visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Kerala

Home / News/ Kerala
Kalluvathukkal alcohol tragedy defendant manichan
Kalluvathukkal alcohol tragedy defendant manichanPhoto Credit : Siju Kuriyedam Sreekumar

കേരള സർക്കാർ ശുപാർശ പ്രകാരം കല്ലുവാതുക്കൽ കേസിലെ മുഖ്യപ്രതി മണിച്ചനും പുറത്തേക്കോ സുപ്രീം കോടതിയുടെ നിർദ്ദേശം ഇങ്ങനെ

By - Siju Kuriyedam Sreekumar -- Friday, May 20, 2022 , 06:04 PM
ന്യൂഡൽഹി: കല്ലുവാതുക്കൽ വ്യാജമദ്യദുരന്ത കേസിലെ മുഖ്യപ്രതി മണിച്ചന്റെ മോചനത്തിൽ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതിയുടെ നിർദ്ദേശം. നാലാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നാണ് സംസ്ഥാന സർക്കാരിനും കേരള ഗവർണർക്കും നൽകിയ നിർദ്ദേശത്തിൽ പറയുന്നത്. മണിച്ചന്റെ മോചനവുമായി ബന്ധപ്പെട്ട് മുദ്രവച്ച കവറിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ രേഖകൾ സമർപ്പിച്ചിരുന്നു. ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി നിർദേശം. മണിച്ചൻറെ ഭാര്യ ഉഷയാണ് മോചനമാവശ്യപ്പെട്ട് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.

ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ആണ് ഉത്തരവിട്ടത്. പേരറിവാളൻ കേസും സുപ്രീംകോടതി ഉത്തരവിൽ പരാമർശിച്ചു. മണിച്ചൻ ഉൾപ്പടെയുള്ള തടവുകാരെ മോചിപ്പിക്കാൻ സർക്കാർ നൽകിയ ശുപാർശ നിലവിൽ ഗവർണറുടെ പരിഗണനയിലാണ്. കഴിഞ്ഞ ആഴ്ച്ച കേസ് പരിഗണിച്ച കോടതി നാല് മാസം സമയം നൽകിയിട്ടും ജയിൽ ഉപദേശക സമിതി എന്തുകൊണ്ട് തീരുമാനമെടുത്തില്ലെന്ന് ആരാഞ്ഞിരുന്നു. ഉപദേശക സമിതി തീരുമാനം എടുത്തില്ലെങ്കിൽ കോടതിക്ക് തീരുമാനമെടുക്കേണ്ടി വരുമെന്നും സർക്കാർ തീരുമാനം എടുത്തില്ലെങ്കിൽ ജാമ്യം നൽകുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

 കല്ലുവാതുക്കല്‍ മദ്യദുരന്തം; മണിച്ചനെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍  ശുപാര്‍ശയെ ഗൗരവമായെടുത്ത് ...
രാജ്യം സ്വാതന്ത്ര്യം നേടിയ 75ാം വാർഷികത്തിന്റെ ഭാഗമായി തടവുകാർക്ക് ശിക്ഷ ഇളവ് നൽകുന്നതിന് സർക്കാർ നൽകിയ പട്ടികയിൽ കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി ചന്ദ്രൻ എന്ന മണിച്ചനും ഉൾപ്പെട്ടിരുന്നു. ശുപാർശ ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്. വിവിധ കേസുകളിൽപ്പെട്ട 33 പേരുടെ ശിക്ഷ ഇളവുചെയ്ത് ജയിൽമോചിതരാക്കാനാണ് മന്ത്രിസഭാ തീരുമാനം. ഇതിലൊരാളായാണ് മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനും ഉൾപ്പെടുന്നത്.

വ്യാജ മദ്യം കഴിച്ച് 31 പേർ മരിക്കുകയും ആറുപേർക്ക് കാഴ്ചനഷ്ടമാവുകയും 500 പേർ ചികിത്സതേടുകയും ചെയ്ത കേസിൽ ശിക്ഷ ജീവപര്യന്തവും മറ്റൊരു 43 വർഷവുമാണ് മണിച്ചനെ ശിക്ഷിച്ചിരിക്കുന്നത്. ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട മണിച്ചൻ 20 വർഷം തടവ് പൂർത്തിയാക്കിയെന്ന കാരണംപറഞ്ഞാണ് ശിക്ഷ ഇളവിന് സർക്കാർ ശുപാർശ നൽകിയിരിക്കുന്നത്. എന്നാൽ, മൂന്നാഴ്ചയായി ഗവർണറുടെ മുന്നിലുള്ള ശുപാർശയിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. മദ്യദുരന്തക്കേസിലെ പ്രതിയായതിനാൽ മണിച്ചന്റെ ജയിൽമോചനമെന്ന ആവശ്യത്തെ രാജ്ഭവൻ ഗൗരവമായാണ് കാണുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു.

കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മറ്റ് പ്രതികളും മണിച്ചന്റെ സഹോദരങ്ങളുമായ കൊച്ചനി, മണികണ്ഠൻ എന്നിവർക്ക് നേരത്തെ ശിക്ഷ ഇളവ് നൽകിയിരുന്നു. കഴിഞ്ഞവർഷമാണ് ഇരുവരെയും വിട്ടയച്ചത്. പൂജപ്പുര സെൻട്രൻ ജയിലിലായിരുന്ന മണിച്ചൻ നിലവിൽ നെട്ടുകാൽത്തേരി തുറന്നജയിലിലാണുള്ളത്. ജയിലിൽ മികച്ച കർഷകനായാണ് മണിച്ചൻ അറിയപ്പെടുന്നത്. മണിച്ചന്റെ മോചനമാവശ്യപ്പെട്ട് നേരത്തെ അദ്ദേഹത്തിന്റെ ഭാര്യ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിച്ചപ്പോൾ സംസ്ഥാനസർക്കാർ ചില വിവരങ്ങൾ കോടതിയിൽ നൽകാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ, മുദ്രവെച്ച കവർ സ്വീകരിക്കാൻ വിസമ്മതിച്ച കോടതി വിവരങ്ങൾ സത്യവാങ്മൂലമായി നൽകാൻ നിർദേശിക്കുകയായിരുന്നു.

വ്യാജമദ്യദുരന്ത കേസിൽ മണിച്ചന് 302ാം വകുപ്പ് പ്രകാരം ജീവപര്യന്തവും ഗൂഢാലോചന, ഗൂഢാലോചനയ്ക്ക് കൂട്ടുനിൽക്കൽ, കാഴ്ചനഷ്ടപ്പെടുത്തൽ, ചാരായത്തിൽ വിഷംകലർത്തൽ, തെളിവ് നശിപ്പിക്കൽ, സ്പിരിറ്റ് കടത്തൽ, ചാരായവിൽപ്പന തുടങ്ങിയ കുറ്റങ്ങൾക്കായി മറ്റൊരു 43 വർഷവും വിധിച്ചിരുന്നു.

2000 ഒക്‌റ്റോബർ 21ന് കല്ലുവാതുക്കൽ 19 ആൾക്കാരും പള്ളിക്കൽ, പട്ടാഴി എന്നിവിടങ്ങളിലുമുള്ള 31 പേർ വ്യാജമദ്യം കഴിച്ച് മരിക്കാനും ധാരാളം പേർക്ക് കാഴ്ച്ച നഷ്ടപ്പെടാനുമിടയായ സംഭവമാണ് കല്ലുവാതുക്കൽ മദ്യ ദുരന്തം എന്ന പേരിൽ അറിയപ്പെടുന്നത്. മണിച്ചൻ, ഹയറുന്നിസ, മണിച്ചന്റെ ഭാര്യ ഉഷ, സഹോദരന്മാരായ കൊച്ചനി, വിനോദ് കുമാർ, എന്നിവരും പ്രതികളായിരുന്നു. ഹയറുന്നിസ ജയിൽ ശിക്ഷ അനുഭവിക്കവേ കരൾ വീക്കം മൂലം മരണമടഞ്ഞു. സുരേഷ് കുമാർ, മനോഹരൻ എന്നിവരും പ്രതികളാണ്. നാൽപ്പത്തൊന്നാം പ്രതിയായ സോമന്റെ ശിക്ഷ പിന്നീട് ഇളവുചെയ്തിരുന്നു.

Supreme Court on kalluvathukkal alcohol tragedy manichan case

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു   https://www.facebook.com/VISUM-Expresso-LLP-101011348734582
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  https://twitter.com/VisumExpresso 



LEAVE A REPLY

Security code:

COMMENTS

Be the first to comment