visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Fraud And Scam

Home / News/ Fraud And Scam
Arpita Mukherjee , Partha Chatterjee
Arpita Mukherjee , Partha ChatterjeePhoto Credit : Siju Kuriyedam Sreekumar

അർപ്പിതയുടെ വസതിയിലെ പണക്കൂമ്പാരത്തിനിടയിൽ സെക്സ് ടോയ്കളും; അന്വേഷണം അനാശാസ്യ കേന്ദ്രങ്ങളുടെ നടത്തിപ്പിലേക്കോ?

By - Siju Kuriyedam Sreekumar -- Friday, July 29, 2022 , 09:35 PM
കൊൽക്കത്ത: അർപ്പിത മുഖർജിയുടെ ഫ്ലാറ്റിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനക്കിടെ കണ്ടെത്തിയത് സെക്സ് ടോയ്കളും. എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്തത്ര കള്ളപ്പണവും വിദേശ കറൻസിയും സ്വർണവും കണ്ടെടുത്ത വസതികളിൽ സെക്സ് ടോയ്കളും ഉണ്ടായിരുന്നു. ഇത് സംബന്ധിച്ചും നടിയെ ഇഡി വിശദമായി ചോദ്യം ചെയ്യും.

അർപിതയുടെ ഫ്ലാറ്റിൽ സെക്‌സ് ടോയ്‌കൾ കണ്ടെടുത്തതുമായി ബന്ധപ്പെട്ട് ബംഗാളി നടി ശ്രീലേഖ മിത്ര പാർഥ ചാറ്റർജിക്കെതിരെ രൂക്ഷവിമർശനം ഉയർത്തിയിരുന്നു. ഈ വിഷയത്തിലും അർപിതയെ ഇഡി ചോദ്യം ചെയ്യും. ആരാണ് ഇവ അർപിതയ്ക്കു നൽകിയത്, ഓൺലൈനിൽ വരുത്തിയതാണോ തുടങ്ങിയ കാര്യങ്ങൾ ഇഡി ചോദിച്ചറിയും. അനാശാസ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതൃത്വത്തിനെതിരെ ആരോപണം ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം കാര്യങ്ങളും അന്വേഷിക്കുക.

തന്റെ ഫ്ലാറ്റുകളിൽനിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെടുത്ത പണം അറസ്റ്റിലായ മുൻ മന്ത്രി പാർഥ ചാറ്റർജിയുടേതാണെന്ന് മന്ത്രിയുടെ സുഹൃത്തും സിനിമാ നടിയുമായ അർപിത മുഖർജി ഇഡിക്ക് മൊഴി നൽകി. അർപിതയെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ഫ്ലാറ്റുകളിൽനിന്ന് 50 കോടിയോളം രൂപയും കിലോക്കണക്കിനു സ്വർണവും ഇതുവരെ റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ട്. പാർഥ തന്റെ ഫ്ലാറ്റുകളെ മിനി ബാങ്കുകളാക്കി മാറ്റിയെന്ന് അർപിത പറഞ്ഞതായി മുതിർന്ന ഇഡി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്‌തു.

ഫ്ലാറ്റുകളിൽ കണക്കിൽപെടാത്ത പണമുണ്ടെന്ന് അറിയാമായിരുന്നെങ്കിലും ഇത്രയും വലിയ തുകയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് അർപിത ഇഡിയോടു പറഞ്ഞതായാണ് വിവരം. ‌പാർഥയുടെ ആളുകൾ ഇടയ്ക്കിടെ ഫ്ലാറ്റിൽ വരുമായിരുന്നെന്നും പണം സൂക്ഷിച്ച മുറികളിൽ തനിക്ക് പ്രവേശനമുണ്ടായിരുന്നില്ലെന്നും അർപിത വെളിപ്പെടുത്തിയതായി ഇഡി വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഫ്ലാറ്റിൽനിന്ന് നോട്ടുകെട്ടുകൾക്കും സ്വർണാഭരണങ്ങൾക്കും പുറമേ സെക്‌സ് ടോയ്കളും കണ്ടെടുത്തതായി റിപ്പോർട്ടിൽ പറയുന്നു. ഒരു വെള്ളിത്തളികയും കണ്ടെടുത്തിട്ടുണ്ട്. ബംഗാളി കുടുംബങ്ങളിൽ പരമ്പരാഗതമായി നവവധൂവരൻമാർക്കു നൽകുന്നതാണ് ഇത്. ഇത്തരം തളികൾ ഭാഗ്യം കൊണ്ടുവരുമെന്നാണ് സങ്കൽപം.

തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയായ പാർഥയെ കഴിഞ്ഞ 23നാണ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ ബെൽഗാരിയ മേഖലയിലെ 2 ഫ്ലാറ്റുകളിൽ ബുധനാഴ്ചയാണ് ഇഡി തിരച്ചിൽ നടത്തിയത്. ഇവിടെ നിന്ന് ചില നിർണായക രേഖകളും ലഭിച്ചതായി ഇഡി അറിയിച്ചു. പാർഥയും അർപ്പിതയും ഇഡിയുടെ കസ്റ്റഡിയിലാണ്.

ആരാണ് അർപ്പിതയെന്ന സുന്ദരി?

ബെൽഘാരിയയിലെ മധ്യവർത്തി കുടുംബത്തിലെ ഒരു സാധാരണപെൺകുട്ടി ഒന്നരപ്പതിറ്റാണ്ടുകൊണ്ട് അതിസമ്പന്നൻമാരുടെ ലോകത്തിലേക്ക് വളർന്ന കഥയാണ് അർപ്പിത മുഖർജിയുടേത്. ഏതുവിധേനയും ആഡംബര ജീവിതം നയിക്കണമെന്ന ആഗ്രഹം ഒടുവിൽ കൊണ്ടെത്തിച്ചത് അറസ്റ്റിലും നാണക്കേടിലും.

2004-ൽ മോഡലായി തുടക്കം. ഒന്നു രണ്ട് തമിഴ് സിനിമകളിൽ അവസരം കിട്ടി. പിന്നെ ഒഡിയ സിനിമകളായി പ്രധാന തട്ടകം. ക്രമേണ ബംഗാളി സിനിമയിലും അവസരം കിട്ടി. പ്രസൻജിത് ചാറ്റർജിയെപ്പോലുള്ള സൂപ്പർ താരങ്ങളോടൊപ്പംവരെ അഭിനയിച്ചു. സിനിമയും രാഷ്ട്രീയവും തമ്മിൽ വളരെ അടുപ്പമുള്ള പശ്ചിമ ബംഗാളിൽ പിന്നെ ഉന്നതരാഷ്ട്രീയക്കാരുമായി ചങ്ങാത്തമായി.

പാർഥ ചാറ്റർജി മുഖ്യരക്ഷാധികാരിയായ നാക്തല ഉദയൻ സംഘപൂജാ സമിതിയുടെ പ്രചാരണ പോസ്റ്ററുകളിലും സംഗീത ആൽബത്തിലും പ്രധാനചിത്രം അർപ്പിതയുടേതായിരുന്നു. പാർഥ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ അർപ്പിത സജീവമായി പ്രചാരണ രംഗത്തെത്തി. ജൂലായ് 21-ലെ തൃണമൂൽ റാലിയുടെ വേദിയിലും അർപ്പിത ഇരിക്കുന്ന ചിത്രം ഇപ്പോൾ പ്രചരിക്കുന്നുണ്ട്. 2019-ൽ നാക്തല പൂജ ഉദ്ഘാടനംചെയ്ത സമയത്ത് മുഖ്യമന്ത്രി മമത അർപ്പിതയുമായി കുശലപ്രശ്‌നം നടത്തുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായിരുന്ന അർപ്പിതയുടെ അച്ഛൻ ഏതാനും വർഷം മുമ്പ് മരിച്ചു. അമ്മ മിനതി മുഖർജി ബെൽഘാരിയയിലെ പഴയ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്നു. അർപ്പിത പുതിയ ആഡംബര വസതിയിലേക്ക് മാറിയകാലം മുതൽ ഈ വീട്ടിലേക്കുള്ള വരവ് അപൂർവമായി മാറിയെന്നാണ് അമ്മ പറയുന്നത്. മകൾ ഇത്രയേറെ പണം സമ്പാദിച്ചത് എങ്ങനെയെന്നറിയില്ലെന്നും അവർ പറയുന്നു.

രണ്ടു റെയ്ഡിൽ 50 കോടി; പാർഥയുടേതെന്ന് അർപ്പിത

കൊൽക്കത്ത: പശ്ചിമബംഗാളിലെ അധ്യാപക നിയമന കുംഭകോണക്കേസിൽ അറസ്റ്റിലായ മന്ത്രി പാർഥ ചാറ്റർജിയുടെ സുഹൃത്തും നടിയുമായ അർപ്പിത മുഖർജിയുടെ രണ്ടു ഫ്‌ളാറ്റുകളിൽ നടത്തിയ റെയ്ഡുകളിൽ പിടിച്ചെടുത്ത പണം 50 കോടി രൂപ കവിഞ്ഞു. ഇതിനുപുറമെ, കണക്കിൽപ്പെടാതെ സൂക്ഷിച്ച കോടികളുടെ ആഭരണങ്ങളും വിദേശകറൻസിയും പിടിച്ചിട്ടുണ്ട്.

പണം മുഴുവൻ മന്ത്രി പാർഥയുടേതാണെന്ന് ചോദ്യം ചെയ്യലിൽ അർപ്പിത സമ്മതിച്ചെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നത്. ഫ്‌ളാറ്റുകൾ പാർഥയും സംഘവും ‘മിനി ട്രഷറി’യായിട്ടാണ് കണക്കാക്കിയതെന്നും അവർ പറഞ്ഞു.

ബുധനാഴ്ച ഉച്ച മുതൽ ബെൽഘാരിയയിലെ ഫ്‌ളാറ്റിൽ നടന്ന പരിശോധനയിൽ 27.9 കോടി രൂപയുടെ നോട്ടുകെട്ടുകളും 4.31 കോടി രൂപ മൂല്യമുള്ള സ്വർണവുമാണ് കണ്ടെടുത്തത്. പരിശോധന 19 മണിക്കൂർ നീണ്ടു. നോട്ടെണ്ണൽ യന്ത്രങ്ങളും ബാങ്ക് ജീവനക്കാരെയും എത്തിച്ചാണ് എണ്ണിത്തിട്ടപ്പെടുത്തിയത്. 20 പെട്ടികളിലായി പ്രത്യേക ട്രക്കുകളിലാണ് പിടിച്ചെടുത്ത പണം കൊണ്ടുപോയത്. കിടപ്പുമുറി, തുണികൾ സൂക്ഷിക്കുന്ന അലമാര, ശൗചാലയം എന്നിവിടങ്ങളിൽ നിന്നാണ് പ്‌ളാസ്റ്റിക്കിൽ പൊതിഞ്ഞ കെട്ടുകളായി പണം കണ്ടെടുത്തത്.

അർപ്പിതയുടെ ടോളിഗഞ്ചിലെ ഫ്‌ളാറ്റിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന പരിശോധനയിൽ 21.2 കോടി രൂപ, 54 ലക്ഷത്തിന്റെ വിദേശ കറൻസി, 79 ലക്ഷം രൂപ മൂല്യമുള്ള ആഭരണങ്ങൾ എന്നിവ കണ്ടെടുത്തിരുന്നു. ഇതുവരെ പിടിച്ചെടുത്ത തുകയും ആഭരണങ്ങളും കേന്ദ്രസേനയുടെ സംരക്ഷണയിൽ ബാങ്കിലേക്ക് മാറ്റി.

തന്റെ ഫ്‌ളാറ്റുകളിൽ മന്ത്രി പാർഥ സൂക്ഷിച്ചിരുന്നതാണ് പണമെന്നാണ് അർപ്പിത പറയുന്നത്. അധ്യാപകനിയമനത്തിനായി ഉദ്യോഗാർഥികളിൽനിന്ന് ലഭിച്ച കൈക്കൂലിയും കോളേജുകൾക്ക് അംഗീകാരം ലഭിക്കാൻ കിട്ടിയ കോഴയുമൊക്കെയാണ് ഇതെന്നാണ് കരുതുന്നത്. തനിക്ക് ഇതിന്റെ വിശദാംശങ്ങൾ അറിയില്ലെന്ന് അർപ്പിത പറഞ്ഞതായാണ് ഇ.ഡി. അധികൃതരുടെ വെളിപ്പെടുത്തൽ. പാർഥ പലപ്പോഴും ഫ്‌ളാറ്റിലെത്തിയിരുന്നു. ആ സമയത്ത് പണം സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തേക്ക് തനിക്ക് പ്രവേശനമുണ്ടായിരുന്നില്ലെന്നും അർപ്പിത പറഞ്ഞതായി ഇ.ഡി. പറയുന്നു.

അർപ്പിതയ്ക്ക് കൊൽക്കത്തയുടെ മറ്റു ഭാഗങ്ങളിലുള്ള ഫ്‌ളാറ്റുകളും ഇ.ഡി. തിരഞ്ഞുകൊണ്ടിരിക്കുകയാണ്. ചിനാർ പാർക്കിലുള്ള മറ്റൊരു ഫ്‌ളാറ്റ് ദീർഘനാളായി പൂട്ടിയിട്ടിരിക്കുകയാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇവിടെയും പരിശോധന നടന്നേക്കും.


Among the piles of money at Arpita's residence were sex toys
 



LEAVE A REPLY

Security code:

COMMENTS

Be the first to comment