visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

India

Home / News/ India
Narendra Modi
Narendra ModiPhoto Credit : PMO Twitter

റഷ്യ - യുക്രൈന്‍ യുദ്ധത്തിനിടെ പ്രധാനമന്ത്രി യൂറോപ്യന്‍ പര്യടനത്തിന്; തിങ്കളാഴ്ച പുറപ്പെടും

By - Visum Expresso -- Wednesday, April 27, 2022 , 04:29 PM

ന്യൂഡല്‍ഹി :  റഷ്യ – യുക്രൈന്‍ യുദ്ധം തുടരുന്നതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യൂറോപ്യന്‍ രാജ്യങ്ങളില്‍ പര്യടനം നടത്തുന്നു. മെയ് 2 മുതല്‍ മെയ് 4 വരെ പ്രധാനമന്ത്രി യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന അദ്ദേഹം ഈ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്‍മാരുമായി കൂടിക്കാഴ്ച നടത്തും. ജര്‍മ്മനിയില്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ഇതിന് പുറമെ ഇന്ത്യയും ജര്‍മ്മനിയും തമ്മിലുള്ള ആറാമത് ഇന്റര്‍ ഗവണ്‍മെന്റല്‍ മീറ്റിംഗിലും അദ്ദേഹം പങ്കെടുക്കും.

ജര്‍മ്മനിക്ക് ശേഷം, ഡാനിഷ് പ്രധാനമന്ത്രി മാറ്റ് ഫ്രെഡറിക്സന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി മോദി കോപ്പന്‍ ഹേഗന്‍ സന്ദര്‍ശിക്കും. അവിടെ അദ്ദേഹം രണ്ടാം ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയില്‍ പങ്കെടുക്കും. മെയ് നാലിന് ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുമ്പ് ഫ്രാന്‍സില്‍ നിയുക്ത പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായും കൂടിക്കാഴ്ച നടത്തും. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മാക്രോണുമായി കൂടിക്കാഴ്ച നടത്തുന്ന ആദ്യ നേതാക്കളില്‍ ഒരാളാകും മോദി.

റഷ്യയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ യൂറോപ്പ് ഇന്ത്യയോട് തുടര്‍ച്ചയായി ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ യൂറോപ്പ് സന്ദര്‍ശനത്തിന് ഏറെ പ്രധാന്യം കല്‍പിക്കപ്പെടുന്നുണ്ട്. റഷ്യ-യുക്രൈന്‍ യുദ്ധം തടയാന്‍ ഇന്ത്യ മധ്യസ്ഥത വഹിച്ചാല്‍ തനിക്ക് എതിര്‍പ്പില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രിക്ക് ഈ മൂന്ന് രാജ്യങ്ങളുമായും ചര്‍ച്ച നടത്താനുള്ള അവസരം കൂടിയാകും യൂറോപ്യന്‍ പര്യടനം.

PM to  Europe during Russia Ukraine war; Will be leaving on Monday

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു   https://www.facebook.com/VISUM-Expresso-LLP-101011348734582
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  https://twitter.com/VisumExpresso 



LEAVE A REPLY

Security code:

COMMENTS

Be the first to comment