visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

India

Home / News/ India
Viresh Kumar Bhawra
Viresh Kumar BhawraPhoto Credit : Siju Kuriyedam Sreekumar

മോദിയുടെ സുരക്ഷാ വീഴ്ച: കേന്ദ്ര നോട്ടിസിനു പിന്നാലെ ഡിജിപിയെ മാറ്റി പഞ്ചാബ് സർക്കാർ , വി.കെ.ഭാവ്‌രയെ പുതിയ ഡിജിപി ആയി നിയമിച്ചു .

By - Siju Kuriyedam Sreekumar -- Saturday, January 08, 2022 , 11:59 PM

ചണ്ഡിഗഡ്∙ സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി വി.കെ.ഭാവ്‌രയെ പഞ്ചാബ് സർക്കാർ നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിലാണ് പുതിയ നിയമനം. തിരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുന്നതിനു തൊട്ടുമുൻപാണ് നിയമനം പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് 100 ദിവസത്തിനിടെ ഇതു മൂന്നാമത്തെ ഡിജിപിയാണ്. യുപിഎസ്‌സി മുന്നോട്ടുവച്ച മൂന്നുപേരുടെ പട്ടികയിൽനിന്നാണ് ഭാവ്‌രയെ തിരഞ്ഞെടുത്തത്. ദിനകർ ഗുപ്ത, പ്രബോധ് കുമാർ എന്നിവരാണ് പട്ടികയിലെ മറ്റു രണ്ടുപേർ. വി.കെ.ഭാവ്‌രയ്ക്ക് രണ്ട് വർഷം കാലാവധി ഉണ്ടാകും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് താല്‍ക്കാലിക ഡിജിപിയായിരുന്ന സിദ്ധാര്‍ഥ് ചതോപാധ്യായ്ക്ക് കേന്ദ്രം കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. നേരത്തേ, ഇക്ബാൽ പ്രീത് സിങ് സഹോതയെ മാറ്റിയാണ് ചതോപാധ്യായയെ നി‌യമിച്ചത്. 

Viresh Kumar Bhawra appointed as new director-general of Punjab police , 3rd In 100 Days



LEAVE A REPLY

Security code:

COMMENTS

Be the first to comment