissur City Police FB

ലഹരി മരുന്ന് ഇടനിലക്കാരനെ കുന്നംകുളം പോലീസ് അറസ്റ്റുചെയ്തു

By - Siju Kuriyedam Sreekumar -- Saturday, March 26, 2022 , 11:56 PM

വലിയതോതിൽ നിരോധിത മയക്കുമരുന്നുകൾ എത്തിച്ചുകൊടുക്കുന്ന ഇടനിലക്കാരനെ കുന്നംകുളം പോലീസ് അറസ്റ്റുചെയ്തു. ചാവക്കാട് കോടതിപ്പടിവാല രഞ്ജിത് എന്ന കുഞ്ഞിക്കണ്ണനാണ് പിടിയിലായത്. മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്ന പെരുമ്പിലാവ് കിളിയപ്പറമ്പിൽ ഷൈൻ എന്നയാളെ ഇക്കഴിഞ്ഞ മാർച്ച് 15ന് കുന്നംകുളം പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിൽ ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്നത് രഞ്ജിത് ആണെന്ന വിവരം പോലീസിനു ലഭിച്ചത്. ഇയാൾക്കെതിരെ കുന്നംകുളം പോലീസ് സ്റ്റേഷനിൽ ഹാഷിഷ് ഓയിൽ കടത്തിയതിനും കേസ് നിലവിലുണ്ട്. 
സബ് ഇൻസ്‌പെക്ടർമാരായ ശ്രീജിത്ത്, ഗോപിനാഥൻ, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സബ് ഇൻസ്‌പെക്ടർമാരായ സുവ്രതകുമാർ എൻ.ജി,  പി. രാഗേഷ്, സിവിൽ പോലീസ് ഓഫീസർമാരായ സുജിത്കുമാർ,  ശരത്  ലികേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.


Kunnamkulam police arrested a drug dealer

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു    



LEAVE A REPLY

Security code:

COMMENTS

Be the first to comment