visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Gold Smuggling
Gold SmugglingPhoto Credit : Siju Kuriyedam Sreekumar

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; ശരീരത്തിലും ഇലക്ട്രോണിക് ഉപകരണങ്ങളിലും ഒളിപ്പിച്ചു കടത്താൻ ശ്രമം; പിടികൂടിയത് മൂന്നേകാല്‍ കോടി രൂപയുടെ സ്വർണം

By - Siju Kuriyedam Sreekumar -- Saturday, April 30, 2022 , 02:12 PM

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ആറ് യാത്രക്കാരില്‍ നിന്നായി മൂന്നേകാല്‍ കോടി രൂപ മൂല്യം വരുന്ന 6.26 കിലോ സ്വര്‍ണമാണ് ഡിആര്‍ഐയുടെ പരിശോധനയില്‍ പിടികൂടിയത്. സ്വര്‍ണം മിശ്രിത രൂപത്തിലാക്കി കടത്താനായിരുന്നു ശ്രമം. ജിദ്ദയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് യാത്രക്കാരെത്തിയത്.

ആറ് പേരും ഒരേ സംഘത്തില്‍പ്പെട്ടവരാണെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ്. ശരീരത്തില്‍ ഒളിപ്പിച്ചും ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഒളിപ്പിച്ചുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെ ഡിആര്‍ഐക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുന്നതിനിടെയാണ് കോടികളുടെ സ്വര്‍ണം പിടികൂടിയത്.

Big gold hunt at Karipur airport

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment