visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

West Bengal

Home / News/ West Bengal
CPM - BJP Meeting in West Bengal
CPM - BJP Meeting in West BengalPhoto Credit : Twitter

ബം​ഗാളിൽ സിപിഎം ബിജെപി സഖ്യമോ? മുതിർന്ന നേതാക്കൾ ചർച്ച നടത്തി; സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമമെന്ന് തൃണമൂൽ

By - Siju Kuriyedath Sreekumar -- Thursday, October 27, 2022 , 09:58 AM
കൊൽക്കത്ത: മുതിർന്ന ബി.ജെ.പി നേതാക്കളും സി.പി.എമ്മിന്റെ പ്രമുഖ നേതാവ് അശോക് ബട്ടാചര്യയുമായി ചർച്ച നടത്തിയ സംഭവം പശ്ചിമ ബം​ഗാളിൽ വിവാദമാകുന്നു. ദീപാവലി ദിനത്തിലാണ് സിപിഎം നേതാവിന്റെ വീട്ടിലെത്തി ബിജെപി നേതാക്കൾ ചർച്ച നടത്തിയത്. സംസ്ഥാനത്ത് സി.പി.എം – ബി.ജെ.പി രഹസ്യ ധാരണയുണ്ടെന്നാണ് തൃണമൂൽ കോൺ​ഗ്രസ് ആരോപിക്കുന്നത്. സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റ ഭാഗമായാണ് ചർച്ചയെന്നും തൃണമൂൽ കോൺഗ്രസ് പറയുന്നു.

ബി.ജെ.പി എംപി രാജു ബിസ്ത, സിലിഗുഡി എം.എൽ.എ ശങ്കർ ഘോഷ് എന്നിവരും മറ്റ് ബി.ജെ.പി നേതാക്കളുമാണ് ദീപാവലി ദിനത്തിൽ അശോക് ഭട്ടാചാര്യയെ തിങ്കളാഴ്ച സിലിഗുഡിയിലെ വീട്ടിലെത്തി സന്ദർശിച്ചത്. പശ്ചിമ ബംഗാളിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി സംസ്ഥാനത്ത് കാലുറപ്പിക്കാനുള്ള ശ്രമം നടത്തുകയാണെന്നും ഇതിന്റെ ആദ്യപടിയാണ് കൂടിക്കാഴ്ചയെന്നുമാണ് തൃണമൂൽ ആരോപിക്കുന്നത്.

വടക്കൻ ബംഗാളിൽ കാര്യമായ സ്വാധീനമുള്ള നേതാവാണ് അശോക് ഭട്ടാചാര്യ. ഇദ്ദേഹത്തിന്റെ സ്വാധീനം തങ്ങൾക്ക് തിരിച്ചടിയായേക്കുമെന്ന തോന്നലിലാണ് വിമർശനവുമായി തൃണമൂൽ രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ നടന്നത് ചർച്ചയല്ലെന്നും അശോക് ഭട്ടാചാര്യയുടെ ഭാര്യയുടെ ഒന്നാം ചരമവാർഷികത്തിന് ക്ഷണിച്ചതനുസരിച്ച് പോയതാണെന്നും രാജു ബിസ്ത പ്രതികരിച്ചു. തൃണമൂലിനെ തനിച്ച് തോൽപിക്കാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയതിനാൽ സി.പി.എമ്മിനെ കൂടെ കൂട്ടാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന് തൃണമൂൽ ജനറൽ സെക്രട്ടറി കുനാൽ ഘോഷും ആരോപിച്ചു.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടക്കൻ ബംഗാളിലെ ആകെയുള്ള എട്ട് സീറ്റുകളിൽ ഏഴെണ്ണത്തിലും വിജയിക്കാൻ ബി.ജെ.പിക്ക് സാധിച്ചിരുന്നു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. അശോക് ഭട്ടാചാര്യയെ പാർട്ടിയിലേക്ക് അടുപ്പിച്ചാൽ അത് പാർട്ടിക്ക് വലിയ ഗുണമുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് കൂടിക്കാഴ്ചയെന്നും തൃണമൂൽ ആരോപിക്കുന്നുണ്ട്. എന്നാൽ നടന്നത് ചർച്ചയായിരുന്നില്ലെന്നും സൗഹൃദ സന്ദർശനമാണെന്നും അശോക് ഭട്ടാചാര്യ പ്രതികരിച്ചു.

CPM  BJP Meeting in west Bengal 

 



LEAVE A REPLY

Security code:

COMMENTS

Be the first to comment