visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

India

Home / News/ India
Supreme Court , Thirupathi Temple
Supreme Court , Thirupathi TemplePhoto Credit : Siju Kuriyedam Sreekumar

ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളിൽ ഇടപെടാനാകില്ല: തിരുപ്പതി ഹർജി തള്ളി സുപ്രീംകോടതി

By - Siju Kuriyedam Sreekumar -- Tuesday, November 16, 2021 , 04:29 PM


ദില്ലി: ക്ഷേത്രങ്ങളിലെ ദൈനംദിന ആചാരാനുഷ്ഠാനങ്ങളിൽ ഭരണഘടന കോടതികൾ ഇടപെടില്ലെന്ന് സുപ്രീംകോടതി. തിരുപ്പതി ക്ഷേത്രത്തിലെ പൂജാക്രമങ്ങളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം. അതേസമയം, വിവേചനവും ദര്‍ശനം തടസ്സപ്പെടുത്തലും തുടങ്ങി ഭരണപരമായ പ്രശ്നങ്ങളുണ്ടെങ്കിൽ ഇടപെടാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ക്ഷേത്രങ്ങളുടെ ദൈനംദിന കാര്യങ്ങൾ ഭരണഘടന കോടതിയല്ല തീരുമാനിക്കേണ്ടത്. ആചാരാനുഷ്ഠാനങ്ങളിൽ ഭരണഘടന കോടതിക്ക് ഇടപെടാനാവില്ല. ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ അതാത് കേന്ദ്രങ്ങൾ തീരുമാനമെടുക്കണം. ഇത്തരം കാര്യങ്ങൾ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഹര്‍ജിക്കാരന് ഉന്നയിക്കാമെന്നും കോടതി പരാമർശിച്ചു. ഭരണപരമായ കാര്യങ്ങളിൽ വീഴ്ച ഉണ്ടാകുന്നുണ്ടെങ്കിൽ അതിൽ ഇടപെടാനാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. തിരുപ്പതി ക്ഷേത്രത്തിലെ പൂജാക്രമങ്ങളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം. ചീഫ് ജസ്റ്റിസ് എൻ വി രമണ ഹർജി പരിഗണിക്കവേ ഇക്കാര്യത്തിൽ കൃത്യമായ നിലപാടാണ് സ്വീകരിച്ചത്.

തിരുപ്പതി ക്ഷേത്രത്തിലെ അഭിഷേകം, പൂജകള്‍ എന്നിവ ആചാരപ്രകാരം അല്ലെന്ന് ചൂണ്ടിക്കാട്ടി ശ്രീവാരി ദാദാ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കികൊണ്ടാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് സുപ്രധാനമായ നിരീക്ഷണം നടത്തിയത്. ക്ഷേത്രത്തില്‍ എങ്ങനെ പൂജ നടത്തണം. തേങ്ങ ഉടയ്ക്കണം, ആരതി നടത്തണം എന്ന് ഭരണഘടന കോടതികള്‍ക്ക് നിര്‍ദേശം നല്‍കാന്‍ കഴിയില്ല എന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ദര്‍ശനം വിലക്കുന്നത് പോലുള്ള വിവേചനങ്ങളിലും അവകാശ ലംഘനങ്ങളിലും കോടതിക്ക് ഇടപെടാം. ഹര്‍ജിക്കാരന് ഇത്തരം പരാതികളുണ്ടെങ്കില്‍ പരിശോധിച്ച് ആവശ്യമായ നപടികള്‍ സ്വീകരിക്കാന്‍ ക്ഷേത്രം അധികൃതരോട് നിര്‍ദേശിച്ചു.കൂടാതെ, ഹര്‍ജിക്കാരന്‍റെ പരാതിക്ക് ക്ഷേത്ര ഭരണസമിതിയോട് എട്ടാഴ്ചക്കകം മറുപടി നൽകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ക്ഷേത്രത്തിൽ എങ്ങനെ പൂജ നടത്തണം, എങ്ങനെ തേങ്ങ ഉടയ്ക്കണം മറ്റു വഴിപാടുകൾ എങ്ങനെയൊക്കെ നടത്തണം എന്നതിനെക്കുറിച്ച് തീരുമാനിക്കേണ്ടത് ഭരണഘടന കോടതിയല്ല തീരുമാനിക്കേണ്ടത്. ക്ഷേത്രങ്ങളിലെ ആചാരനുഷ്ഠാനങ്ങളിൽ ഭരണഘടന കോടതിക്ക് ഇടപെടാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.  അതേസമയം ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങളില്‍ ഏതെങ്കിലും വീഴ്ച്ചയോ, ദര്‍ശനം അനുവദിക്കുന്നതില്‍ വിവേചനം ഉണ്ടെങ്കിലോ നിര്‍ദേശം നല്‍കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആചാരം, പൂജ എന്നിവ സംബന്ധിച്ച് ഭക്തന് ഉള്ള സംശയങ്ങള്‍ നീക്കാന്‍ തിരുപ്പതി ദേവസ്വത്തിന് ബാധ്യത ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിന് അപ്പുറം ക്ഷേത്രത്തിന്റെ ദൈനം ദിന കാര്യങ്ങളില്‍ കോടതി ഇടപെടുന്നത് പ്രായോഗികം അല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി



LEAVE A REPLY

Security code:

COMMENTS

Be the first to comment