visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Girl using Social Media Symbolic image
Girl using Social Media Symbolic imagePhoto Credit : Siju Kuriyedam Sreekumar

19 വയസുകാരനായ ഇന്‍സ്റ്റഗ്രാം സുഹൃത്തിനൊപ്പം വീടുവിട്ട വിദ്യാര്‍ഥിനിയെ പോലീസ് കണ്ടെത്തി; തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി ജെഫിന്‍ റിമാന്‍ഡില്‍

By - Siju Kuriyedam Sreekumar -- Thursday, January 27, 2022 , 08:42 PM
ഈരാറ്റുപേട്ട: 19 വയസുകാരനായ ഇന്‍സ്റ്റഗ്രാം സുഹൃത്തിനൊപ്പം വീടുവിട്ട വിദ്യാര്‍ഥിനിയെ പോലീസ് തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി വീട്ടിലെത്തിച്ചു. ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി ജെഫിന്‍ നിവാസില്‍ ജെഫിന്‍ ജോയിയുമായി   (19) പ്രണയത്തിലായ ഈരാറ്റുപേട്ട സ്വദേശിനി ബുധനാഴ്ച രാവിലെ വീടുവിട്ടത്. പെണ്‍കുട്ടിയെ മുറിയില്‍ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഈരാറ്റുപേട്ട പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാതെ ആണ് വിദ്യാര്‍ഥിനി വീടുവിട്ടത് .  അത് മൊബൈൽ കേന്ദ്രികരിച്ചുള്ള  അന്വേഷണത്തിനു പ്രതിസന്ധി സൃഷ്ടിച്ചു. എന്നാല്‍ മൊബൈലിൽ വന്ന അവസാന കാൾ ആയ  സുഹൃത്തിന്റെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ ഇരുവരും കാട്ടാക്കടയില്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കാട്ടാകട പോലീസില്‍ വിവരം അറിയിക്കുകയും ഇരുവരെയും കണ്ടെത്തുകയുമായിരുന്നു. 

ചൊവ്വാഴ്ച വൈകിട്ടോടെ   വിദ്യാര്‍ഥിനിയുടെ വീടിന് സമീപമെത്തിയ ജെഫിന്‍ രാവിലെ വരെ അവിടെ കഴിച്ചുകൂട്ടി അതിരാവിലെ   വിദ്യാര്‍ഥിനിയുമായി കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ തിരുവനന്തപുരത്തേക്ക് പോകുകയുമായിരുന്നു.ആദ്യം  ജെഫിന്റെ സഹോദരിയുടെ വീട്ടിലെത്തിയ ഇവര്‍ പിന്നിട് അവിടെ നിന്ന്  മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടയില്‍ പോലീസ്  മൊബൈൽ ടവർ കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിൽ  കണ്ടെത്തുകയുമായിരുന്നു. 

പാലാ ഡി.വൈ.എസ്.പി. ഷാജു ജോസിന്റെ നേതൃത്വത്തില്‍ ഈരാറ്റുപേട്ട എസ്.ഐ. തോമസ് സേവ്യര്‍, അനില്‍ കുമാര്‍, എലിയമ്മ ആന്റണി, നിത്യ മോഹന്‍, ശരത് കൃഷ്ണദേവ് എന്നിവരടങ്ങിയ സംഘമായിരുന്നു അന്വേഷണം നടത്തിയത്. ഇരുവരെയും ഈരാറ്റുപേട്ട കോടതിയില്‍ ഹാജരാക്കി. ജെഫിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ്  ചെയ്തു.


Police found the student who left home with 19 year old Instagram friend



LEAVE A REPLY

Security code:

COMMENTS

Be the first to comment