visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

India

Home / News/ India
KSRTC Muslim driver  Viral Photo
KSRTC Muslim driver Viral PhotoPhoto Credit : SMP

FACT Check : ‘പുത്തൻ യൂണിഫോമിൽ നമ്മുടെ സ്വന്തം അൽ ഖേരള കെഎസ്ആർടിസി പുതിയ ലെവലിലേക്ക്!’ സൈബർ ലോകത്ത് പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ വസ്തുത ഇങ്ങനെ എന്ന് നോക്കാം

By - Siju Kuriyedam Sreekumar -- Wednesday, May 25, 2022 , 12:00 PM
പുത്തൻ യൂണിഫോമിൽ നമ്മുടെ സ്വന്തം അൽ ഖേരള കെഎസ്ആർടിസി പുതിയ ലെവലിലേക്ക്! ഇനി വെച്ചടി കയറ്റം. സ്വിഫ്റ്റിലും വേണം ഈ സം​ഗതി.’ യൂണിഫോമില്ലാതെ മുസ്ലീമായ കെഎസ്ആർടിസി ഡ്രൈവർ താടിയും തൊപ്പിയും വെച്ച് ജൂബ്ബ ധരിച്ച് ബസ് ഓടിക്കുന്നു എന്ന നിലയിൽ ചിത്രം സഹിതം കഴിഞ്ഞ ദിവസം രാത്രി മുതൽ പ്രചരിക്കുന്ന ചിത്രമാണ്. കേരളത്തിലെ മുസ്ലീങ്ങൾക്ക് യൂണിഫോം നിയമങ്ങൾ ബാധകമല്ലെന്ന നിലയിലാണ് സംഘപരിവാർ ​ഗ്രൂപ്പുകളിൽ ഈ ചിത്രത്തെ കുറിച്ച് ചർച്ചകൾ സജീവമാകുന്നതും. എന്നാൽ, എന്താണ് ഈ ചിത്രത്തിന് പിന്നിലെ വസ്തുത എന്ന് പരിശോധിക്കുകയാണ് മീഡിയ മം​ഗംളം ഫാക്ട് ചെക്ക് ടീം.

ചിത്രത്തിലുള്ളത് കെഎസ്ആർടിസി മാവേലിക്കര ഡിപ്പോയിലെ ഡ്രൈവർ അഷ്റഫാണ്. എടിഎ 181 ബസിലെ ഡ്രൈവർ. അദ്ദേഹം ധരിച്ചിരിക്കുന്നത് പക്ഷേ വെള്ള ജൂബ്ബയല്ല.കെഎസ്ആർടിസിയുടെ യൂണിഫോമായ സ്കൈബ്ലൂ ഷർട്ട് തന്നെയാണ്. ഫുൾക്കൈ ഷർട്ട് മടക്കി വെച്ചിട്ടില്ല. മടിയിൽ ഒരു തോർത്ത് ഇട്ടിട്ടുമുണ്ട്. ഒറ്റ നോട്ടത്തിൽ വെള്ള ജൂബ്ബ ഇട്ടിരിക്കുകയണ് എന്നേ തോന്നൂ. താടിയും മുസ്ലീം തൊപ്പിയും കൂടിയായപ്പോൾ കെഎസ്ആർടിസി ബസ് ഓടിക്കുന്ന തീവ്രവാദിയായി ചിത്രീകരിച്ച് പ്രചരണം നടന്നു എന്ന് മാത്രം!

അഷ്റഫ് തീവ്ര ചിന്തകളുള്ള ആളല്ലെന്ന് അദ്ദേഹത്തെ കുറിച്ച് അറിയാവുന്ന കെഎസ്ആർടിസി ജീവനക്കാരായ സംഘപരിവാർ അനുകൂലികൾ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തിൽ വാസ്തവ വിരുദ്ധമായ നിലയിൽ ചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്നാണ് അവരും ആവശ്യപ്പെടുന്നത്.

FACT Check KSRTC driver in muslim dress Viral Photo 


Visum Expresso ന്യൂസ് വാട്സാപ്പ് ഗ്രൂപ്പ് ജോയിൻ ചെയ്യാൻ    ക്ലിക് ചെയ്യു   https://chat.whatsapp.com/IK50tIFrhTOJkIidALT7pv
Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു   https://www.facebook.com/VISUM-Expresso-LLP-101011348734582
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  https://twitter.com/VisumExpresso



LEAVE A REPLY

Security code:

COMMENTS

Be the first to comment