visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

India

Home / News/ India
PM Narendra Modi's cavalcade that was stuck on a flyover on Wednesday
PM Narendra Modi's cavalcade that was stuck on a flyover on WednesdayPhoto Credit : Siju Kuriyedam Sreekumar

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിൽ ഗുരുതര പ്രോട്ടോകോൾ ലംഘനവും സുരക്ഷാ വീഴ്ചയും ഉണ്ടായി , 20 മിനുട്ടു മേൽപാലത്തിൽ കുടുങ്ങി പ്രധാനമന്ത്രി

By - Siju Kuriyedam Sreekumar -- Wednesday, January 05, 2022 , 09:25 PM

പഞ്ചാബ് : ഹുസൈനിവാലയിലെ പരിപാടികളിൽ പങ്കെടുക്കാൻ പഞ്ചാബിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയിൽ വലിയ വീഴ്ച സംഭവിച്ചതായി ജനുവരി 5 ബുധനാഴ്ച ആഭ്യന്തര മന്ത്രാലയം ഒരു കത്തിൽ ആരോപിച്ചു. ഉന്നത സർക്കാർ വൃത്തങ്ങൾ പറയുന്നത് , "പഞ്ചാബ് പോലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഒത്തുകളിയുടെ അത്ഭുതകരമായ രംഗമാണ് മേൽപ്പാലത്തിൽ കണ്ടത്. പഞ്ചാബ് പോലീസിന് മാത്രമേ പ്രധാനമന്ത്രിയുടെ കൃത്യമായ വഴി അറിയാമായിരുന്നു. ഇത്തരമൊരു പോലീസ് പെരുമാറ്റം ഒരിക്കലും കണ്ടിട്ടില്ല. സമീപ വർഷങ്ങളിൽ ഏതൊരു ഇന്ത്യൻ പ്രധാനമന്ത്രിയുടെയും സുരക്ഷയിൽ സംഭവിച്ച ഏറ്റവും വലിയ വീഴ്ചയാണിത്. 

    വ്യോമ മാർഗം പോകാനിരുന്ന യാത്ര മാറ്റി റോഡ് മാർഗമാക്കിയത്   പഞ്ചാബ് പോലീസിന് മാത്രമാണ് അറിയാവുന്നതു . അതിനാൽ ഇതു വൻ സുരക്ഷാ വീഴ്ചയായാണ് കാണുന്നത് . സമരക്കാർക്കു ഈ വിവരം ആരാണ് കൊടുത്തത് എന്ന് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് 

അടിയന്തര ഘട്ടങ്ങളിൽ പ്രധാനമന്ത്രിയെ ഒഴിപ്പിക്കാനുള്ള വഴികൾ കണ്ടെത്തണമെന്ന സുരക്ഷാ നിർദേശം നടപ്പായില്ലെന്നും കേന്ദ്രം കുറ്റപ്പെടുത്തിയിരുന്നു. പൊലീസ് ഇത്തരത്തിൽ പെരുമാറുന്നത് ഇതുവരെ കണ്ടിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സാധാരണയായി പ്രധാനമന്ത്രി സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തുമ്പോൾ സ്വീകരിക്കാനും അനുഗമിക്കാനും മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഡിജിപിയും ഉണ്ടാകും. എന്നാൽ പഞ്ചാബിൽ ഈ മൂന്നുപേരും  ഉണ്ടായിരുന്നില്ല.

പ്രോട്ടോകോൾ പ്രകാരം സംസ്ഥാന പൊലീസ് ആണ് പ്രധാനമന്ത്രി പോകുന്ന വഴിയിൽ സുരക്ഷ ഒരുക്കേണ്ടിയിരുന്നത്. വിഐപി കടന്നു പോകുന്നതിന് 10 മിനിറ്റ് മുൻപെങ്കിലും റോഡ് പൊലീസ് സീൽ ചെയ്യേണ്ടതാണ്. എന്നാൽ പ്രോട്ടോകോൾ പാലിക്കാൻ പഞ്ചാബ് പൊലീസ് അലംഭാവം കാണിച്ചെന്ന് സർക്കാർ കുറ്റപ്പെടുത്തി. ഒരു ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഉണ്ടായ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയാണ് പ്രധാനമന്ത്രി മോദിയ്ക്ക് സംഭവിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഹുസൈനിവാലയിലെ ദേശീയസ്മാരകത്തില്‍ പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കാന്‍ പോകുന്നതിനിടെ പ്രതിഷേധക്കാർ റോഡ് തടസ്സപ്പെടുത്തിയിതിനെ തുടർന്നാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്ളൈ ഓവറില്‍ കുടുങ്ങിയതെന്നാണ് റിപ്പോർട്ട്.

ഹെലികോപ്റ്റററില്‍ ഹുസൈനിവാലയിലേക്ക് പോകാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് യാത്ര റോഡ് മാര്‍ഗമാക്കുകയായിരുന്നു. ഹുസൈനിവാലയ്ക്ക് 30 കിലോമീറ്റര്‍ അകലെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം എത്തിയപ്പോള്‍ പ്രതിഷേധക്കാര്‍ റോഡ് തടഞ്ഞു. ഇവിടെയാണ് അദ്ദേഹത്തിനും സംഘത്തിനും കുടുങ്ങിക്കിടക്കേണ്ടിവന്നത്.

യാത്ര റോഡ് മാര്‍ഗമാക്കുന്നതിന് മുന്‍പ് പഞ്ചാബ് പോലീസുമായി സംസാരിച്ച് പ്രശ്നങ്ങളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമായിരുന്നു യാത്ര ആരംഭിച്ചത്. അതിനിടെയാണ് പ്രതിഷേധക്കാര്‍ മണിക്കൂറുകളോളം റോഡ് തടഞ്ഞത്. ഇതേത്തുടര്‍ന്ന് എന്‍.എസ്.ജി സംഘം പ്രധാനമന്ത്രിയുമായി ബത്തിന്‍ഡ വിമാനത്താവളത്തിലേക്ക് മടങ്ങി. പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത് ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റമാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിച്ചു.

സാധാരണഗതിയില്‍ പ്രധാനമന്ത്രി സന്ദർശിക്കുന്ന സംസ്ഥാനത്തെ യാത്രകളില്‍ ആവശ്യത്തിന് സുരക്ഷ ഒരുക്കേണ്ടത് സംസ്ഥാന പോലീസിന്റെ കൂടി ഉത്തരവാദിത്തമാണ്. സംസ്ഥാനത്തെ യാത്ര വ്യോമമാര്‍ഗമാണ് നിശ്ചയിച്ചിരുന്നതെങ്കിലും, ഏതെങ്കിലും സാഹചര്യത്തില്‍ അത് റോഡ് മാര്‍ഗമായിമാറിയാല്‍ സ്വീകരിക്കേണ്ടിയിരുന്ന ഒരു മുന്നൊരുക്കവും ഇവിടെ ഉണ്ടായിട്ടില്ലെന്നാണ് കേന്ദ്രം പറയുന്നത്.
PM Narendra Modi's cavalcade that was stuck on a flyover on Wednesday
PM Narendra Modi's cavalcade that was stuck on a flyover on WednesdayPhoto Credit : Siju Kuriyedam Sreekumar

PM Narendra Modi's cavalcade that was stuck on a flyover on Wednesday
PM Narendra Modi's cavalcade that was stuck on a flyover on WednesdayPhoto Credit : Siju Kuriyedam Sreekumar
 Security breach during PM's visit to Punjab; PM Narendra Modi's cavalcade that was stuck on a flyover on Wednesday
 
security breach during Prime Minister’s visit to Punjab
security breach during Prime Minister’s visit to PunjabPhoto Credit : From Spokesperson, Ministry of Home Affairs Twitter



LEAVE A REPLY

Security code:

COMMENTS

Be the first to comment