visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
E M  sreedharan , K Rail , K Surendran
E M sreedharan , K Rail , K SurendranPhoto Credit : Siju Kuriyedam Sreekumar

കെ റെയിലിന് ചുവപ്പുകൊടി വീശാൻ സാധ്യത ,കേരളാ ബിജെപി സംഘം ഡല്‍ഹിക്ക് ; നടപ്പാക്കുന്നതിലെ ദോഷവശങ്ങള്‍ കേന്ദ്രത്തെ ധരിപ്പിക്കാൻ കൂട്ടത്തിൽ ഇ. ശ്രീധരനും.

By - Siju Kuriyedam Sreekumar -- Sunday, January 30, 2022 , 10:21 PM
ന്യൂഡല്‍ഹി: പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതി ആയ കെ റെയിലിന് ചുവപ്പുകൊടി വീശാൻ സാധ്യത കൂടുന്നു .   കെ റെയില്‍ വിഷയത്തില്‍ കേരളാ ജനത നേരിടുന്ന പ്രശനങ്ങളുടെ  ഭീകരതയും , അത് വരുന്നതുകൊണ്ടുള്ള പാരിസ്ഥിതിക ആഘാതത്തിന്റെ ശരിയായ വശവും കേന്ദ്രത്തെ ധരിപ്പിക്കാൻ ആണ്  ബിജെപി പ്രതിനിധി സംഘം ഡല്‍ഹിയിലേക്ക് പോകുന്നത് . പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് സംഘം റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെടും. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. സംഘത്തില്‍ മെട്രോമാന്‍ ഇ. ശ്രീധരനും ഉണ്ടാകും. അടുത്തയാഴ്ചയാണ് സംഘം ഡല്‍ഹിയിലെത്തുക. 

പദ്ധതിയെ പൂര്‍ണമായും എതിര്‍ക്കുന്ന ബിജെപി തങ്ങളുടെ നിലപാട് കേന്ദ്രത്തെ അറിക്കുന്നതോടൊപ്പം  തങ്ങളുടെ നീക്കങ്ങള്‍ക്കും എതിര്‍പ്പിനും കൂടുതല്‍ ശക്തി പകരുന്നതിനാണ് ഡല്‍ഹിയിലേക്ക് പോകുന്നത്. പദ്ധതിക്ക് ഒരു കാരണവശാലും അനുമതി നല്‍കരുതെന്ന ആവശ്യമാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് മുന്‍പില്‍ സംഘം ഉന്നയിക്കുക എന്നാണ് അറിയാൻ കഴിഞ്ഞത് . പ്രതിനിധി സംഘത്തില്‍ കേന്ദ്ര സഹമന്ത്രി വി. മുരളീധരനും ഉണ്ടാകും എന്നാണ് വിവരം.  കൂടാതെ ഇവിടെ നടന്ന എല്ലാ കാര്യങ്ങളും കേന്ദ്രത്തെ അക്കമിട്ടു അരയ്ക്കുക എന്ന ലക്ഷ്യവും ഉണ്ട് ഈ യാത്രക്ക് . 

പദ്ധതിക്കെതിരേ വലിയ പ്രക്ഷോഭപരിപാടികളാണ് ബിജെപി കേരളത്തിൽ സംഘടിപ്പിക്കുന്നത്. ഇതിന് കേന്ദ്ര മന്ത്രാലയത്തിന്റെയും കേന്ദ്ര നേതൃത്വത്തിന്റേയും പിന്തുണ തേടിയാണ് സംഘത്തിന്റെ ഡല്‍ഹി യാത്ര എന്നാണ് അറിയാൻ കഴിഞ്ഞത് . മെട്രോമാന്‍ ഇ ശ്രീധരനെ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത് പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നതിലെ ദോഷവശങ്ങള്‍ ടെക്‌നിക്കലായും ആധികാരികമായും   കേന്ദ്രത്തെ ബോധ്യപ്പെടുത്താനാണ് . 

റെയിൽവേ മന്ത്രാലയത്തിന്റെയും കേന്ദ്രത്തിന്റെയും അനുമതി ആവശ്യമായ ഈ പദ്ധതിയിൽ ഇതുവരെ അവർ അനുമതി കൊടുത്തിട്ടില്ല എന്ന് രേഖാമൂലം ഹൈ  കോടതിയിൽ അറിച്ചിട്ടുള്ളതിനാൽ ബിജെപി പ്രതിനിധി സംഘത്തിന്റെ ഈ പോക്കിന് വളരെ പ്രാധാന്യം ഉണ്ട് 

BJP state leaders and E M Sreedharan to meet railway minister regarding k rail



LEAVE A REPLY

Security code:

COMMENTS

Be the first to comment