visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Shabin , V D Satheesan
Shabin , V D SatheesanPhoto Credit : Siju Kuriyedam Sreekumar

സ്വര്‍ണക്കടത്ത് കേസ് പ്രതി ലീഗ് നേതാവിന്റെ മകന്‍ എന്നത് ശരി തന്നെ ;പക്ഷേ അവൻ ഡിവൈഎഫ്‌ഐക്കാരന്‍ ആണെന്നത് എന്തിനു മറച്ചുവക്കുന്നു ’; കൊച്ചിയിലെ സ്വര്‍ണക്കടത്ത് കേസില്‍ ഗുരുതര ആരോപണവുമായി വി.ഡി.സതീശന്‍

By - Siju Kuriyedam Sreekumar -- Friday, April 29, 2022 , 10:08 PM

കൊച്ചി: കൊച്ചിയിലെ സ്വര്‍ണക്കടത്ത് കേസില്‍ ഗുരുതര ആരോപണവുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. കേസില്‍ കസ്റ്റംസ് പ്രതി ചേര്‍ത്തിട്ടുള്ള വ്യക്തി തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാനായ ലീഗ് നേതാവിന്റെ മകനാണ്, എന്നാല്‍ അദ്ദേഹം ഡിവൈഎഫ്‌ഐക്കാരനാണെന്ന ആരോപണവുമായിട്ടാണ് പ്രതിപക്ഷനേതാവ് രം​ഗത്തെത്തിയിരിക്കുന്നത്.

കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.പ്രതിചേര്‍ക്കപ്പെട്ട വ്യക്തി സി.പി.എം ലോക്കല്‍ കമ്മിറ്റി നേതാക്കളുമായി ചേര്‍ന്ന് ബിസിനസ് നടത്തുന്നയാളാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ ലീഗ് നേതാവിന് എന്തെങ്കിലും ബന്ധമുണ്ടെന്ന് കസ്റ്റംസ് ഇതുവരെ പറഞ്ഞിട്ടില്ല, മക്കള്‍ ചെയ്ത കേസിന് പിതാക്കന്‍മാരെ കുറ്റവാളികളാക്കണമെങ്കില്‍ കേരളത്തില്‍ ആദ്യം ജയിലില്‍ പോകേണ്ടത് ആരാണെന്ന് മാധ്യമങ്ങള്‍ തന്നെ തീരുമാനിച്ചോയെന്നും സതീശന്‍ പറഞ്ഞു.

അതേസമയം ഇറച്ചിവെട്ടുന്ന യന്ത്രത്തിന്റെ മറവിൽ സ്വർണം കടത്തിയ കേസിലാണ് തൃക്കാക്കര നഗരസഭാ വൈസ് ചെയർമാന്റെ മകൻ ഉൾപ്പെടെ രണ്ടുപേർ പിടിയിലാകുന്നത്. മുസ്ലിം ലീഗ് നേതാവ് ഇബ്രാഹിം കുട്ടിയുടെ മകനും കേസിലെ രണ്ടാംപ്രതിയുമായ ഷാബിൻ, കേസിലെ മൂന്നാംപ്രതി ടിഎ സിറാജുദ്ദീൻ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് കസ്റ്റംസ് കൊച്ചിയിൽ നിന്ന് ഷാബിനെ പിടികൂടിയത്. അതേസമയം, സ്വർണം അയച്ച സിനിമാ നിർമ്മാതാവ് സിറാജുദ്ദീൻ വിദേശത്ത് ഒളിവിലാണെന്നാണ് വിവരം. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഇവരെ വിശദമായ ചോദ്യം ചെയ്തുവരികയാണ്.

 കേസിൽ രണ്ടാംപ്രതിയായ ഷാബിൻ ആണ് സ്വർണക്കടത്തിന് വേണ്ടി പണം നിക്ഷേപിച്ചത് എന്ന തെളിവുകൾ കസ്റ്റംസിന് ലഭിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഷാബിൻ ഉൾപ്പെട്ട സംഘത്തിന്റെ സ്വർണക്കടത്ത് കസ്റ്റംസ് പിടികൂടുന്നത്. ഇറച്ചിവെട്ടുന്ന യന്ത്രത്തിന്റെ മറവിൽ സ്വർണം കടത്തുന്നു എന്ന വിവരത്തെതുടർന്നാണ് കസ്റ്റംസ് യന്ത്രം പരിശോധിച്ചത്. തുടർന്ന് സ്വർണം കണ്ടെത്തുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് സ്വർണം വാങ്ങാനെത്തിയ നകുൽ എന്നയാളെ കസ്റ്റംസ് നേരത്തെ തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു.

വിശദമായ പരിശോധനയിൽ ഷാബിന്റെ പങ്ക് കസ്റ്റംസ് കണ്ടെത്തുകയും തൃക്കാക്കര നഗരസഭ വൈസ് ചെയർമാനായ ഇബ്രാഹിം കുട്ടിയുടെ വീട്ടിൽ പരിശോധന നടത്തുകയും ഷാബിന്റെ പാസ്പോർട്ട് ലാപ്ടോപ്പ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇവ പരിശോധിച്ചതിൽ നിന്നാണ് ഷാബിൻ വലിയൊരു സ്വർണക്കടത്തിന്റെ കണ്ണിയാണെന്ന് കസ്റ്റംസ് കണ്ടെത്തിയത്. നേരത്തേയും ഇതുപോലെ ഹോട്ടൽ വ്യാപാരത്തിന്റെ മറവിൽ ഇറച്ചിവെട്ട് യന്ത്രം അടക്കമുള്ളവ ഷാബിനും മറ്റു കക്ഷികളും ഇറക്കുമതി ചെയ്തിരുന്നതായാണ് വിവരം.

Accused in a gold smuggling case is Son of a league leader but he is DYFI local leader 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു   
 



LEAVE A REPLY

Security code:

COMMENTS

Be the first to comment