visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
കൈവരി ഇല്ലാത്ത കിണർ   , Panchayat Well
കൈവരി ഇല്ലാത്ത കിണർ , Panchayat WellPhoto Credit : Aneesh Chunakkara

പഞ്ചായത്ത് കിണറിന്റെ കൽകെട്ടുകൾ തകർന്ന് കിടക്കുന്നത് വഴി യാത്രകാർക്ക് ഭീഷണി

By - Siju Kuriyedam Sreekumar -- Friday, January 14, 2022 , 03:53 PM

ആലപ്പുഴ  മാവേലിക്കര തെക്കേക്കര പഞ്ചായത്തിൽ 8  വാർഡിൽ പഞ്ചായത്ത്  കിണറിന്റെ മുകൾവശം തകർന്നിട്ടു  10 വർഷത്തോളം  ആകുന്നു  . ചുനക്കര വരേണിക്കൽ  റോഡിന്റെ സമീപമാണ്  ഈ കിണർ . സ്കൂൾ വിദ്യാർഥികൾ  അടക്കം ഒരുപാട് പേർ സഞ്ചരിക്കുന്ന  വഴിയുടെ അടുത്താണ് ഈ കിണർ സ്ഥിതി ചെയുന്നത്  എന്നത്  നാട്ടുകാരിൽ പേടി ഉളവാക്കുന്നു  .  

ആലപ്പുഴ ജില്ലയിലെ മാവേലിക്കര ഭാഗത്തെ  ഒരു  ഗ്രാമമാണ് ചുനക്കര . വീതി കുറഞ്ഞ വഴിയുടെ അരികിലുള്ള കൈവരി ഇല്ലാത്ത കിണർ വഴിയാത്രക്കാർക്കും , സ്കൂൾ കുട്ടികൾക്കും , വാഹനങ്ങൾക്കും , പ്രതേകിച്ചു ഇരുചക്ര വാഹനങ്ങൾക്കും ഭീഷണിയാണ് . അധികൃതരെ അരിച്ചിട്ട്‌ ഒരു  നടപടിയും ഇതു വരെ ഉണ്ടായിട്ടില്ല . ഇലെക്ഷൻ സമയത്തു വേണ്ടത് ചെയാം എന്ന് പറയുന്നതല്ലാതെ പത്തുകൊല്ലമായി ഇതു വരെ ഒന്നും ചെയ്തിട്ടില്ല . 

സ്കൂളിന്റെ അടുത്താണ് ഈ കൈവരി ഇല്ലാത്ത കിണർ സ്ഥിതി ചെയുന്നത് എന്നതാണ്  കുട്ടികളെ സ്കൂളിലേക്കയക്കുന്ന രക്ഷിതാക്കളെ  ഭയപ്പെടുത്തുന്നത് . റോഡിൽ കൂടി പോകുന്ന വാഹനം കിണറ്റിൽ വീഴുമോ എന്ന ഭയത്തിൽ ആണ് നാട്ടുകാർ , കിണറിന്റെ മുകൾവശം  കൈവരി കെട്ടി ശരി ആക്കാൻ  വേണ്ട നടപടികൾ തുടങ്ങണമെന്ന നാട്ടുകാരുടെ  ആവശ്യം അധികൃതർ വേണ്ട രീതിയിൽ എടുക്കുന്നില്ല എന്ന പരാതിയും നാട്ടുകാർക്ക് ഉണ്ട് .  

 അനീഷ്‌ ചുനക്കര   എന്ന വ്യക്തി ആണ് ഞങ്ങളുടെ വാട്സാപ്പ് നമ്പറിൽ  ഇതേ പറ്റി  ഉള്ള വിവരങ്ങളും ഫോട്ടോയും വീഡിയോയും അയച്ചുതന്നത് .  അദ്ദേഹത്തിന്റെ നല്ല മനസിന്‌ നന്ദി അറിക്കുന്നതോടൊപ്പം ഈ വാർത്ത വായിച്ചിട്ടെങ്കിലും  അധികൃതരുടെ കണ്ണ് തുറക്കട്ടെ എന്ന് കൂടി പ്രതീഷിക്കുന്നു .  




കൈവരി ഇല്ലാത്ത കിണർ   , Panchayat Well
കൈവരി ഇല്ലാത്ത കിണർ , Panchayat WellPhoto Credit : Aneesh Chunakkara

കൈവരി ഇല്ലാത്ത കിണർ   , Panchayat Well
കൈവരി ഇല്ലാത്ത കിണർ , Panchayat WellPhoto Credit : Aneesh Chunakkara




Passengers threatened by broken top of panchayat well 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment