visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Fraud And Scam

Home / News/ Fraud And Scam
Arpita Mukherjee , Partha Chatterjee
Arpita Mukherjee , Partha ChatterjeePhoto Credit : Siju Kuriyedam Sreekumar

കുളിമുറിയിലും കിടപ്പറയിലുമെല്ലാം നോട്ടുകെട്ടുകൾ; സ്വർണക്കട്ടികളും വിദേശ കറൻസികളും; മന്ത്രിയുടെ ‘മിനി ബാങ്കായ’ നടി അര്‍പ്പിത മുഖര്‍ജിയുടെ വസതികൾ കണ്ട് കണ്ണുതള്ളി അന്വേഷണ ഉദ്യോ​ഗസ്ഥർ

By - Siju Kuriyedam Sreekumar -- Thursday, July 28, 2022 , 03:22 PM
കൊൽക്കത്ത: പശ്ചിമ ബം​ഗാൾ വ്യവസായ മന്ത്രി പാർഥ ചാറ്റർജിയുടെ സുഹൃത്തും നടിയുമായ അർപ്പിത മുഖർജിയുടെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ ഇതുവരെ പിടിച്ചെടുത്തത് ഏകദേശം 50 കോടി രൂപ. അർപ്പിതയുടെ സൗത്ത് കൊൽക്കത്തയിലെ ഫ്‌ളാറ്റിൽ ആദ്യ റെയ്ഡിൽ കണ്ടെത്തിയത് 21 കോടി രൂപയുടെ നോട്ടുകെട്ടുകളും 70 ലക്ഷം രൂപയുടെ സ്വർണവും 50 ലക്ഷം രൂപയുടെ വിദേശകറൻസികളും 20 മൊബൈൽ ഫോണുകളുമാണ്.

ഇന്നലെ രണ്ടാമത്തെ ഫ്‌ളാറ്റിൽ നടത്തിയ പരിശോധനയിൽ 28 കോടി രൂപയുടെ നോട്ടുകെട്ടുകളും സ്വർണക്കട്ടികൾ ഉൾപ്പെടെ ആറ് കിലോ സ്വർണവുമാണ് പിടിച്ചെടുത്തത്. പരിശോധന നടത്തുന്ന ഉദ്യോ​ഗസ്ഥരുടെ പോലും കണ്ണുതള്ളുന്ന നിലയിലാണ് നടിയുടെ വസതിയിലെ കള്ളപ്പണ നിക്ഷേപം.

അധ്യാപക നിയമന കുംഭകോണവുമായി ബന്ധപ്പെട്ടാണ് നടി അർപ്പിത മുഖർജിയുടെ വസതികളിൽ റെയ്ഡ് നടക്കുന്നത്. ബെൽഘാരിയ ടൗൺ ക്ലബിലെ ആഡംബര ഫ്‌ളാറ്റിൽനിന്ന് 28 കോടിയോളം രൂപയും ആറുകിലോ സ്വർണവുമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) കഴിഞ്ഞദിവസം പിടിച്ചെടുത്തത്.

ദിവസങ്ങൾക്ക് മുമ്പ് അർപ്പിതയുടെ സൗത്ത് കൊൽക്കത്തയിലെ ഫ്‌ളാറ്റിൽനിന്ന് 21 കോടി രൂപയും 50 ലക്ഷത്തിന്റെ വിദേശകറൻസികളും ഇ.ഡി. പിടിച്ചെടുത്തിരുന്നു. 20 മൊബൈൽ ഫോണുകളും 70 ലക്ഷം രൂപയുടെ സ്വർണവും ആദ്യ റെയ്ഡിൽ പിടികൂടിയിരുന്നു.

അർപ്പിതയെ ഇ.ഡി. കസ്റ്റഡിയിൽ ചോദ്യംചെയ്യുന്നതിനിടെയാണ് ബെൽഘാരിയയിലെ ഫ്‌ളാറ്റിൽ ബുധനാഴ്ച റെയ്ഡ് നടന്നത്. ഫ്‌ളാറ്റിലെ ഷെൽഫുകളിൽനിന്ന് കെട്ടുകണക്കിന് നോട്ടുകളാണ് ഇ.ഡി. സംഘം കണ്ടെടുത്തത്. ഇത് എണ്ണിതിട്ടപ്പെടുത്താൻ ഇ.ഡി. അധികൃതർ ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായം തേടി.

കൂടുതൽ നോട്ടെണ്ണൽ യന്ത്രങ്ങൾ എത്തിച്ച് വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് നോട്ടുകൾ എണ്ണിതിട്ടപ്പെടുത്തുന്ന നടപടി പൂർത്തിയാക്കിയത്. തുടർന്ന് ഇരുമ്പ് പെട്ടികളിലാക്കി ലോറിയിലാണ് ഇവയെല്ലാം ഉദ്യോഗസ്ഥർ കൊണ്ടുപോയത്.

