visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Fact Check

Home / News/ Fact Check
Naredra modi and Rahul Gandhi
Naredra modi and Rahul GandhiPhoto Credit : Siju Kuriyedam Sreekumar

Fact Check മോദിയുടെ പ്രസംഗം ഇടയ്ക്ക് മുടങ്ങിയത്തിന്റെ സത്യാവസ്ഥ എന്താണ് , അതു ടെലിപ്രോംപ്റ്റർ ചതിച്ചതാണോ ?

By - Siju Kuriyedam Sreekumar -- Friday, January 21, 2022 , 12:29 AM


ന്യൂഡൽഹി∙ സ്വന്തം രാജ്യത്തെ പ്രധാനമന്ത്രിയെ മോശമാക്കി കാണിച്ചു രാജ്യത്തെ മോശമാക്കാൻ ചിലർക്കു വളരെ ഉത്സാഹമാണ് . അതാണ് നമ്മൾ കഴിഞ്ഞ ദിവസം സോഷ്യൽ  മീഡിയയിൽ കണ്ട  കള്ള പ്രചരണം. 

എറണാകുളം കടവന്ത്രയിൽ നിന്ന് ഉള്ള കെ പി  സജീവൻ എഴുതി ചോദിച്ച പ്രകാരം ചെക്ക് ചെയ്തു കണ്ടെത്തിയ സത്യാവസ്ഥ ആണ് ചുവടെ . 



പ്രചരിക്കുന്ന വാർത്ത 

പ്രസംഗം നോക്കി വായിക്കാൻ സഹായിക്കുന്ന ടെലിപ്രോംപ്റ്റർ പണിമുടക്കിയതു മൂലം മോദി പ്രസംഗത്തിനിടെ തപ്പിത്തടയുന്നു എന്ന മട്ടിലാണ് കഴിഞ്ഞ ദിവസം വിഡിയോ പ്രചരിച്ചത്. #TeleprompterPM എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ തരംഗമായി. "ഇത്രയ്ക്ക് കള്ളം ടെലിപ്രോംപ്റ്ററിനു പോലും താങ്ങാൻ സാധിക്കുന്നില്ല" എന്നു രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തതും വൈറലായി.

സംഭവം 

ലോക സാമ്പത്തിക ഫോറത്തിന്റെ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓൺലൈൻ പ്രസംഗത്തിനിടെയുണ്ടായ ആശയക്കുഴപ്പത്തിനു കാരണമായത് ടെലിപ്രോംപ്റ്ററിന്റെ തകരാറല്ല. ലോക സാമ്പത്തിക ഫോറത്തിന്റെ സംഘാടകരും മോദിയുടെ ടീമും തമ്മിലുള്ള ആശയവിനിമയത്തിലുണ്ടായ പ്രശ്നമാണ് പ്രസംഗം ആവർത്തിക്കാനിടയാക്കിയതെന്ന് വിഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.


എന്താണ് സംഭവിച്ചത്?

വെർച്വൽ സമ്മേളനത്തിൽ അവതാരകനായ ലോക സാമ്പത്തിക ഫോറം എക്സിക്യൂട്ടീവ് ചെയർമാൻ ക്ലോസ് ഷ്വാബ് ഔപചാരിക സ്വാഗതപ്രസംഗം നടത്തുന്നതിനു മുൻപ് മോദി പ്രസംഗം ആരംഭിച്ചു. ഇത് മോദിയുടെ യുട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്തു തുടങ്ങി. എന്നാൽ, ലോക സാമ്പത്തിക ഫോറത്തിന്റെ യുട്യൂബ് ചാനലിൽ അപ്പോൾ ലൈവ് ആരംഭിച്ചിട്ടില്ല.

മോദി പ്രസംഗിക്കുന്നതിനിടെ, ഔപചാരിക സ്വാഗതം പൂർത്തിയായിട്ടില്ല എന്ന് മോദിയുടെ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചു. മൈക്കിലൂടെ ഇക്കാര്യം ഒന്നു ചോദിക്കൂ എന്ന് ഒരാൾ മോദിയോടു പറയുന്ന ശബ്ദം വിഡിയോയിൽ കേൾക്കാം. അപ്പോഴാണ് മോദി, ഇയർഫോൺ ചെവിയിൽ വയ്ക്കുകയും സാമ്പത്തികഫോറം സംഘാടകരോട് കേൾക്കാമോ എന്നു ചോദിക്കുകയും ചെയ്യുന്നത്. 

ആശയക്കുഴപ്പം മനസ്സിലാക്കിയതോടെ മോദി പ്രസംഗം നിർത്തി. തുടർന്ന്, ഷ്വാബ് ഔപചാരിക സ്വാഗതം പറഞ്ഞു. അപ്പോഴാണ് സാമ്പത്തിക ഫോറത്തിന്റെ യുട്യൂബ് ചാനലിൽ ലൈവ് ആരംഭിക്കുന്നത്. തുടർന്നു മോദി വീണ്ടും പ്രസംഗിക്കുകയും ചെയ്തു. 

ഇതിനെ തെറ്റായി പ്രചരിപ്പിക്കുകയായിരുന്നു രാഹുൽ ഗാന്ധി അടക്കം പല ആളുകളും അവരുടെ സ്വാർത്ഥ ലാഭത്തിനായി . വളരെ മോശമായ പ്രവണത ആണ് ഇതു . സ്വന്തം രാജ്യത്തെ പ്രധാനമന്ത്രിയെ പറ്റി നുണ പ്രചരിപ്പിക്കുന്നവരുടെ കൂട്ടത്തിൽ രാഹുൽ ഗാന്ധിയും ചില ഇടതു നേതാക്കളും ഇടതു സോഷ്യൽ മീഡിയ പോരാളികളും ഉണ്ടായിരുന്നു എന്നാണ് പലരുടെയും ട്വിറ്റ് നോക്കിയാൽ മനസിലാകുന്നത് . 

Fact Check Prime Minister Narendra Modi teleprompter issue



LEAVE A REPLY

Security code:

COMMENTS

Be the first to comment