visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

India

Home / News/ India
Gold Ornaments
Gold OrnamentsPhoto Credit : Siju Kuriyedam Sreekumar

കോവിഡ് കാലത്ത്‌ ഇന്ത്യയില്‍ വിറ്റഴിച്ചത് 142 മെട്രിക് ടണ്‍ സ്വര്‍ണം

By - Siju Kuriyedam Sreekumar -- Sunday, January 23, 2022 , 12:14 AM

  കോവിഡ്-19 വ്യാപനം രൂക്ഷമായതിന് ശേഷം ഇന്ത്യയില്‍ വിറ്റഴിച്ചത് 142 മെട്രിക് ടണ്‍ സ്വര്‍ണം. അടിയന്തര ആവശ്യങ്ങളും മെഡിക്കല്‍ കേസുകളും മുന്നില്‍ കണ്ടാണ് ആളുകള്‍ സ്വര്‍ണം പണമാക്കി മാറ്റിയതെന്ന്  റിപ്പോര്‍ട്ട് .
2020 ഏപ്രില്‍ മുതല്‍ 2021 ഡിസംബര്‍ വരെയുള്ള കോവിഡ് കാലഘട്ടത്തില്‍ ഇന്ത്യയില്‍ നിന്നെത്തിയത് 142 മെട്രിക് ടണ്‍ സ്വര്‍ണമാണെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വ്യക്തമാക്കുന്നു. 

'കോവിഡ് പകര്‍ച്ചവ്യാധി തുടങ്ങിയതിനു ശേഷം വ്യാപാര വ്യവസായ മേഖലകളില്‍ തിരിച്ചുവരവ് അസാധ്യമായി. ഐടി, ഇ-കൊമേഴ്‌സ് പോലുള്ള വിഭാഗങ്ങളില്‍ മാത്രമാണ് അല്‍പമെങ്കിലും വളര്‍ച്ചയുണ്ടായത്. എന്നാല്‍ മറ്റു നിര്‍മാണ മേഖലകളില്‍ തൊഴിലാളികളുടെ ശമ്പളം പോലും മുടങ്ങിപ്പോയി. ചെറുകിട കച്ചവടക്കാര്‍ക്കെല്ലാം കട പൂട്ടി മറ്റു ജോലി നോക്കേണ്ടിവന്നു. കടം വീട്ടാനും വീട്ടിലേക്ക് അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനും അടിയന്തര ഘട്ടങ്ങള്‍ നേരിടാനും ആളുകള്‍ സൂക്ഷിച്ചുവെച്ചിരുന്ന സ്വര്‍ണമെല്ലാം വിറ്റു.' ഇന്ത്യ ബുള്ളിയന്‍ ആന്റ് ജ്വല്ലേഴ്‌സ് അസോസിയേഷന്‍ ഡയറക്ടര്‍ ഹരേഷ് ആചാര്യ വ്യക്തമാക്കുന്നു.

കോവിഡ് രണ്ടാം തരംഗത്തില്‍ പലര്‍ക്കും വീട്ടിലെ ഗൃഹനാഥനെ നഷ്ടപ്പെട്ടതോടെ വരുമാനവും നിലച്ചു. ഇതോടെ പണത്തിന്റെ ആവശ്യത്തിന് സ്വര്‍ണം വില്‍ക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലാതെയായി. പലരും കോവിഡ് പോസിറ്റീവ് ആയ ശേഷമുള്ള ചികിത്സയ്ക്കായും ഭക്ഷണത്തിനുമായാണ് സ്വര്‍ണം വിറ്റത്.


Pandemic prompts indians to sell 142 MT gold to meet needs 



LEAVE A REPLY

Security code:

COMMENTS

Be the first to comment