ഫ്‌ളാറ്റിലെ കിടപ്പുമുറിയിലും കുളിമുറിയിലും അടക്കം നോട്ടുകെട്ടുകൾ സൂക്ഷിച്ചിരുന്നതായാണ് റിപ്പോർട്ട്. ഇതിനുപുറമേ ആറുകിലോയുടെ സ്വർണക്കട്ടികളും വെള്ളിനാണയങ്ങളും ഭൂമിയിടപാടുകളുടെ രേഖകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ചില സി.ഡി.കളും ഇ.ഡി. അധികൃതർ ഫ്‌ളാറ്റിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

ബെൽഘാരിയയിലെ ക്ലബ് ടൗണിൽ അർപ്പിത മുഖർജിയ്ക്ക് രണ്ട് ഫ്‌ളാറ്റുകളാണുള്ളത്. ഇ.ഡി. ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയ വിവരമറിഞ്ഞതോടെ സൊസൈറ്റിയിലെ മറ്റു താമസക്കാർ സ്ഥലത്ത് തടിച്ചുകൂടി. റെയ്ഡ് നടക്കുന്നതിനിടെ സൊസൈറ്റിയിലെ താമസക്കാരെ മാത്രമാണ് വളപ്പിനുള്ളിലേക്ക് ഉദ്യോഗസ്ഥർ കടത്തിവിട്ടത്. നോട്ടുകെട്ടുകളുടെ കൂമ്പാരം കണ്ട് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്ന താമസക്കാരും ഞെട്ടിപ്പോയെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

അതിനിടെ, അധ്യാപകനിയമന കുംഭകോണവുമായി ബന്ധപ്പെട്ട് അർപ്പിത മുഖർജിയെയും മന്ത്രി പാർഥ ചാറ്റർജിയെയും ചോദ്യംചെയ്യുന്നത് തുടരുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച ഇരുവരെയും ഓഗസ്റ്റ് മൂന്ന് വരെ ഇ.ഡി. കസ്റ്റഡിയിൽ കോടതി റിമാൻഡ് ചെയ്തിരുന്നു. ചോദ്യംചെയ്യലുമായി അർപ്പിത മുഖർജി സഹകരിക്കുന്നുണ്ടെന്നാണ് ഇ.ഡി. അധികൃതർ നൽകുന്നവിവരം.

കഴിഞ്ഞദിവസം ചോദ്യംചെയ്യലിനിടെ അർപ്പിത മുഖർജി പലതവണ പൊട്ടിക്കരഞ്ഞു. അമ്മയുടെയും മുത്തശ്ശിയുടെയും കാര്യങ്ങൾ പറഞ്ഞാണ് നടി ഉദ്യോഗസ്ഥർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞത്. തന്റെ ഫ്‌ളാറ്റുകൾ ഒരു മിനി ബാങ്കായാണ് മന്ത്രി പാർഥ ചാറ്റർജി ഉപയോഗിച്ചിരുന്നതെന്നും ഇവർ മൊഴി നൽകിയിട്ടുണ്ട്.

പാർത്ഥ ചാറ്റർജിയുടെ അടുത്ത സുഹൃത്തും അനുയായിയുമാണ് അർപ്പിത മുഖർജിയെന്നാണ് ഇ.ഡി വിശേഷിപ്പിക്കുന്നത്. ബംഗാളി, ഒഡിയ തമിഴ് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുള്ള നടിയാണ് അർപ്പിത. 2019ലും 2020ലും പാർത്ഥ ചാറ്റർജിയുടെ ദുർഗ്ഗാ പൂജാ കമ്മിറ്റിയുടെ നക്തല ഉദയൻ സംഘത്തിന്റെ പ്രമോഷണൽ കാമ്പയിനുകളുടെ പ്രധാനിയായിരുന്നു.

കൊൽക്കത്തയിലെ ഏറ്റവും വലിയ ദുർഗാപൂജാ കമ്മിറ്റികളിലൊന്നാണ് പാർത്ഥ ചാറ്റർജിയുടെ കമ്മിറ്റി. വർഷങ്ങളായി ദക്ഷിണ കൊൽക്കത്തയിലെ അത്യാഡംബ ഫ്‌ളാറ്റിലാണ് ഇവർ താമസിക്കുന്നത്.

അറിയപ്പെടാത്ത ഒരു മോഡലും കലാകാരിയുമായ അർപ്പിത മുഖർജി ബെൽഗോറിയയിലെ വീട്ടിൽ സാധാരണ ജീവിതമാണ് നയിച്ചിരുന്നത്. എന്നാൽ മന്ത്രിയുമായി അടുത്തതോടെ സിനിമാനടിയായും സിനിമ നിർമ്മാതാവായും ഉയർന്നു.

തെക്കൻ കൊൽക്കത്തയിൽ സമ്പന്നർ താമസിക്കുന്ന പ്രദേശങ്ങളിൽ നിരവധി ആഡംബര ഫ്ളാറ്റുകൾ സ്വന്തമാക്കി. തികച്ചും നാടകീയമായ വളർച്ചയായിരുന്നു മമതയുടെ വലംകൈയായ തൃണമൂൽ മന്ത്രിയുടെ സഹായത്തോടെ അർപ്പിത നേടിയത്.

Arpita Mukherjee
Arpita MukherjeePhoto Credit : Siju Kuriyedam Sreekumar

Partha Chatterjee  , Arpita Mukherjee
Partha Chatterjee , Arpita MukherjeePhoto Credit : Siju Kuriyedam Sreekumar


ED seized more money and gold from Arpita Mukherjee flat



LEAVE A REPLY

Security code:

COMMENTS

Be the first to comment