visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

India

Home / News/ India
explosion reported site , Narendra modi
explosion reported site , Narendra modiPhoto Credit : Siju Kuriyedam Sreekumar

പ്രധാനമന്ത്രിയുടെ റാലി നടക്കുന്ന വേദിയുടെ സമീപത്ത് സ്ഫോടനം ; കാശ്മീരിൽ 20,000 കോടിയുടെ വികസന പദ്ധതികൾ പ്രഖ്യാപിച്ചു ; 370ാം അനുച്ഛേദം റദ്ദാക്കിയതിനുശേഷമുള്ള മോദിയുടെ ആദ്യ സന്ദർശനത്തിന് കനത്ത സുരക്ഷ

By - Siju Kuriyedam Sreekumar -- Sunday, April 24, 2022 , 02:00 PM
ശ്രീനഗർ: ജമ്മുകശ്മീരിൽ സ്ഫോടനം നടന്നതായി റിപ്പോർട്ട്. സ്ഫോടനം  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി നടക്കുന്ന വേദിയുടെ സമീപത്ത് . വേദിയിൽ നിന്നും 12 കിലോമീറ്റർ അകലെ ജമ്മുവിലെ ലാലിയാന ഗ്രാമത്തിൽ ഒരു കൃഷിയിടത്തിലാണ് സ്ഫോടനം നടന്നത്. . സംഭവത്തെ തുടർന്ന് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രാഥമിക പരിശോധന നടത്തി. അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

പൊലീസ് സംഭവസ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം സ്ഫോടനം നടന്നതിന് ഭീകരാക്രമണവുമായി ബന്ധമില്ലെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ഉൽക്ക പതിച്ചതോ ഇടിമിന്നലേറ്റതോ ആകാം കാരണമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. 2019 ഓഗസ്റ്റിൽ കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ ശേഷം ആദ്യമായാണ് മോദി ഇവിടെ എത്തുന്നത്. ഇന്നത്തെ മോദിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതിർത്തികളിലടക്കം സുരക്ഷ ശക്തമാക്കിയതായി ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ദിൽബാഘ് സിങ് പറഞ്ഞു. ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയതിനുശേഷം ആദ്യമായാണ് മോദി ഔദ്യോഗിക പരിപാടികൾക്കായി ജമ്മുകശ്മീർ സന്ദർശിക്കുന്നത്.

അതേസമയം ജമ്മുവിലെത്തിയ പ്രധാനമന്ത്രി വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു. 3100 കോടിയിലധികം രൂപ ചെലവഴിച്ച് നിർമ്മിച്ചിരിക്കുന്ന 8.45 കിലോമീറ്റർ നീളമുള്ള ബനിഹൽഖാസിഗുണ്ട് ടണൽ പ്രധാനമന്ത്രി തുറന്നുകൊടുത്തു.ടണൽ വരുന്നതോടെ യാത്രാസമയം ഒന്നരമണിക്കൂറോളം കുറയും. രാവിലെ പല്ലി ഗ്രാമത്തിൽ എത്തിയ പ്രധാനമന്ത്രി പഞ്ചായത്തി രാജ് ദിനത്തോടനുബന്ധിച്ച് പഞ്ചായത്ത് അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

500 കിലോവാട്ട് സൗരോർജ്ജ പ്ലാന്‍റിന്‍റെ ഉദ്ഘാടനവും പല്ലിയിൽ പ്രധാനമന്ത്രി നിർവ്വഹിച്ചു. ഇന്നത്തെ ജമ്മു കശ്മിർ സന്ദർശനത്തിൽ ഇരുപതിനായിരം  കോടിയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . വികസനത്തിനും ജനാധിപത്യത്തിനും കശ്മീർ പുതിയ ഉദാഹരണമാണ്. വികസനത്തിന്റെ പുതുവഴി തുറന്നുവെന്നും അദ്ദേഹം പദ്ധതികൾ ഉദ്ഘാടനം ചെയ്ത് വ്യക്തമാക്കി.

‘അംബ്ദേകറുടെ സന്ദേശം മോദി സർക്കാർ നടപ്പാക്കും. വർഷങ്ങളായി സംവരണാനുകൂല്യം കിട്ടാതിരുന്ന ആളുകൾക്ക് അത് ഇപ്പോൾ ലഭിക്കുന്നു. വികസനത്തിന്റെ സന്ദേശം നൽകാനാണ് താൻ വന്നിരിക്കുന്നത്’- അദ്ദേഹം പറഞ്ഞു. ‘ജമ്മു കശ്മീരിൽ ജനാധിപത്യം താഴെത്തട്ടിൽ വരെയെത്തിയത് അഭിമാനകരമായ കാര്യമാണ്’- മോദി വ്യക്തമാക്കി. ക്വാർ ജലവൈദ്യുത പദ്ധതിക്ക് അദ്ദേഹം തറക്കല്ലിട്ടു.

Explosion Near Narendra modi rally venue in srinagar 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment