visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Technology

Home / Articles/ Technology
Facebook Instagram Whatsapp blue whale
Facebook Instagram Whatsapp blue whale

എന്താണ് ഫേസ്ബുക്കിന് പറ്റിയത് സ്വയം രക്ഷക്കായി നിർത്തിയതോ? അതോ പുറത്തുനിന്നുള്ള ആക്രമണം തടയാൻ നിർത്തിയിട്ടതോ? വായിച്ചറിയാം

By - Siju Kuriyedam Sreekumar -- Tuesday, October 05, 2021 , 11:40 PM

ഇന്റർനെറ്റ് ഒരു മഹാസാഗരം ആണ് അതിലെ നീല തിമിംഗലമാണ്  ഫെയ്സ്ബുക്. ഇൻസ്റ്റഗ്രാം, വാട്സാപ്,  ഈ  മൂന്ന് സമൂഹമാധ്യമ സേവനങ്ങളാണ് ഇന്റർനെറ്റിനെയാകെ നിർവചിക്കുന്നത് എന്നുപോലും പറയാം. ഈ നീല തിമിംഗലങ്ങൾ   തിരകളിൽപ്പെടുന്നതും അൽപനേരത്തേക്ക് കാഴ്ചയിൽ നിന്നു മറയുന്നതും ചാടിമറിഞ്ഞു ഉല്ലസിക്കുന്നതും നാം കണ്ടിട്ടുണ്ട് , അവരുടെ ഉല്ലാസ ചാട്ടത്തിൽ   പല ചെറിയ മൽസ്യങ്ങൾ തെറിച്ചു വീഴുന്നതും നമ്മൾ കണ്ടിട്ടുണ്ട്. പല ചെറിയ ജീവികൾ അവരുടെ വായിൽ അകപെട്ടുപോകുന്നതും നമ്മൾ കണ്ടിട്ടുണ്ട് . ചിലപ്പോൾ അൽപ്പ നേരത്തേക്ക് അപ്രത്യക്ഷമാകുന്നതും നമ്മൾ  കണ്ടിട്ടുണ്ട് അപൂർവമായെങ്കിലും സംഭവിക്കുന്നതാണ്. എങ്കിലും ഇന്റർനെറ്റിന്റെ കരുത്ത് അറിയിച്ച് ഏതു കൊടുങ്കാറ്റിലും ഇളകാതെ, ഒരു തിമിംഗല വേട്ടക്കാരന്റെ ചാട്ടുളിക്കും  പിടികൊടുക്കാതെ എന്നും ഇവയൊക്കെ ആ മഹാസാഗരത്തിൽ ഉല്ലസിച്ചു നീന്തുന്നത് മാത്രമാണ് നമ്മൾ  കഴിഞ്ഞ 10 വർഷമായി  കണ്ടിട്ടുള്ളത്. ഇന്നലെ ആ ചരിത്രം അവസാനിച്ചു.  

    ഇന്റർനെറ്റ് സാങ്കേതികത്വങ്ങൾ അടിസ്ഥാനമാക്കി പറഞ്ഞാൽ, മഹാസാഗരത്തിൽനിന്ന് ഫേസ്ബുക്ക് എന്ന നീല തിമിംഗലം   അപ്രത്യക്ഷമായി, ആറു മണിക്കൂർ നേരത്തേക്ക്. ഇത് അസാധാരണമാണ്. ഫെയ്സ്ബുക് എന്ന കമ്പനിക്ക് എന്തു സംഭവിച്ചു എന്നുപോലും വിശദീകരിക്കാൻ കഴിയാത്ത ആശങ്കയുടെ 6 മണിക്കൂറുകൾ. മുൻപ് ഒരു മണിക്കൂർ വരെ ഫെയ്സ്ബുക് സേവനങ്ങൾ മുടങ്ങിയപ്പോഴൊക്കെ പ്രശ്നം എന്താണെന്നത് ഏറെക്കുറെ വ്യക്തമായിരുന്നു. ഇന്നലെ അങ്ങനെയായിരുന്നില്ല. പ്രശ്നം എന്താണെന്നു മനസ്സിലാക്കാൻ കഴിയാത്ത വിധം വേൾഡ് വൈഡ് വെബിൽനിന്ന് ഫെയ്സ്ബുക്ക് അപ്രത്യക്ഷമായി. ലളിതമായി പറഞ്ഞാൽ, ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റഗ്രാം എന്നീ സേവനങ്ങളെ ഇന്റർനെറ്റുമായി ബന്ധിപ്പിക്കുന്ന കണക്‌ഷനുകളെല്ലാം ഫെയ്സ്ബുക് സ്വയം വിച്ഛേദിക്കുകയായിരുന്നു. സിലിക്കൺ വാലിയിലെ ഐടി വിദഗ്ധരെ അമ്പരപ്പിച്ചതും ഈ അസാധാരണ പ്രതിഭാസം ആയിരുന്നു.

ഫെയ്സ്ബുക്കിനെ മുക്കിയ ‘മഞ്ഞുമല’

     ഇന്ത്യൻ സമയം ഒക്ടോബർ 4 രാത്രി 9.09. സാൻഫ്രാൻസിസ്കോയിലെ ക്ലൗഡ്ഫ്ലെയർ എന്ന കമ്പനിയുടെ ഓഫിസിൽ സമയം രാവിലെ 11.39. നെറ്റ്‌വർക് ട്രാഫിക്കിൽ അസാധാരണമായതെന്തോ കണ്ട എൻജിനീയർമാർ അമ്പരന്നു. ഫെയ്സ്ബുക് എൻജിനീയർമാരിലാരോ കമ്പനിയുടെ ബോർഡർ ഗേറ്റ്‌വേ പ്രോട്ടോക്കോളിൽ (ബിജിപി) അപ്ഡേറ്റ് നടത്തിയിരിക്കുന്നു. ബിജിപി എന്നാൽ, ഫെയ്സ്ബുക് സേവനങ്ങളെ ഇന്റർനെറ്റുമായി ബന്ധിപ്പിക്കുന്ന കൂറ്റൻ കവാടമാണ്. ആ കവാടത്തിലേക്കുള്ള റൂട്ട്മാപ് പിന്തുടർന്നാണ് ലോകമെങ്ങുമുള്ള ഫെയ്സ്ബുക് ഉപയോക്താക്കൾ കമ്പനിയുടെ സേവനങ്ങൾ ഉപയോഗിക്കുന്നത്.  

ബിജിപിയിൽ അപ്ഡേറ്റ് വരുത്തുക എന്നാൽ, അതീവഗുരുതരമായ എന്തോ സംഭവിച്ചു എന്നാണർഥം. കോടിക്കണക്കിനാളുകൾ സഞ്ചരിക്കുന്ന ഒരു മഹാപാത, തിരക്കേറിയ സമയത്തു പൊടുന്നനെ കൊട്ടിയടച്ച പ്രതീതി. ഓരോ നിമിഷത്തിലും ഈ പാതയിലെ സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുന്നതിൽ മാത്രം ശ്രദ്ധിക്കുന്ന ഫെയ്സ്ബുക് ഏറ്റവും തിരക്കേറിയ സമയത്ത് ഗേറ്റ് അടയ്ക്കുക എന്നു വച്ചാൽ, അതിന് ഒരർഥമേയുള്ളൂ, ഫെയ്സ്ബുക്കിൽ എന്തോ വലിയ കുഴപ്പം സംഭവിച്ചിരിക്കുന്നു. രണ്ടു സാധ്യതകളാണ് മുന്നിലുള്ളത്. ഇന്റർനെറ്റുമായുള്ള ബന്ധം വിച്ഛേദിച്ചാൽ മാത്രം രക്ഷപ്പെടാൻ കഴിയുന്ന അതിമാരകമായ സൈബർ ആക്രമണം, അല്ലെങ്കിൽ സ്വന്തം സെർവറുകളിൽ ഫെയ്സ്ബുക് നടത്തിയ വളരെ പ്രധാനമായ ഒരു അപ്ഡേറ്റ് പാളിപ്പോയിരിക്കുന്നു. 

ക്ലൗഡ്‌ഫ്ലെയർ എൻജിനീയർമാർ ആശയക്കുഴപ്പത്തിലായി. ഇന്റർനെറ്റിലെ ഏറ്റവും ശക്തമായ കണ്ടന്റ് ഡെലിവറി, ഡിഡിഒഎസ് സുരക്ഷാ സേവനമായ ക്ലൗഡ്ഫ്ലെയർ അറിയാതെ ഫെയ്സ്ബുക്കിന്റെ എന്നല്ല, ഒരു കമ്പനിയുടെയും ഇന്റർനെറ്റ് ട്രാഫിക്കിൽ ഒന്നും സംഭവിക്കില്ല. ഫെയ്സ്ബുക് പോലെയുള്ള വൻമരങ്ങൾ ഉൾപ്പെടെ കോടിക്കണക്കിനു വെബ്സൈറ്റുകൾക്ക് സുരക്ഷ ഒരുക്കുന്ന ക്ലൗഡ്ഫ്ലെയർ സൈബർ ആക്രമണങ്ങളിൽനിന്ന് അവയെ സംരക്ഷിക്കുകയും അവയുടെ ഇന്റർനെറ്റ് ട്രാഫിക് അനുനിമിഷം നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഫെയ്സ്ബുക് ട്രാഫിക്കിലെ മാറ്റത്തിൽ ആദ്യം ആശങ്കപ്പെടേണ്ടതും ക്ലൗഡ്ഫ്ലെയർ തന്നെ.

ഫെയ്സ്ബുക് ട്രാഫിക്കിലെ അസാധാരണത്വം നിരീക്ഷിച്ചുകൊണ്ടിരിക്കെയാണ് ഒരു മഹാപ്രവാഹം കൺമുന്നിൽ അപ്രത്യക്ഷമാകുന്നത് ക്ലൗഡ്ഫ്ലെയർ എൻജിനീയർമാർ കണ്ടത്. ക്ലൗഡ്ഫ്ലെയർ എൻജിനീയർമാരായ ടോം ട്രിക്സ്, സെൽസോ മർട്ടീഞ്ഞോ എന്നിവരുടെ വാക്കുകളിൽ പറഞ്ഞാൽ ഫെയ്സ്ബുക് കൺമുന്നിൽ ചാരമായി മാറുകയായിരുന്നു. വിശദമായ പരിശോധനയിൽ, കുഴപ്പത്തിന്റെ ഉത്തരവാദിത്തം തങ്ങളുടേതല്ലെന്നും ഫെയ്സ്ബുക് ഏതെങ്കിലും തരത്തിലുള്ള സൈബർ ആക്രമണത്തിനിരയായിട്ടില്ലെന്നും ക്ലൗഡ്ഫ്ലെയർ തിരിച്ചറിഞ്ഞു. എന്നാൽ, ഫെയ്സ്ബുക് സ്വയം ഇന്റർനെറ്റിൽ നിന്ന് വിച്ഛേദിച്ചെന്നും തങ്ങളുടെ സെർവറുകളുമായി ബന്ധപ്പെടാൻ ശ്രമിക്കുന്ന 350 കോടി ഉപയോക്താക്കളെ അന്ധരകാരത്തിലാഴ്‍ത്തി എവിടെയോ അപ്രത്യക്ഷമായെന്നും വിശ്വസിക്കുക എളുപ്പമായിരുന്നില്ല.

 എന്താണ് നടന്നത് എന്ന് അറിയാൻ ഏതാനും മണിക്കൂറുകൾ നമുക്ക് പിന്നോട്ട് സഞ്ചരിക്കേണ്ടി  വരും 

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ  ഫ്രാൻസെസ് ഹോഗൻ

whistleblower Frances Haugen Facebook employee
whistleblower Frances Haugen Facebook employee


                  ഫെയ്സ്ബുക് സേവനങ്ങൾ അപ്രത്യക്ഷമാകുന്നതിന് ഏതാനും മണിക്കൂറുകൾ മുൻപാണ് കമ്പനിയെ പ്രതിരോധത്തിലാക്കിക്കൊണ്ട് മുൻജീവനക്കാരി ഫ്രാൻസെസ് ഹോഗൻ സിബിഎസ് ചാനലിലെ ‘60 മിനിറ്റ്സ് ഓൺ സൺഡേ’ എന്ന പരിപാടിയിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത് , സുരക്ഷയല്ല ലാഭമാണ് ഫെയ്‌സ്ബുക്കിന് പ്രധാനം; കമ്പനിയെ വെട്ടിലാക്കി മുന്‍ജീവനക്കാരി ആരോപണങ്ങൾ ഉന്നയിച്ചത് .  
 

സുപ്രധാന വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുന്ന ലാഭേതര സംഘടനയായ വിസില്‍ബ്ലോവര്‍ എയ്ഡിന്റെ സഹായത്തിലാണ് ഹൂഗന്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. ഫെയ്‌സ്ബുക്കിനെതിരെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി മുന്‍ ജീവനക്കാരി. രണ്ട് വര്‍ഷക്കാലം ഫെയ്‌സ്ബുക്കിന്റെ സിവിക് ഇന്‍ഫര്‍മേഷന്‍ ടീമില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രൊഡക്ട് മാനേജര്‍ ഫ്രാന്‍സിസ് ഹൗഗനാണ് ഫെയ്‌സ്ബുക്കിനെതിരെയുള്ള വിവരങ്ങള്‍ പുറത്തുവിട്ട് രംഗത്തെത്തിയത്. ഇന്‍സ്റ്റാഗ്രാമുമായി ബന്ധപ്പെട്ട ഗവേഷണ വിവരങ്ങള്‍ വാള്‍സ്ട്രീറ്റ് ജേണലിന് വെളിപ്പെടുത്തിയത് ഇവരായിരുന്നു.
സുപ്രധാന വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുന്ന ലാഭേതര സംഘടനയായ വിസില്‍ബ്ലോവര്‍ എയ്ഡിന്റെ സഹായത്തിലാണ് ഹൗഗന്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. 
കൗമാരക്കാരെ ഇന്‍സ്റ്റാഗ്രാം വിപരീതമായി ബാധിക്കുന്നുണ്ടെന്ന കണ്ടെത്തിയെന്ന ഇന്‍സ്റ്റാഗ്രാമിലെ ഗവേഷണ വിവരങ്ങള്‍ വലിയ വിവാദങ്ങള്‍ക്കിടയാക്കിയതിന് പിന്നാലെ സ്വയം വെളിപ്പെടുത്തി ഹൗഗന്‍ രംഗത്തെത്തുകയായിരുന്നു. ഞായറാഴ്ച പുറത്തുവന്ന 60 മിനുട്ട്‌സുമായി നടത്തിയ അഭിമുഖ സംഭാഷണത്തില്‍ ഫെയ്‌സ്ബുക്കില്‍ താനറിഞ്ഞ പ്രശ്‌നങ്ങളെല്ലാം ഹൗഗന്‍ പങ്കുവെക്കുന്നു.   
Frances Haugen Facebook employee
Frances Haugen Facebook employee

താന്‍ മുമ്പ് പല സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഫെയ്‌സ്ബുക്കില്‍ സ്ഥിതി വളരെ ഗുരുതരമാണ്. സുരക്ഷയ്ക്ക് മേല്‍ ലാഭമുണ്ടാക്കുകയാണ് ഫെയ്‌സ്ബുക്ക് ചെയ്യുന്നത്.' ഹൗഗന്‍ പറയുന്നു.

ഫെയ്‌സ്ബുക്കിലെ വിദ്വേഷ പ്രചരണം, വിഭജനമുണ്ടാക്കും വിധമുള്ള രാഷ്ട്രീയ പ്രസ്താവനകള്‍, വ്യാജ വാര്‍ത്ത എന്നിവയുടെ ഉറവിടങ്ങള്‍ സംബന്ധിച്ച് ഫെയ്‌സ്ബുക്കിന് ധാരണയുണ്ടായിരുന്നുന്നും ഫെയസ്ബുക്ക് ആപ്പുകള്‍ ലോകമെമ്പാടുമുള്ള സമൂഹങ്ങളെ വിപരീതമായി ബാധിക്കുന്നുണ്ടെന്നും ഫെയ്‌സ്ബുക്കിന് അറിയാമായിരുന്നതായും ഹൗഗന്‍ പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. 

ഫെയ്‌സ്ബുക്കിന്‍ അല്‍ഗൊരിതത്തില്‍ വലിയ പ്രശ്‌നങ്ങളുണ്ടെന്ന് ഹൗഗന്‍ ചൂണ്ടിക്കാട്ടി. അഞ്ച് മിനിറ്റ് നേരം ഫെയ്‌സ്ബുക്ക് സ്‌ക്രോള്‍ ചെയ്യുന്ന ഒരാളെ കാണിക്കുന്ന ഉള്ളടക്കങ്ങളെല്ലാം അയാളുടെ മുന്‍കാലത്തെ ഇടപെടലുകളെ (engagement) അടിസ്ഥാനമാക്കിയാണ്. വ്യാജവാര്‍ത്തകളും, വിദ്വേഷ പ്രചാരണ സന്ദേശങ്ങളും മറ്റും ഈ രീതിയില്‍ നിരന്തരം ആളുകളിലേക്ക് എത്തുന്നു. അത് അവരില്‍ അതിവേഗം രോഷം വളര്‍ത്തുന്നു. 2020 ലെ യുഎസ് കാപിറ്റോള്‍ ആക്രമണവും ഹൗഗന്‍ ചൂണ്ടിക്കാണിക്കുന്നു. 

ഫെയ്‌സ്ബുക്ക് പരസ്യ പ്രസ്താവനകളിലൂടെ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും പറയുന്ന കാര്യങ്ങളും പ്രവൃത്തിയും തമ്മില്‍ യാതൊരുവിധ ബന്ധവുമില്ല എന്നും കാണിച്ച് യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷനില്‍ ഹൗഗന്‍ പരാതി നല്‍കിയിട്ടുണ്ട്. 2020 ലെ തിരഞ്ഞെടുപ്പിന് ശേഷം വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍ ഫെയ്‌സബുക്കിന്റെ പങ്ക്, കൗമാരക്കാരുടെ മാനസികാരോഗ്യത്തില്‍ ഫെയ്‌സ്ബുക്ക് ഉല്‍പന്നങ്ങളുടെ സ്വാധീനം എന്നിവ സംബന്ധിച്ച രേഖകളും അതില്‍പെടുന്നു.  സെനറ്റര്‍ റിച്ചാര്‍ഡ് ബ്ലുമെന്താള്‍, ഡി കോണ്‍, സെനറ്റര്‍ മാര്‍ഷ ബ്ലാക്ക്ബണ്‍,  ആര്‍-ടെന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ഇവര്‍ ചില അനുബന്ധ രേഖകള്‍ കൂടി ഇവര്‍ക്ക് കൈമാറിയിട്ടുണ്ട്. കൗമാരക്കാരെ ഫെയ്‌സ്ബുക്ക് എങ്ങനെ ബാധിക്കുന്നു എന്നതുമായി ബന്ധപ്പെട്ട് യുഎസ് കോണ്‍ഗ്രസ് അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കും ഹൗഗന്‍ മറുപടി പറയും. 

അമേരിക്കൻ തിരഞ്ഞെടുപ്പിലെ ബാഹ്യ ഇടപെടൽ ഉൾപ്പെടെയുള്ള വിവാദങ്ങളിലേക്കു വെളിച്ചം വീശിയ കേബ്രിജ് അനലിറ്റിക്ക വിവാദം മുതൽ ഫെയ്സ്ബുക്കിന്റെ വിനാശകരമായ ഇടപെടലുകളെപ്പറ്റി വെളിപ്പെടുത്തലുകൾ നടത്തുന്ന, അതുവരെ ‘അജ്ഞാതയായിരുന്ന’ ഈ 37കാരി ടിവി ചാനലിൽ സ്വന്തം പേരിൽ നേരിട്ടു പ്രത്യക്ഷപ്പെട്ടാണ് ആരോപണങ്ങൾ ഉന്നയിച്ചത്. 

ഫെയ്സ്ബുക്കിൽ ജോലി ചെയ്തിരുന്ന കാലത്തുനിന്നുള്ള ആഭ്യന്തര രേഖകളുടെ പിൻബലത്തോടെയായിരുന്നു ഫ്രാൻസെസിന്റെ വെളിപ്പെടുത്തലുകൾ. കേവലം ആരോപണങ്ങൾ മാത്രമായിരുന്നില്ല അത്. അക്രമത്തിനും, വെറുപ്പിനും, വ്യാജപ്രചാരണങ്ങൾക്കുമെതിരെ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന ഫെയ്സ്ബുക്കിന്റെ അവകാശവാദങ്ങൾ തെറ്റാണെന്നു തെളിയിക്കുന്ന ആയിരക്കണക്കിനു രേഖകൾ യുഎസ് നിയമവകുപ്പിനും വാൾസ്ട്രീറ്റ് ജേണൽ പത്രത്തിനും കൈമാറിയ ഫ്രാൻസെസ് ടിവി അഭിമുഖത്തിൽ ആരോപണങ്ങൾ അടിവരയിട്ടു.

വെറുപ്പും നുണയും അക്രമങ്ങളും ഫെയ്സ്ബുക് പ്രോൽസാഹിപ്പിക്കുന്നു, ഇവയിലൂടെ കമ്പനി വരുമാനമുണ്ടാക്കുന്നു. സമൂഹത്തിന്റെ നന്മയും സുരക്ഷയും അപകടത്തിലാക്കി കമ്പനി ലാഭം കൊയ്യുന്നു. ലോകനന്മയോ സ്വന്തം നന്മയോ തിരഞ്ഞെടുക്കേണ്ടി വന്നപ്പോഴൊക്കെ ഫെയ്സ്ബുക് സ്വന്തം നന്മ തിരഞ്ഞെടുത്തു. കമ്പനിയുടെ ലാഭക്കൊതി ലോകത്ത് കലാപങ്ങൾക്കും വംശഹത്യകൾക്കും വഴിവച്ചുകൊണ്ടിരിക്കുന്നു- തുടങ്ങിയവയായിരുന്നു ഫ്രാൻസെസിന്റെ ആരോപണങ്ങൾ.  ഫെയ്സ്ബുക്കിനെതിരെ അടിയന്തര നിയമനടപടി ആവശ്യപ്പെട്ട് വിവിധ കേന്ദ്രങ്ങളിൽനിന്നു മുറവിളി ഉയർന്നു, അഭിമുഖത്തിലെ വെളിപ്പെടുത്തലുകൾ ലോകമെങ്ങുമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അഭിമുഖം സംപ്രേഷണം ചെയ്ത് മൂന്നു മണിക്കൂറിനുള്ളിൽ ഫെയ്സ്ബുക്കിനെതിരെ അടുത്ത വെളിപ്പെടുത്തൽ എത്തി. 150 കോടി ഫെയ്സ്ബുക് ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങൾ അടങ്ങുന്ന ഡേറ്റ ഡാർക് വെബിൽ വിൽപനയ്ക്കു വച്ചിരിക്കുന്നു എന്നു വെളിപ്പെടുത്തിയത് ഹാക്കർ സംഘത്തിലെ അംഗമെന്ന് അവകാശപ്പെട്ട ഒരാൾതന്നെയായിരുന്നു. പ്രൈവസി അഫയേഴ്സ് എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം സെപ്റ്റംബറിലാണ് ഫെയ്സ്ബുക്കിൽനിന്നു ഡേറ്റ ചോർന്നതും ഡാർക് വെബ്ബിൽ എത്തിയതും. 10 ലക്ഷം പേരുടെ ഡേറ്റയ്ക്ക് വില 5000 ഡോളർ. ഗുരുതരമായ ഈ രണ്ട് ആരോപണങ്ങൾക്കും ഫെയ്സ്ബുക് നൽകിയ മറുപടിയായിരുന്നു ഈ ‘അപ്രത്യക്ഷമാകൽ’ എന്ന നിഗമനത്തിലാണ് മിക്ക നിരീഷകരും

തിരയിളക്കത്തിൽ ഉലഞ്ഞ് നെറ്റ്‌വർക്കുകൾ

ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, വാട്സാപ് എന്നിവ നിശ്ചലമായി ഒരു മണിക്കൂറായപ്പോഴേക്കും ഇന്റർനെറ്റ് ട്രാഫിക്കിൽ അതിന്റെ തിരയിളക്കങ്ങൾ കണ്ടുതുടങ്ങി. വാട്സാപ് സ്വകാര്യതാനയം വിവാദമായ മാർച്ച്, എപ്രിൽ മാസങ്ങളിൽ ഉണർന്ന സിഗ്നൽ മെസഞ്ചറിലേക്ക് ഉപയോക്താക്കൾ ഇരച്ചുകയറി. ആപ്പ് ഡൗൺലോഡുകളുടെ എണ്ണം വർധിച്ചു. ഫെയ്സ്ബുക് വീഴ്ചയെപ്പറ്റി ചർച്ച ചെയ്യാനും ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും ഉണ്ടാക്കിയ ശൂന്യത നികത്താനും ആളുകൾ ട്വിറ്ററിൽ സജീവമായി. ടിക്‌ടോക്, ടെലഗ്രാം എന്നിവയിലും തിരക്കേറി. ഇതിന്റെ ഫലമായി ഈ സേവനങ്ങളുടെ വേഗം കുറഞ്ഞു. 

ട്വിറ്ററിൽ ട്വീറ്റുകൾ തുറക്കാനുള്ള സമയം 2 സെക്കൻഡിൽ നിന്ന് 10 സെക്കൻഡ് വരെ വർധിച്ചു. ഗൂഗിൾ സേവനങ്ങൾക്കെല്ലാം ചെറുതായി വേഗം കുറഞ്ഞു. ആശയവിനിമയത്തിനായി വാട്സാപ്പിനെ ഉപയോഗിച്ചിരുന്നവർ പെട്ടെന്ന് ഫോൺ കോളുകളിലേക്കു മാറിയതോടെ ലോകത്തിന്റെ പല ഭാഗത്തും മൊബൈൽ സേവനം തകരാറിലായി. റുമേനിയയിൽ ഫെയ്സ്‌ബുക് നിശ്ചലമായതിനു തൊട്ടുപിന്നാലെ ഒരേ സമയം 2 മൊബൈൽ സേവനദാതാക്കൾ കൂടി പണിമുടക്കി. നോർവെയിൽ ടെലിയ നെറ്റ്‌വർക്കിൽ ഇന്റർനെറ്റ് സേവനം തടസ്സപ്പെട്ടു. രാജ്യാന്തര കേബിൾ ശൃംഖലയിലെ തകരാർ മൂലം ലോകം മുഴുവൻ കണക്ടിവിറ്റി പ്രശ്നമാണെന്ന് ആശങ്കയും അഭ്യൂഹങ്ങളും വ്യാപിക്കാൻ ഇതു കാരണമായി. 

ഫെയ്സ്ബുക്കിൽ സ്നോ ഡേ, സിഗ്നലിലേക്ക് ക്ഷണിച്ച് സ്നോഡൻ

തണുപ്പുരാജ്യങ്ങളിൽ മഞ്ഞുവീഴ്ച മൂലം ഓഫിസുകൾക്കും സ്കൂളുകൾക്കും അവധിനൽകുമ്പോൾ അതിനെ ‘സ്നോ ഡേ’ എന്നാണു വിശേഷിപ്പിക്കാറുള്ളത്. വീട്ടിനുള്ളി തന്നെ കഴിയാം, വൈദ്യുതി പോലും ഉണ്ടായെന്നുവരില്ല. ഫെയ്സ്ബുക്ക് ജീവനക്കാർക്ക് തിങ്കളാഴ്ച ‘സ്നോ ഡേ’ ആയിരുന്നു. മഞ്ഞുവീഴ്ചയല്ല, സെർവറുകളെ ഇന്റർനെറ്റിൽനിന്നും വിച്ഛേദിച്ച അ‍ജ്ഞാതമായ ആ മഞ്ഞുമലയാണ് ജീവനക്കാർക്ക് ഓഫിസിനുള്ളിൽ ഒരവധി ദിനം നൽകിയത്. ഫെയ്സ്ബുക് സേവനങ്ങൾ ലോകത്താകെ നിശ്ചലമായതുപോലെത്തന്നെ ഫെയ്സ്ബുക് ഓഫിസുകളുടെ പ്രവർത്തനവും നിശ്ചലമായി. 


ഇന്റർനെറ്റുമായി ബന്ധമറ്റ ഫെയ്സ്ബുക് ഓഫിസുകളിൽ ജീവനക്കാർക്ക് ജോലി ചെയ്യുക അസാധ്യമായി. ജീവനക്കാർക്കായുള്ള കമ്പനിയുടെ സോഫ്റ്റ്‍വെയറും അനുബന്ധ ടൂളുകളും ഒന്നും പ്രവർത്തിച്ചില്ല. സുരക്ഷാവാതിലുകൾ പോലും തുറക്കാനായില്ല. പഞ്ച് ചെയ്ത് ഓഫിസിനുള്ളിൽ പ്രവേശിക്കാൻ കഴിയാതിരുന്നതിനാൽ ജോലിക്കെത്തിയ ജീവനക്കാർ ഓഫിസ് കെട്ടിടത്തിനു മുന്നിൽ നിശ്ചലരായി നിന്നു. സ്വന്തം വർക് സ്റ്റേഷനുകളിലെ കംപ്യൂട്ടറുകളിലോ കോൺഫറൻസ് മുറികളിലോ സെർവർ റൂമുകളിലോ ഒന്നും പ്രവേശിക്കാനാവാതെ ജീവനക്കാർ നിശ്ചലരായി. നല്ലൊരു ശതമാനം ജീവനക്കാരും വർക് ഫ്രം ഹോം സംവിധാനത്തിൽ അവരവരുടെ വീടുകളിലിരുന്നു ജോലി ചെയ്യുന്ന സാഹചര്യമായതും പ്രശ്നം പരിഹരിക്കാൻ വൈകി. 

ഫെയ്സ്ബുക് സെർവറുകൾ ഇന്റർനെറ്റ് ബന്ധം ഉപേക്ഷിച്ച് മണിക്കൂറുകൾ കഴിഞ്ഞതോടെ FACEBOOK.COM എന്ന വെബ്സൈറ്റ് വിലാസം വിവിധ ഡൊമെയ്ൻ റജിസ്ട്രേഷൻ കമ്പനികളിൽ വിൽപനയ്ക്കെത്തിയത് കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കി. ഇന്റർനെറ്റുമായുള്ള ബന്ധം നഷ്ടപ്പെട്ടതോടെ ആ ഡൊമെയ്ൻ ഇന്റർനെറ്റിനെ സംബന്ധിച്ച് അതിന്റെ റജിസ്റ്ററിൽനിന്ന് നീക്കം ചെയ്യപ്പെട്ടു. ഇതാണ് ഡൊമെയ്ൻ റജിസ്ട്രേഷൻ കമ്പനികളിലെ ഓട്ടമാറ്റിക് സംവിധാനങ്ങൾ ഫെയ്സ്ബുക് വിലാസം വിൽപനയ്ക്കു വയ്ക്കാൻ കാരണം. അതേ സമയം, സ്വതന്ത്ര ഇന്റർനെറ്റ് വക്താവായ എഡ്വേഡ് സ്നോഡൻ വാട്സാപ് ഉപയോക്താക്കളോട് വാട്സാപ് ഉപേക്ഷിച്ചു സ്വകാര്യത ഉറപ്പു നൽകുന്ന സിഗ്നൽ സേവനത്തിലേക്കു മാറാൻ ആഹ്വാനം ചെയ്തു. ഫെയ്സ്ബുക്കിലെ തകരാർ സുരക്ഷാവീഴ്ചയുടെ തെളിവാണെന്നും സ്നോഡൻ ആരോപിച്ചു.

ഏഴു മണിക്കൂറിനു ശേഷം തിരിച്ചെഴുനേൽപ്പ്‌ 

ആറു മണിക്കൂറിലേറെ ഓഫ്‍ലൈൻ ആയിരുന്ന ശേഷമാണ് ഫെയ്സ്ബുക് ബിജിപി വീണ്ടും സജീവമായത്. ഇതോടെ ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റഗ്രാം എന്നിവ വീണ്ടും പ്രവർത്തിച്ചു തുടങ്ങി. തകരാർ സംബന്ധിച്ച് ഫെയ്സ്ബുക് പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ ക്ലൗഡ്ഫ്ലെയർ എൻജിനീയർമാർ നേരത്തേ മനസ്സിലാക്കിയ വിശദീകരണം തന്നെയാണ് നൽകിയിരുന്നത്. ആഭ്യന്തര സെർവറുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന റൗട്ടറുകളിലെ കോൺഫിഗറേഷൻ മാറ്റമാണ് കമ്പനിയെ വലിയ നാണക്കേടിലാക്കിയ പ്രതിസന്ധിക്ക് കാരണമെന്നും കുറിപ്പിൽ പറയുന്നുണ്ട് എങ്കിലും സത്യം അതല്ല എന്ന് പല നീരിഷകരും പറയുന്നു . സ്വയം തെറ്റുതിരുത്താൻ വേണ്ടി ഒരു ശുദ്ധികലശം നടത്തിയതാണ് എന്ന് ഇതിനോടകം ഏറെക്കുറെ മനസിലായി . അത് മനസിലാക്കാൻ മുൻജീവനക്കാരി ഫ്രാൻസെസ് ഹോഗൻന്റെ വെളിപ്പെടുത്തൽ മാത്രം കേട്ടാൽ മതി . 



LEAVE A REPLY

Security code:

COMMENTS

Be the first to comment