visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

India

Home / Finance/ India
whatsapp payment gateway
whatsapp payment gatewayPhoto Credit : Siju Kuriyedam Sreekumar

തന്ത്രങ്ങളുമായി വാട്സ്ആപ്പ് ;പണമയച്ചാൽ ക്യാഷ്ബാക്കും ഇൻസെന്റീവുകളും അങ്ങിനെ പല ഓഫ്‌റുകൾ , ഓഫറുകൾ എന്തൊക്കെ ?

By - Siju Kuriyedam Sreekumar -- Thursday, April 28, 2022 , 10:30 AM
ന്യൂഡൽഹി: വാട്സാപ്പിലൂടെ  മണി ട്രാൻസ്ഫർ തുടങ്ങിട്ടു കൊല്ലങ്ങളായി എങ്കിലും ആളുകൾ കാര്യമായി ഉപയോഗിക്കുന്നില്ല എന്നതിനാൽ  വിപണിയിൽ തന്റെ സാന്നിധ്യം കൂടുതൽ ഊട്ടിയുറപ്പിക്കാൻ ക്യാഷ്ബാക്ക് ഓഫർ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. വാട്സ്ആപ്പ് അവതരിപ്പിക്കുന്ന പേമെന്റ് സംവിധാനത്തിലേക്ക് കൂടുതൽ ഇന്ത്യാക്കാരെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കങ്ങൾ. മെർച്ചന്റ്സ് പേമെന്റിനും സമാനമായ ഇൻസെന്റീവുകൾ അവതരിപ്പിക്കുന്നുണ്ട്. ഇതോടെ ഗൂഗിളടക്കമുള്ള എതിരാളികളെ നേരിടുകയാണ് ലക്ഷ്യം.

മെയ് അവസാന വാരത്തോടെ വാട്സ്ആപ്പ് ക്യാഷ്ബാക്ക് അവതരിപ്പിക്കും. ഇടപാടുകൾക്ക് 33 രൂപ വരെ തിരികെ കിട്ടുന്ന നിലയിലായിരിക്കും സംവിധാനം. വാട്സ്ആപ്പ് വഴി വാട്സ്ആപ്പ് അക്കൗണ്ടിലേക്ക് അയക്കുന്ന സാമ്പത്തിക ഇടപാടുകൾക്കായിരിക്കും ക്യാഷ്ബാക്ക് ലഭിക്കുകയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അയക്കുന്ന പണം എത്രയായാലും ക്യാഷ്ബാക്ക് ലഭിക്കുമെന്നാണ് റിപ്പോർട്ട്. ഒരു രൂപയാണ് കൈമാറുന്നതെങ്കിലും ക്യാഷ്ബാക്ക് ലഭിക്കും. ക്യാഷ്ബാക്ക് തുക ചെറുതായിരിക്കുമെങ്കിലും ഇത് കൂടുതൽ പേരെ വാട്സ്ആപ്പ് പേമെന്റിലേക്ക് എത്തിക്കാൻ സഹായിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

ബില്ലുകൾ, ടോൾ തുടങ്ങിയവയ്ക്കും ഇൻസെന്റീവുണ്ടാകും. ഈ വിപണിയിൽ ഗൂഗിൾ പേ, പേടിഎം, ഫോൺ പേ തുടങ്ങി എതിരാളികളുടെ നീണ്ട നിര തന്നെയുണ്ട്. അതിനാൽ തന്നെ ഭീമൻ കമ്പനിയായ വാട്സ്ആപ്പിന്റെ കടന്നുവരവ് യുപിഐ ഇടപാടുകളെ എങ്ങിനെ സ്വാധീനിക്കുമെന്ന് വരും നാളുകളിൽ അറിയാനാവും.

whatsapp payment gateway cash back offer 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment