visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Safna ,  Abdul Samad
Safna , Abdul SamadPhoto Credit : Siju Kuriyedam Sreekumar

സ്വർണവേട്ടയിൽ പിടിയിലായ സഫ്ന അഞ്ച് മാസം ഗർഭിണി; ഇത്രയധികം സ്വർണം കടത്താൻ ശ്രമിച്ചത് പരിശോധനയിൽ ഇളവ് കിട്ടുമെന്ന് കരുതിയും; അടിവസ്ത്രത്തിനടിയിൽ ഒളിപ്പിച്ച സ്വർണവുമായി ദമ്പതികൾ കുടുങ്ങിയത് ഇങ്ങനെ

By - Siju Kuriyedam Sreekumar -- Saturday, April 30, 2022 , 05:28 PM

മലപ്പുറം: കരിപ്പൂരിൽ സ്വർണവുമായി പിടിയിലായ സഫ്ന അഞ്ച് മാസം ഗർഭിണി. ഗർഭിണിയായതുകൊണ്ട് തന്നെ പരിശോധനയിൽ ഇളവ് കിട്ടുമെന്ന ധാരണയിലാണ് ദമ്പതികൾ ഇത്രയധികം സ്വർണം കടത്താൻ ശ്രമിച്ചതെന്നാണ് കസ്റ്റംസിന്റെ നിഗമനം. ദുബായിൽ നിന്നും സ്വർണവുമായി എത്തിയ ദമ്പതികൾ കസ്റ്റംസ് പരിശോധനയിൽ കുടുങ്ങുകയായിരുന്നു.

മലപ്പുറം പെരിന്തൽമണ്ണ അമ്മിണിക്കാട് സ്വദേശി അബ്ദുൾ സമദ്, ഭാര്യ സഫ്‌ന എന്നിവരെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ഏഴ് കിലോ സ്വർണമാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. അടിവസ്ത്രത്തിനടിയിൽവെച്ചും, ശരീരത്തിൽ ഒളിപ്പിച്ചുമാണ് ഇവർ സ്വർണം കൊണ്ടുവന്നത്. അടുത്ത കാലത്തിനിടെ ആദ്യമായാണ് ഇത്രയും അധികം സ്വർണം പിടികൂടിയത്.

തുടർച്ചയായ രണ്ടാം ദിവസമാണ് കരിപ്പൂരിൽ നിന്നും സ്വർണം പിടികൂടുന്നത്. ഇന്നലെ മൂന്നേ കാൽ കോടി രൂപ വിലവരുന്ന സ്വർണം ഇവിടെ നിന്നും പിടികൂടിയിരുന്നു. ആറ് യാത്രക്കാരിൽ നിന്നായി മൂന്നേകാൽ കോടി രൂപ മൂല്യം വരുന്ന 6.26 കിലോ സ്വർണമാണ് ഡിആർഐയുടെ പരിശോധനയിൽ പിടികൂടിയത്. സ്വർണം മിശ്രിത രൂപത്തിലാക്കി കടത്താനായിരുന്നു ശ്രമം. ജിദ്ദയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് യാത്രക്കാരെത്തിയത്.

ആറ് പേരും ഒരേ സംഘത്തിൽപ്പെട്ടവരാണെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ്. ശരീരത്തിൽ ഒളിപ്പിച്ചും ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഒളിപ്പിച്ചുമാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെ ഡിആർഐക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുന്നതിനിടെയാണ് കോടികളുടെ സ്വർണം പിടികൂടിയത്.
Gold Smuggling in Karippur by safna malapuram

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു   
 



LEAVE A REPLY

Security code:

COMMENTS

Be the first to comment