visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

India

Home / News/ India
Mullaperiyar , Supreme court
Mullaperiyar , Supreme courtPhoto Credit : Siju Kuriyedam Sreekumar

മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്ക് വിപുലമായ അധികാരങ്ങൾ നൽകി; നിർണായക ഉത്തരവുമായി സുപ്രീം കോടതി

By - Siju Kuriyedam Sreekumar -- Friday, April 08, 2022 , 10:53 PM

ന്യൂഡൽഹി: മുല്ലപ്പെരിയാർ മേൽനോട്ട സമിതി പുനഃസംഘടിപ്പിക്കാനും വിപുലമായ അധികാരങ്ങൾ നൽകാനും സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസ് എഎം ഖാൻ വിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് നിർണായക വിധി പ്രസ്താവിച്ചത്. ജസ്റ്റിസ് എ എസ് ഓഖ എന്നിവരും ബെഞ്ചിൽ അംഗങ്ങളായിരുന്നു. ഡാം അതോറിറ്റി പ്രവർത്തനസജ്ജം ആകുന്നതുവരെ ഏല്ലാ അധികാരങ്ങളും മേൽനോട്ട സമിതിക്ക് കൈമാറുന്നതായി കോടതി വ്യക്തമാക്കി.

അണക്കെട്ടിൻ്റെ മേൽനോട്ടം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമാണ് നടപടിയെന്നും ദേശീയ സുരക്ഷ അതോറിറ്റി എത്രയും വേഗം പ്രവർത്തന സജ്ജമാക്കണമെന്നും കോടതിയിൽ പറഞ്ഞു. കേരളത്തിൻ്റെയും തമിഴ്നാടിൻ്റെയും ഓരോ സാങ്കേതിക വിദഗ്ധർ സമിതിയുടെ ഭാഗമാകും. ഡാം സുരക്ഷ നിയമത്തിൻ്റെ പരിധിയിലുള്ള മുഴുവൻ അധികാരങ്ങളും പുതിയ അതോറിറ്റി നിലവിൽ വരുന്നതുവരെ സമിതിക്ക് നൽകുമെന്നും കോടതി വ്യക്തമാക്കി. ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കാണ് സമിതിയുടെ പ്രവർത്തനം ഏകോപിപ്പിക്കാനും നടപ്പാക്കാനുമുള്ള ഉത്തരവാദിത്തം.

അതോറിറ്റി എത്രയും വേഗം സജ്ജമാക്കാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി. മേൽനോട്ട സമിതി പ്രവർത്തനങ്ങൾ സംബന്ധിച്ച പുരോഗതി റിപ്പോർട്ട് മെയ് ഏഴിന് സുപ്രീം കോടതിക്ക് നൽകണം. സമിതിക്ക് മുൻപാകെ പൊതുജനങ്ങൾക്ക് പരാതി ഉന്നയിക്കാൻ അവസരം നൽകണമെന്നും കോടതി വ്യക്തമാക്കി.

സമിതിയുടെ പ്രവർത്തനങ്ങളുമായി ഇരു സംസ്ഥാനങ്ങളും സഹകരിക്കണമെന്നും, സമിതിയുടെ നിർദേശങ്ങൾ നടപ്പാക്കതിരുന്നത് കോടതി നടപടികൾ വിളിച്ചു വരുത്തുന്നതിന് കാരണമാകുമെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്. സമിതി അധ്യക്ഷനെ മാറ്റണമെന്ന കേരളത്തിൻ്റെ ആവശ്യം ഇന്നലെ സുപ്രീം കോടതി തള്ളിയിരുന്നു.


Supreme court verdict on Mullaperiyar case

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു   https://www.facebook.com/VISUM-Expresso-LLP-101011348734582
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  https://twitter.com/VisumExpresso 



LEAVE A REPLY

Security code:

COMMENTS

Be the first to comment